കൃഷ്ണവേണി I [രാഗേന്ദു] 1005

തെങ്ങും കോവുങ്ങും..പച്ച വിരിച്ച നേൽ പാടങ്ങളും.. കാവും.. അമ്പലവും.. പുഴയും തോടും.. മലയും എത്ര വർണിച്ചാലും മതി വരില്ല.. അത്രേം മനോഹരം..

“ആ.. ഇന്ന് കോളേജിൽ നിന്നും നേരത്തെ ഇറങ്ങി.. ക്ലാസ് കുറവായിരുന്നു.. ബൈക്കിന് എന്തോ പ്രശ്നം അപോ അവളെ വർക്ക്ഷോപ്പിൽ കൊടുത്തേക്കുവ.. ഇനി രണ്ട് ദിവസം ഹോളിഡേ അല്ലേ.. സോ.. ഐ മീൻ.. അപ്പോ ഇങ്ങോട്ട് പോരാം എന്ന് കരുതി..”

“ആ അത് ഏതായാലും നന്നായി.. മോൻ്റെ മുത്തശ്ശനും മുത്തശ്ശിയും അവിടെ ഒറ്റക്ക് അല്ലേ.. മോൻ വരുമ്പോൾ ആണ് അവർക്ക് ഒരു ആശ്വാസം.. ”

ഞാൻ ചിരിച്ചു..

“എന്ന പോട്ടെ ഏട്ടാ.. പിന്നെ കാണാം..”

ബസ്സ് സ്റ്റോപ്പിൽ നിന്നും 10 മിനുട്ട് നടക്കാൻ ഉള്ള ദൂരമേ ഉള്ളൂ… പാട വരമ്പിലൂടെ നടന്ന് പോകാൻ തന്നെ നല്ല രസം ആണ്.. ആ പച്ചപ്പ് ഇങ്ങനെ ആസ്വദിച്ച് നടക്കാൻ.. പക്ഷേ ഉച്ച സമയം ആയത് കൊണ്ട് ഒടുക്കത്ത വെയിലും..

റോഡ് സൈഡിൽ കൂടിയും വരാം കേട്ടോ.. വണ്ടി ഓടിച്ച് ആ വഴി ആണ് വരാര്..

ഗേറ്റ് തുറന്നു… ശരിക്കും ഇതിൻ്റെ അകത്തേക്ക് കയറുമ്പോൾ നല്ല തണൽ ആണ്.. വല്ലാത്ത തണുപ്പും.. ശരീരം മൊത്തം തണുക്കും.. അത്രെ മരങ്ങളും ചെടികളും ആണ്.. ഒരു പഴയ കാല തറവാടിൻ്റെ പ്രൗഡി എന്ന തൊന്നികുന്ന എല്ലാം ഉണ്ട് ഇവിടെ..

മുൻവശത്ത് ചാര് കസേരയിൽ നീണ്ട നിവർന്ന് കിടക്കുന്നുണ്ട് Col. ഡേവിഡ് കളപുരക്കൾ.. എൻ്റെ മുത്തശ്ശൻ.. ഉറുങ്ങുവാണെന്ന് തോന്നുന്നു.. ഞാൻ വന്നത് ഒന്നും അറിഞ്ഞട്ടില്ല..

ഞാൻ നേരെ കയറി..

“ഹേയ്.. കേണൽ..”

ആൾ പെട്ടന്ന് കണ്ണ് തുറന്ന് ചുറ്റും നോക്കി… എന്നെ കണ്ടതും.. ചാടി എണീറ്റ് പുറത്ത് ഒരു നല്ല അടി.. എന്നെ കാണുമ്പോൾ ഉള്ള പതിവ് ആണ്.. സ്നേഹപ്രകടനം.. എന്താല്ലേ..

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.