കൃഷ്ണവേണി I [രാഗേന്ദു] 1005

അപ്പോയെകും എല്ലാവരും കല്യാണം മുടങ്ങിയ കര്യങ്ങൾ അറിഞ്ഞിരുന്നു.. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറയുന്നു… എനിക്ക് ഇതൊക്കെ കണ്ട് ദേഷ്യമാണ് വന്നത്.. വീക്കെണ്ട് ആഘോഷിക്കാൻ വന്ന് എന്നെ.. എൻ്റെ കല്യാണം നടത്താൻ പോകുന്നു ഇവർ… എങ്ങോട്ടെങ്കിലും ഓടിയാലോ എന്ന് ചിന്തിച്ചു …

“എനിക്ക് പൂർണ സമ്മതം സാറേ… എൻ്റെ കുട്ടിയുടെ ജീവിതം രക്ഷിക്കണം… പാവം ആണ് അവൾ.. കൈ വിടരുത് ..”

അയാൾ എൻ്റെ അടുത്ത് വന്നു.. എൻ്റെ കൈ പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു..

എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… ഇനി ഏക ആശ്രയം ആ പെണ്ണ് ആണ്.. അവൾ സമ്മതിച്ചില്ലായെങ്കിൽ ഞാൻ രക്ഷപെട്ടു ..

കുടുങ്ങിയ അവസ്ഥ .. മുത്തശനും അമ്മാമ്മെയും കൂടി പെണ്ണ്കുട്ടിയുടെ സമ്മതം ചോദിക്കാൻ അകത്ത് പോയി .. കൂടെ ആ കുട്ടിയുടെ അച്ഛനും അമ്മയും ..

ഞാൻ ഒരു കസേരയിൽ തല കുമ്പിട്ട് ഇരുന്നു..ആരുടെയും മുഖത്ത് നോക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല .. കൂട്ടം കൂടി നിക്കുന്നവർ എന്തെല്ലാമോ പറയുന്നു .. എന്തോ നാണക്കേട് പോലെ തോന്നി എനിക്ക് .. കൂടെ ദേഷ്യവും.. സങ്കടവും.. ഒരു നിമിഷം ഒറ്റക്കായത് പോലെ… കണ്ണ് അടച്ച് ഇരുന്നു ഞാൻ…

****

“ഡാ ഇത് ഇട്ടിട്ട് വാ.. മുഹൂർത്തം ആയി…”

ഞാൻ ഞെട്ടി നിവർന്ന് നോക്കി… മുത്തശ്ശനും മുത്തശ്ശിയും… മുത്തശ്ശൻ്റെ കയ്യിൽ എനിക്ക് ഇടാനുള്ള ഡ്രസ്സ്… എൻ്റെ നെഞ്ചില് ഒരു ഇടി മുഴക്കം ആണ് കേട്ടത് .. ജീവിതം തകരുന്നത് പോലെ…

“പെണ്ണ്.. സമ്മതിച്ചോ..!?”

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു ..

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.