“ആ സമ്മതിച്ചു… ”
മുത്തശ്ശൻ്റെ ആയിരുന്നു മറുപടി…
“നി വേഗം വാ.. ”
എന്നെ വലിച്ച് കൊണ്ട് പോയി റൂമിൽ കയറ്റി.. മുത്തശ്ശൻ തന്നെയാണ് എനിക്ക് ഡ്രസ് ഇട്ട് തന്നത്.. ഞാൻ ഒരു ജീവശവം പോലെ നിന്ന് കൊടുത്തു… ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..
റെഡി ആയി മണ്ഡപ്പത്തിൽ കൊണ്ടുപോയി ഇരുത്തി..
എല്ലാവരും അവരുടെ മൊബൈലിൽ വീഡിയോയും ഫോട്ടോയും എടുക്കുന്നു.. ഞാൻ എങ്ങോട്ടും നോക്കാതെ കുമ്പിട്ട് ഇരുന്നു.. എൻ്റെ കണ്ണ് നിറയുകയായിരുന്നു… എൻ്റെ ജീവിതത്തിൽ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല… എത്ര പെട്ടന്നാണ് എല്ലാം മാറി മറഞ്ഞത്.. ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോൾ ആണ്.. ആരോ മുഹൂർത്തം ആയി താലി കെട്ടാൻ പറയുന്നത് ..
പെണ്ണ് വന്നത് ഒന്നും ഞാൻ അറിഞ്ഞില്ല … അത്രേം സങ്കടവും ദേഷ്യവും ആയിരുന്നു എൻ്റെ മനസ്സിൽ.. ചുറ്റും എന്താ നടക്കുന്നത് എന്ന എനിക്ക് ഒരു പിടിയില്ല.. മരവിച്ച അവസ്ഥ..
ആരോ കയ്യിൽ ബലമായി താലി വച്ച് തന്നു… ഞാൻ തിരിഞ്ഞ് പെണ്ണിൻ്റെ മുഖത്തേക്ക് നോക്കി… അവൾ കുമ്പിട്ട് ഇരിക്കുക ആണ്.. അവൾ എൻ്റെ മുഖത്തേക്ക് കണ്ണ് ഉയർത്തി നോക്കി.. ഞെട്ടി പോയി ഞാൻ അവളെ കണ്ട് .. അവളുടെ കണ്ണുകൾ കണ്ട്… തരിച്ച് നിന്ന് പോയി… കുളപടവിൽ കണ്ട് പെണ്കുട്ടി.. എൻ്റെ കൈകൾ വിറക്കുക്ക ആയിരുന്നു.. ഞാൻ നോക്കുന്നത് കണ്ട് ആരോ എൻ്റെ കൈകൾ പിടിച്ച് അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു…
“ഓ ഗോഡ്..”
അത് മാത്രേ എൻ്റെ മനസ്സിൽ വന്നുള്ളൂ…
കണ്ണ് അടച്ച് ഞാൻ താലി കെട്ടി.. കണ്ണ് തുറന്ന് അവളെ നോക്കിയപ്പോൾ അവളുടെ മിഴികളിൽ നിന്നും കണ്ണുന്നീർ പോഴിയാൻ വെമ്പി നിക്കുന്നത ഞാൻ കണ്ടു.. കൂടെ മുറ്റത്ത് ഒരു ജീപ്പ് ഇരമ്പി നിക്കുന്ന ശബ്ദവും .. ഞാൻ തിരിഞ്ഞ് നോക്കി.. ഒരു മഹീന്ദ്ര കമാൻഡർ..
അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു…
“ഹരി ഏട്ടൻ..”
തുടരും..
ഇഷ്ടപെട്ടാലും ഇലെങ്കിലും അഭിപ്രായം പറയണേ..❤️
Kalakki chechi super
Kalakkiyittund
ഒത്തിരി സ്‌നേഹം❤️❤️
Super ayittund chechi ????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️