കൃഷ്ണവേണി I [രാഗേന്ദു] 1005

ഒരു മുറിയിൽ കുറെ ആളുകൾ കൂടി നിക്കുന്നു.. കൂടെ ഫോട്ടോഗ്രാഫറും.. ലൈറ്റും . ഇന്നലെ മുത്തശ്ശൻ പറഞ്ഞത് എനിക്ക് ഓർമ വന്നു.. “അൺലക്കി യു..!!” അത് എന്തുകൊണ്ടാണ് എന്ന് അറിയാൻ ഞാൻ എത്തി വലിഞ്ഞ് നോക്കി … പക്ഷേ ഒന്നും കാണാൻ പറ്റിയില്ല..

“നി ഇവിടെ എന്ത് നോക്കി നിക്ക.. അങ്ങോട്ടേക്ക് ചെല്ല്.. ”

“ഇവിടെ..!!”

എൻ്റെ മുഖത്ത് ചമ്മൽ കണ്ട് അമ്മാമ്മ ചിരിച്ചു…

“പെണ്ണിന് റെഡി ആവാൻ ഈ റൂം ഒരുക്കി കൊടുത്തു .. നിനക്ക് കാണണോ..”

അമ്മാമ്മ ഒരു കള്ളച്ചിരിയോടെ ചോദിച്ചു….

“ഓ വേണ്ട… പുറത്ത് വരുമ്പോ കണ്ടൊള്ളാം…”

ഞാൻ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി…

“എന്നാ ഗ്ലാമറാടി ആ ചേട്ടനെ കാണാൻ. എന്നാ മസിൽ.. കണ്ടിട്ട് കൊതിയാവുന്നു .. കെട്ടുന്ന പെണ്ണിൻ്റെ ഭാഗ്യം… ”

അടുത്ത് നിന്ന പെൺകുട്ടി എന്നെ നോക്കി അവളുടെ കൂട്ടുകാരിയോട് പറഞ്ഞാപോൾ എനിക്ക് സന്തോഷം ആണ് തോന്നിയത്.. പിന്നെ കുറച്ച് നാണവും… ഞാൻ അവരെ നോക്കി ചിരിച്ചു .. മുത്തശ്ശൻ്റെ അടുത്തേക്ക് പോയി..

ആൾ അവിടെ ബഡായി പറഞ്ഞ് ഇരിക്കുന്നുണ്ട്… എന്നെ കണ്ടതും വിളിച്ച് അടുത്ത് ഇരുത്തി.. അടുത്ത് ഇരുന്നവരെ ഒക്കെ പരിചയപെടുത്തി…

“മോന് കല്യാണം ഒന്നും വേണ്ട എന്ന് ഡേവിഡ് പറഞ്ഞു… അതോ എന്തെങ്കിലും അമേരിക്കക്കാരി മനസിൽ കൂടിയോ.. എന്തായാലും പറഞ്ഞോ..”

അതിൽ ഒരാൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ അയാളെ സൂക്ഷിച്ച് നോക്കി…

“അങ്ങനെ ഇല്ല അങ്കിൾ.. കുറച്ച് കൂടി കഴിയട്ടെ.. ഇപ്പോ കല്യാണം കഴിച്ചിട്ട് എന്തിനാ.. പിന്നെ കുറച്ച് അമേരിക്കകാരികളുടെ മനസിൽ ഞാൻ ഉണ്ട്.. പക്ഷേ എന്തോ ഒന്നും എൻ്റെ മനസിൽ കേയറികൂടിയില്ല.. എൻ്റെ കല്യാണം ആവുമ്പോൾ അങ്കിൾക്ക് ആവും അദ്യ ഇൻവിട്ടെഷൻ..”

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.