കൃഷ്ണവേണി I [രാഗേന്ദു] 1004

ഞാൻ എത്തി നോക്കിയെങ്കിലും.. അവളുടെ മുഖം മാത്രം കാണുവാൻ സാധിച്ചില്ല… അവളുടെ കാൽ പാദങ്ങൾ കുളത്തിലെ വെള്ളത്തിൽ മുങ്ങി ഇരിക്കുന്നു… അതിൽ ചെറിയ ചെറിയ മീനുകൾ കൊത്തി കളിക്കുന്നുണ്ട്…

പാവാട നനയാതെ ഇരിക്കാൻ വലത് കൈ കൊണ്ട് അത് കുറച്ച് കയറ്റി വച്ചിട്ടുണ്ട്.. അതുകൊണ്ട് കാലുകളിലെ ഭംഗി നന്നായി കാണാം.. ആ വെളുത്ത കാലുകളിലെ കുഞ്ഞ് രോമങ്ങൾ നനഞ്ഞ് ഒട്ടി ഇരിക്കുന്നു.. അതിലെ വെള്ളി കൊലുസ് ആ കാലുകൾക്ക് ഭംഗി കൂട്ടുന്നത് പോലെ തോന്നി .. ഒന്ന് എടുത്ത് ഉമ്മ വെക്കാൻ തോന്നി എനിക്ക്..”

“ഛെ.. ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടുന്നത് ..”

അപ്പോഴാണ് എനിക്ക് ബോധം വന്നത്…

കുറച് മുൻപിലേക്ക് കയറി നിന്ന് ഞാൻ അവളെ വിളിച്ചു.

” ഹലോ..!!”

ഒരു അനക്കവും ഇല്ല.. പിന്നെയും തോളിൽ തട്ടി വിളിച്ചു …

“എക്സ്ക്യുസ് മീ..!”

അവള് എൻ്റെ ശബ്ദം കേട്ട് ഞെട്ടി എണീറ്റ് എൻ്റെ മുഖത്തേക്ക് ഒരു കത്തുന്ന നോട്ടം നോക്കി..

“ഓ ഹെക്ക്..!!”
അവളുടെ ചുവന്ന കലങ്ങിയ കത്തുന്ന കണ്ണുകൾ കണ്ട് ഞാൻ ഒന്ന് ഞെട്ടി പുറകോട്ട് വേച്ച് പോയി.. ബാലൻസ് കിട്ടാതെ ഞാൻ വെള്ളത്തിലേക്ക് മറഞ്ഞു.. വീഴ്ചയുടെ അഗാതത്തിൽ അടി തട്ടിൽ എത്തി ഞാൻ..

എങ്ങനെയോ നീന്തി മുകളിൽ എത്തിയപ്പോൾ അവളെ കാണുന്നില്ലായിരുന്നു.. ശ്വാസം ആഞ്ഞ് വലിച്ചു.. മുഖം കൈ കൊണ്ട് തുടച്ച് ചുറ്റിനും നോക്കി.. ഇല്ല അവൾ അവിടെ ഇല്ല.. പോയിരിക്കുന്നു..

“ഹൊ.. എന്തൊരു കണ്ണുകൾ ആണ് ഈശോയെ..!!”

ആ കരിമഷി എഴുതിയ.. തിങ്ങിയ പീലിയോട് കൂടിയുള്ള.. ചുവന്ന കലങ്ങിയ ഈറൻ അണിഞ്ഞ കറുത്ത് കൃഷ്ണമണിയുള്ള കണ്ണുകൾ.. ഹൃദ്ധയത്തിൽ എന്തോ ഒന്ന് തറഞ്ഞ് കയറിയ പോലെ..

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.