കൃഷ്ണവേണി I [രാഗേന്ദു] 1005

കോളേജിൻ്റെ അടുത്ത് എത്തി.. സുന്ദരികളും സുന്ദരന്മാരും ഉള്ള നല്ല അടിപൊളി കോളേജാണ്… ഗേറ്റിൻ്റെ അവിടെ “നവാഗതർക്ക് സ്വാഗതം..” എന്ന ബാനർ ഒക്കെ കെട്ടിയിട്ടുണ്ട്.. ഇന്ന് പുതിയ ബാച്ച് തുടങ്ങും…

എൻ്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി മിന്നി മാഞ്ഞ് പോയി.. .

ഞാൻ അതൊക്കെ നോക്കി വണ്ടി അകത്തേക്ക് എടുത്തു.. പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത് ഹെൽമെറ്റ് ഊരി.. ഇറങ്ങി തിരിഞ്ഞ് നോക്കിയതും ഒരു വിളി..

“ചേട്ടാ”..

ഒരു കരിനീല കളർ ചുരിദാർ ധരിച്ച ഒരു പെൺകുട്ടി.. നല്ല ഭംഗിയുള്ള കണ്ണുകൾ… ആര് കണ്ടാലും ഒന്ന് നോക്കിപ്പോവും.. ഹെസൽ കളർ എന്നൊക്കെ പറയാം.. ഒരു ബ്രൗണിഷ് ഗ്രീൻ ഷെഡ്.. നെറ്റിയിൽ ചന്ദനകുറി ചെറിയ കറുത്ത പൊട്ടും.. കണ്ണുകളിൽ കരിമഷി.. ഒരു കൊച്ച് സുന്ദരി..

“ചേട്ടാ.. ഈ ഫസ്റ്റ് ഡി സി മാത്സ് എവിടെയാ..??”

“അഹ്.. അത് ആ കാണുന്ന ബിൽഡിംഗിൽ.. ഫസ്റ്റ് ഫ്ലോറിൽ രണ്ടാമത്തെ ക്ലാസ്..”

ഞാൻ അവിടെ ഒരു ബിൽഡിംഗ് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു..

“ശരി ചേട്ടാ.. കുറെ നേരം ആയി ഞാൻ തപ്പുന്നു.. ആരോടെങ്കിലും ചോദിക്കാം എന്ന വച്ച ചെലപ്പോ പിടിച്ച് റാഗ് ചെയ്താലോ.. ”

“അപ്പോ എന്നോട് ചോദിച്ചതോ..”

“അത് ചേട്ടനെ കണ്ടപ്പോ ആ പേടി തോന്നിയില്ല.. അപ്പോ പിന്നെ അങ്ങോട്ട് ചോദിച്ചേക്കാം എന്ന് കരുതി..”

അവൾ പല്ല് 32ഉം കാട്ടി ഇളിച്ച് കൊണ്ട് പറഞ്ഞു..

“അല്ല ചേട്ടൻ എത് ഡിപ്പാർട്ട്മെൻ്റ് ആണ്..?”

“ഞാനും മാത്സ് ആണ്..”

“എന്ന ഞാൻ പോട്ടെ..”

അവൾ അത് പറഞ്ഞ് കുറച് ദൂരം പോയി.. ഒന്ന് നിന്നു.. ഞാൻ വണ്ടിയിൽ നിന്നു എൻ്റെ ബാഗ് എടുത്ത് തിരിഞ്ഞതും ആ കുട്ടി എൻ്റെ പുറകിൽ..

“താൻ ഇതുവരെ പോയില്ലേ..?”

“അത് പിന്നെ ഒരു കാര്യം പറയാൻ …”

“എന്തുവാ..?”

“ചേട്ടനേ കാണാൻ സുപ്പറാട്ടോ..”

അവൾ ഒരു ചിരിയോടെ അത് പറഞ്ഞുകൊണ്ട് എൻ്റെ മുഖത്ത് നോക്കി..

“എഹ്..!! മ്മ്മ്.. മോൾ ചെല്ല്..”

അവൾ പറഞ്ഞത് കേട്ട് ചിരി വന്നുവെങ്കിലും.. അത് മറച്ചുകൊണ്ട് കുറച്ച് ഗൗരവത്തോടെ അത് അവളോട് പറഞ്ഞ് ഞാൻ അവിടെ നിന്നും മുൻപോട്ട് നടന്നു..

“ഈ പിള്ളേരുടെ ഒരു കാര്യം..”

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.