“കിടന്ന് ഉറങ്ങിക്കൂടെ അമ്മാമ്മെ.. എന്നെ കാത്ത് ഇങ്ങനെ ഇരിക്കണോ.. വയ്യാത്തത് അല്ലേ.. പോയി കിടന്നോ.. ഞാനും കിടക്കാൻ പൊവാ.. നല്ല ക്ഷീണം ..”
“നി കഴികുന്നില്ലെ.. ”
“ഇനി ഒന്നും വേണ്ട.. ഒന്ന് കിടന്നാൽ മതി.. ഗുഡ് നൈറ്റ്..”
നെറുകയിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ എൻ്റെ മുറിയിലേക്ക് കയറി.. ബാത്ത്റൂമിൽ കയറി ഒന്ന് കുളിച്ചു…
കട്ടിലിൽ കയറി കിടന്നു… ഇന്ന് നടന്നത് ഓരോന്ന് ആലോചിച്ച്.. പ്രത്യേകിച്ച് ആ കുളപടവിലെ കാര്യം.. അത് ആരാണ് എന്ന ചിന്തിച്ച് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു..
****
വാതലിൽ ശക്തിയായ മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്.. എണീറ്റ് സമയം നോക്കി 8.30 മണി… ഇന്നലത്തെ ക്ഷീണം കാരണം വെട്ടി ഇട്ടപോലെ ഉറങ്ങി..
ഞാൻ എണീറ്റ് വാതിൽ തുറന്നു… അമ്മാമ്മ ആണ്..
“വേഗം കുളിച്ച് വാ.. മുത്തശ്ശൻ നിന്നെ അന്വേഷിക്കുന്നുണ്ട്.. പിന്നെ.. ഇനി കുളത്തിൽ ഒന്നും പോവാൻ നിക്കണ്ട.. ഇവിടെ തന്നെ കുളിച്ചാൽ മതി..”
“മ്മ്മ്..”
ഞാൻ നേരെ പോയി കുളിച്ച് ഫ്രഷ് ആയി.. അലമാരിയിൽ നിന്നും ഒരു റാൾഫ് ലോറെൻ്റെ ഒരു പർപൽ ഷർട്ടും ഓഫ് വൈറ്റ് പാൻ്റും എടുത്ത് ഇട്ടു.. അതിനു യോജ്യമായ ഒരു ബെൽറ്റും ഷൂസും..
റെഡി ആയി പുറത്തേക്ക് ഇറങ്ങിയതും … ആളുകളുടെ കൂട്ടം.. കല്യാണത്തിന് ആളുകൾ എത്തിരിക്കുന്നു.. വന്ന പെണ്ണുങ്ങളും, പ്രായമായ സ്ത്രീകളും, എല്ലാവരും എന്നെ നോക്കുന്നുണ്ട് ..
എനിക്ക് എന്തോ നാണം തോന്നി ..
എല്ലാവരെയും നോക്കി ചിരിച്ച് .. മുൻപോട്ട് നടന്നപ്പോൾ ..
Kalakki chechi super
Kalakkiyittund
ഒത്തിരി സ്‌നേഹം❤️❤️
Super ayittund chechi ????????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️