കൃഷ്ണവേണി I [രാഗേന്ദു] 1005

കാരണം അമേരിക്കൻ പെൺകുട്ടികൾക്ക് താടി മീശ അത്രെ ഇഷ്ടമല്ല.. അവർക്ക് ക്ലീൻ ഷേവിനോട് ആണ് പ്രിയം.. എൻ്റെ ഗേൾ ഫ്രണ്ട്സ് തന്നെ എന്നോട് പറഞ്ഞ കാര്യം ആണ്.. അതിനു പിന്നിൽ വേറെ ഒരു കാരണവും ഉണ്ട്.. അത് ഞാൻ പറയുന്നില്ല… പിന്നെ അമ്മ ആണെങ്കിൽ ഇതോട്ടും വെക്കാനും സമ്മതിക്കില്ല.. ഇവിടെ പിന്നെ ആരും ചോദിക്കാൻ വരില്ലല്ലോ..

താടി ഞാൻ ട്രിം ചെയ്ത് ഒതുക്കി ആണ് വച്ചേകുന്നത്.. അത്യാവശ്യം ബോഡി നോക്കുന്നത് കൊണ്ട് നല്ല കടഞ്ഞ് എടുത്ത് ബോഡി ആണ് എൻ്റെ.. ഫ്ളാറ്റിൽ തന്നെ ഒരു റൂം ഞാൻ ജിം ആയി സെറ്റ് ചെയ്തിട്ടുണ്ട്.. അത്യാവശ്യം ഇക്വിപ്മെൻ്റ്സ് ഉള്ളത് കൊണ്ട് എല്ലാം ദിവസം വൈകുന്നേരം വർക്കൗട്ട് ചെയും. ഒരു ഫിറ്റ്നസ് ഫ്രീക് എന്നൊക്കെ വിളിക്കാം..

ഞാൻ റെഡി ആയി ഡ്രോയിൽ നിന്നും ഒരു സ്വിസ് മേഡ് വാച്ച് എടുത്ത് കെട്ടി. ഷൂ റാക്കിൽ നിന്നും ലീ കോപെറിൻ്റെ ബ്ലാക്ക് ഷൂ എടുത്ത് ഇട്ടു. ഡേവിഡ്ഓഫ് കൂൾ വാട്ടർൻ്റെ പെർഫ്യൂം അടിച്ചു.. ബ്രാൻഡഡ് ഐറ്റംസ് എൻ്റെ ഒരു വീക്നെസ് ആണട്ടോ..

സമയം നോക്കി.. 9.30 മണി.. ഇനി നിന്ന വൈകും അത് കൊണ്ട് ഞാൻ ഇറങ്ങി.. ഡോർ ലോക് ചെയ്തു.. ഇവിടെ നിന്നും കോളെജിലേക്ക് 2 km ഉണ്ട്..

ഡോറിൻ്റെ സൈഡിൽ നോക്കി.. ക്ലീൻ ചെയ്യാൻ വരുന്ന ചേച്ചി ഞാൻ നേരത്തെ പൊട്ടിച്ച് എറിഞ്ഞ കുപ്പി എടുത്തുകൊണ്ട് പോയിട്ടുണ്ട്.. ഇവിടെ പതിവ് ആയത് കൊണ്ട് അവർ വന്ന് അത് ക്ലീൻ ചെയ്യും.. പിന്നെ രാവിലെ നടന്ന ബഹളം.. അത് എന്തിനാണെന്ന് എനിക്ക് അറിഞ്ഞുട.. അതെ കുറിച്ച് ഞാൻ അന്വേഷിക്കാനും പോകാറില്ല..
നണ് ഓഫ് മൈ ബസിനസ്..

ഞാൻ പുറത്ത് ഇറങ്ങി അവടെ പാർകിങ് ഏരിയയിൽ എന്നെ കാത്ത് എൻ്റെ പെണ്ണ് നിക്കുന്നുണ്ട്.. എൻ്റെ കറുത്ത സുന്ദരി..
ഡുകാട്ടി എക്സ് ഡയവൽ..

സ്റ്റേറ്റ്സ്ൽ ഇതേ ബൈക്ക് ആയിരുന്നു എനിക്ക്.. അത് ഇങ്ങോട്ട് അയ്ച്ച തരാൻ അമ്മ ആവതും ശ്രമിച്ചു.. നടന്നില്ല..
അപ്പോ ഒന്നും നോക്കിയില്ല.. അതേപോലെ ഒരുത്തിയെ ഇവിടെ നിന്ന് അങ് മേടിച്ചു..

ഞാൻ അവളെ ഒന്ന് നോക്കി.. പെണ്ണിന് കുറച്ച് ദിവസമായി ഒരു വൈയ്യായിക ഒക്കെ.. എന്തായാലും ഇന്ന് ഫ്രൈഡേ ആയത് കൊണ്ട് വണ്ടി ഷോറൂമിൽ സർവീസിന് കൊടുക്കണം..

ഇതൊക്കെ മനസിൽ വിചാരിച്ച് ഞാൻ ബൈക്കിൽ കയറി.. ഹെൽമെറ്റ് വെച്ച്.. വണ്ടി മുൻപോട്ട് എടുത്തു.. നല്ല തിരക്ക് നിറഞ്ഞ റോഡ്..

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.