കൃഷ്ണവേണി I [രാഗേന്ദു] 1005

ഞാൻ ആ ബോട്ടിൽ ചുമരിൽ ആഞ്ഞ് അടിച്ച്.. അത് പൊട്ടി ചിതറി…. എല്ലാവരും പേടിച്ച് രണ്ട് അടി പിന്നിലേക്ക് മാറി.

നേരെ അകത്ത് കയറി.. വാതിൽ കൊട്ടി അടച്ചു.. വിറക്കുക ആയിരുന്നു എന്നെ..

ശ്വാസം ആഞ്ഞ് വലിച്ച് എൻ്റെ ദേഷ്യം നിയന്ത്രിച്ചു.. ടേബിളിൽ വച്ചിരുന്ന ജാഗ്ഗിൽ നിന്നും അല്പം വെള്ളം കുടിച്ചു..

നേരെ ബാത്ത്റൂമിൽ പോയി ഒന്ന് കുളിച്ച് വന്നു.. സമാധാനം തോന്നി..
അടുക്കയിൽ ഫ്രിഡ്ജിൽ നിന്നും രണ്ട് മുട്ട എടുത്ത് സ്ക്രാംബിൾ ചെയ്ത് ബ്രഡ് ട്ടോസ്റ്റ് ഉണ്ടാക്കി അത് കഴിച്ചു…

നോക്കണ്ട.. ഇവിടെ ഞാൻ ഒറ്റക്ക് ആണ് താമസം..

അപ്പനും അമ്മയും യു എസിൽ ആണ്..ഞാനും അവിടെ ആയിരുന്നു.. അവിടം മടുത്തപ്പോൾ ആണ് കേരളത്തിൽ അമ്മയുടെ തറവാട്ടിൽ കുറച്ച് ദിവസം വന്ന് നിന്നാലോ എന്ന് ആലോചിച്ചത്…

തറവാട്ടിൽ മുത്തശ്ശനും മുത്തശ്ശിയും മാത്രമേ ഉള്ളൂ.. അങ്ങനെ ഇവിടെ എത്തി.. ഇവിടത്തെ പ്രകൃതി ഒക്കെ കണ്ടപ്പോൾ പിന്നെ പോവാൻ തോന്നിയില്ല.. അതുകൊണ്ട് ഇവിടെ തന്നെ മുത്തശ്ശൻ്റെ കയർ ഓഫിൽ ഒരു കോളേജിൽ ലക്ചർ ആയി ജോലി കിട്ടി.. തറവാട്ടിൽ നിന്നും കുറച്ച് ദൂരം ഉള്ളത് കൊണ്ട് കോളേജിൻ്റെ അടുത്ത് തന്നെ ഒരു ഫ്ലാറ്റ് എടുത്തു..

വീക്കെണ്ടിൽ അവരുടെ അടുത്തേക്ക് പോവും… അവർക്കാണെങ്കിൽ ഈ ഇടയായി എൻ്റെ കല്യാണം കാണണം എന്നും പറഞ്ഞ് നിർബന്ധിച്ച് കൊണ്ട് ഇരിക്കുന്നു.. പക്ഷേ ഞാൻ ഉണ്ടോ സമ്മതികുന്നു ..

കഴിച്ച് പാത്രം ഒക്കെ കഴുകി…

വേഗം കപ്പോർഡിൽ നിന്നും ഒരു ലുയിസ് ഫിലിപ്പ്ൻ്റെ ഗ്രെയ് ഷർട്ട് നേവി ബ്ലൂ പാൻ്റ് എടുത്ത് ഐയൺ ചെയ്യാൻ തുടങ്ങി…

ഷർട്ടും പാൻ്റും ഇട്ട് കണ്ണാടിയുടെ മുൻപിൽ വന്ന് നിന്നു.. ശേഷം വുഡ്ലണ്ടിൻ്റെ ഒരു കറുത്ത ബെൽറ്റ് എടുത്ത് ഇട്ടു..

ഒരു ആളിനെ അദ്യ നോട്ടത്തിൽ ആകർഷിക്കുന്നത് അവൻ്റെ ഡ്രസ്സിംഗ് ആണെന്ന് വിശ്വസിക്കുന്ന ഓരാൾ ആൾ ആണ് ഞാൻ.. അതുകൊണ്ട് തന്നെ ടീനേജ് എത്തിയപ്പോൾ ഡ്രസ്സിംഗ് ഒക്കെ നോക്കി തുടങ്ങി.. പെണ്ണുങ്ങളെ ആകർഷിക്കുന്ന ഒരു മെയിൻ കാര്യം തന്നെ ഇത് ആണ്…

കണ്ടാൽ ആരും കുറ്റം പറയില്ല.. അത്രെ വളുതിട്ട് ഒന്നും അല്ല.. വെളുപ്പിനോട് ചേർന്ന് ഇരു നിറം ആണ് എനിക്ക്..

മുഖത്ത് കുറച്ച് സൺസ്ക്രീൻ ലോഷൻ തേച്ച്.. മുടി ഒക്കെ ഒതുക്കി.. നല്ല കട്ടി മീശയും താടി ഉണ്ട് എനിക്ക്.. അത് ഇവിടെ വന്ന് ഒരു മോഹം തോന്നി വളർത്തിയതാണ്..

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.