കൃഷ്ണവേണി I [രാഗേന്ദു] 1005

എൻ്റെ നെഞ്ചിലെ ഒരു കൊള്ളിയാൻ മിന്നി…

“എൻ്റെയോ.. !!”

എൻ്റെ ആ ചോദ്യം കേട്ട്.. മുത്തശ്ശി ഉമ്മറ വാതലിൻ്റെ അവിടെ ചാരി നിന്ന് ചിരികുന്നുണ്ട്..

“ഒഹ്… ഫൂൾ ആകിയതാ അല്ലേ..!! ഗോട്ട് റിയലി സ്കേർഡ്..”

“അപ്പോ പേടി ഉണ്ട്.. നിനക്ക് ഒന്ന് നോക്കിയാലോ എന്ന് ആലോചിച്ചത.. അത്രെയ്ക്ക് നല്ല കുട്ടിയാണ്.. ഒരു പാവം.. ജാതിയും മതവും സാമ്പത്തികവും ഒന്നും നമ്മക്ക് ഒരു വിഷയം അല്ലല്ലോ.. പിന്നെ നിനക്ക് കല്യാണം വേണ്ട എന്നും പറഞ്ഞ് നിക്കുവല്ലെ.. അൺലക്കി യു..”

മുത്തശ്ശൻ ചിരിച്ച് കൊണ്ട് അത് പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം ആണ് വന്നത്.. പ്രെതെകിച്ച് ആ അവസാനം പറഞ്ഞത് കേട്ട്.. എൻ്റെ ഈഗോ ഹർട്ട് ആയത് പോലെ…

“ഇതിപ്പോ എന്താ..??”

ഞാൻ ആ പണിക്കാരെ ചൂണ്ടി കാണിച്ച് കൊണ്ട് ചോദിച്ചു…

“അത് അടുത്ത വീട്ടിലെ പ്രഭാകരൻ്റെ കുട്ടിടെ കല്യാണം ആണ്.. അവർക്ക് ഓഡിറ്റോറിയം ഒന്നും കിട്ടിയില്ല.. പിന്നെ കുറച്ച് സാമ്പത്തിക പരമായി ബുദ്ധിമുട്ടും.. ഇവിടെ പിന്നെ കുറെ സ്ഥലം ഉണ്ടല്ലോ.. അപ്പോ ഞാൻ അങ്ങോട്ട് പറഞ്ഞൂ ഇവിടെ നടത്തികൊളാൻ.. അവര് അദ്യം സമ്മതിച്ചില്ല.. പിന്നെ നിൻ്റെ മുത്തശ്ശി അവരോട് കര്യങ്ങൾ സംസാരിച്ചപ്പോൾ അവർക്കും ഇത് തന്നെയാണ് നല്ലത് എന്ന് തോന്നി.. അവർ ഓക്കേ പറഞ്ഞു.. നാളെ ആണ് കല്യാണം.. ”

“മ്മ്മ് കൂൾ.. അപ്പോ ഒരു സദ്യ കിട്ടും..!”

പിന്നെ ഞാനും അവരുടെ ഒപ്പം കൂടി.. അവർ എന്നോട് വേണ്ട എന്ന ആവതും പറഞ്ഞു.. പക്ഷേ ഞാൻ നിർബന്ധം പിടിച്ചു.. അവർക്ക് ഒരു സഹായം അവുമല്ലോ..

ഇടക്ക് ആ അങ്കിൾ വന്നിരുന്നു.. കല്യാണ പെണ്ണിൻ്റെ അച്ഛൻ.. നല്ല മനുഷ്യൻ..

പണി ഒക്കെ കഴിഞ്ഞ് രാത്രി ഏറെ ആയി.. അമ്മാമ്മ എന്നെയും കാത്ത് ഡൈനിങ് ടേബിളിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നു..
ഞാൻ വേഗം അടുത്തേക്ക് ചെന്ന് തട്ടി വിളിച്ചു..

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.