ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
“മ്മ്മ് വിശ്വസിച്ചു..”
അവൾ എന്നെ വിശ്വസിക്കാത്ത മട്ടിൽ തല ആട്ടി… ഞാൻ ചിരിച്ചു..
ഇന്ന് മൂന്ന് പിരിയഡ് ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് ഞാൻ ഉച്ചയോടെ കോളജിൽ നിന്നും ഇറങ്ങി..
ബൈക്ക് ഷോറൂമിൽ കൊടുത്ത്.. അവിടെ നിന്നും അമ്മയുടെ തറവാട്ടിലേക്ക് ബസ്സ് കയറി..
വലിയ തറവാട് ആണ്.. ഒരു എട്ട് കേട്ട് വീട്.. പിന്നെ കുളവും.. കുളത്തിൽ ആമ്പൽ പൂത്ത് നിൽക്കുന്നത് കാണാൻ തന്നെ മനോഹരം ആണ്..അങ്ങനെ ലെയിച്ച് ഇരുന്ന് പോകും.. അവിടെ പോകുന്നത് തന്നെ കുളത്തിൽ നീന്തി കുളിക്കാൻ വേണ്ടിയും. പിന്നെ അമ്മാമ്മെടെ കൈ കൊണ്ട് മാമ്പഴ പുളിശ്ശേരി, കോഴി കറി ഒക്കെ കൂട്ടി ഊണ് കഴിക്കാനും.. നല്ല കുരുമുളക് ഒക്കെ ഇട്ട് വരട്ടി എടുക്കുന്നത് കണ്ടാൽ തന്നെ വായിൽ കപ്പൽ ഓടും..
എൻ്റെ പപ്പ ഒരു അമേരിക്കൻ ആണട്ടോ.. അമ്മ യു എസിൽ ആണ് പഠിച്ചത് ഒക്കെ.. രണ്ടുപേരും ഡോക്ടർസ്.. അവിടെ അവർ തമ്മിൽ പ്രണയതിലായി.. കല്യാണം കഴിഞ്ഞ് ഇത്രെയും ആയിട്ടും.. ഇപ്പോഴും അവർ പ്രണയിച്ച് കൊണ്ട് ഇരിക്കുന്നു.. അവരുടെ ഇടയിൽ സ്വർഗ്ഗത്തിലെ കട്ട് ഉറുമ്പ് ആവണ്ട എന്ന് കൂടി കരുതി ആണ് ഞാൻ ഇങ്ങോട്ട് പോന്നത് തന്നെ… ഇവിടെ വന്നിട്ട് ഇപ്പോ രണ്ട് വർഷം തികയുന്നു…
ഇതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ ആണ്.. പെട്ടന്ന് കണ്ടക്ടർ സ്ഥലം വിളിച്ച് പറയുന്നത് ശ്രദ്ധിച്ചത്…. വേഗം എണീറ്റു സ്റ്റോപ്പിൽ ഇറങ്ങി …
നല്ല പച്ചപ്പ് ആണ്.. സിറ്റിയിൽ നിന്നും കുറച്ച് ഉള്ളിൽ ആണ് സ്ഥലം.. വല്ലാത്ത ശാന്തത ആണ് ഇങ്ങോട്ട് വരുമ്പോ..
ഞാൻ മെല്ലെ നടന്നു…
“ആ കുഞ്ഞ് എത്തിയോ.. ഇന്ന് നേരത്തെ ആണലോ.. അല്ല എന്താ ബസിൽ.. കുഞ്ഞ് സാധാരണ ബൈക്കിൽ അല്ലേ വരാര്..!”
വഴിയിൽ ചായകട നടത്തുന്ന വിജയെട്ടൻ ആണ്.. എല്ലാവർക്കും നല്ല സ്നേഹം ആണ്.. സ്നേഹിക്കാൻ മാത്രം അറിയുന്ന നാട്ടുക്കാർ.. അതിലുപരി.. പ്രകൃതി അതിൻ്റെ സൗന്ദര്യം കര കവിഞ്ഞ് ഒഴിക്കി വിട്ടിട്ടുണ്ട് ഈ ഗ്രാമത്തിൽ.. അത്രെ ഏറെ ഭംഗി ആണ്..
Kalakki chechi super
Kalakkiyittund
ഒത്തിരി സ്‌നേഹം❤️❤️
Super ayittund chechi ????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️