കൃഷ്ണവേണി I [രാഗേന്ദു] 1005

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.. മുത്തശ്ശനേ സൂക്ഷിച്ച് നോക്കി .. ആൾ എന്നെ നോക്കി ചിരിക്കുകയാണ്..

“ദേവി… ഞാൻ ഇനി എന്ത് ചെയ്യും എൻ്റെ മോളുടെ ജീവിതം പോയല്ലോ..”

ഒരു കരച്ചിലിൻ്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി… കുറെ ആളുകൾ കതിർമണ്ഡപത്തിന് ചുറ്റും കൂടി നൽകുന്നുണ്ട്..

ഞങ്ങൾ എല്ലാവരും അടുത്തേക്ക് ചെന്നു .. മുത്തശ്ശൻ കാര്യം തിരക്കി… ഒരു സ്ത്രീയും ഉണ്ട് അടുത്ത്.. അവരും കരയുകയാണ്.. അയാളുടെ ഭാര്യ ആവും…

“എന്താ പ്രശ്നം പ്രഭാകര.. എന്താ.. എഹ്!??..”

“സാറേ.. അവര് വരത്തില്ല… എൻ്റെ മോൾ.. അവളുടെ ജീവിതം .. അവളുടെ കല്യാണം മുടങ്ങിയല്ലോ.. ദേവി…”

അയാൾ തലയിൽ കൈ വച്ച് ഇരുന്ന കരയുന്നു ..

“നി കാര്യം പറ പ്രഭാകര..”

കൂട്ടത്തിൽ നിന്ന ഒരാൾ അയാളോട് ചോദിച്ചു…

“ചെക്കൻ്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു… അവർക്ക് ഈ കല്യാണം വേണ്ട എന്ന്… ചെക്കനും ബന്ധുക്കളും ഇറങ്ങാൻ നേരം ആ ദുഷ്ടൻ.. ഹരി.. അവിടെ പ്രശ്നം ഉണ്ടാകി… പയ്യൻ്റെ കാൽ തല്ലി ഒടിച്ചു.. ഭീഷണി പെടുത്തി.. അവരുടെ വണ്ടി അടിച്ച് പൊട്ടിച്ചു..ഈ കല്യാണം നടന്നാൽ എല്ലാവരെയും കൊല്ലും എന്ന് ..

ഇനി ഞാൻ എന്ത് ചെയ്യും.. എൻ്റെ മോൾ.. ഒരു പാവം ആണ് സാറേ.. ഇത് നടന്നില്ലെങ്കിൽ ഇനി അവൾക്ക് കല്യാണ യോഗം ഇല്ല.. ഈശ്വരാ..”

“ആര ഈ ഹരി…”

ഞാൻ മുത്തശ്ശനോട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

“അത്..!!”

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.