കൃഷ്ണവേണി I [രാഗേന്ദു] 1005

ഞാൻ ഒരു അതിശയത്തോടെ ചോദിച്ചു..

“അതൊക്കെ മനസിലാവും.. എന്താ നേരത്തെ ആണല്ലോ.. നി രാത്രി അല്ലേ വരാറ്..”

“ക്ലാസ് നേരത്തെ കഴിഞ്ഞു.. പിന്നെ ബൈക്കിന് ചെറിയ പണി അപ്പോ ഷോറൂമിൽ കൊടുത്ത് നേരെ ഇങ്ങോട്ട് പോന്നു…”

“ആ എന്ന വാ.. ഊണ് ആയി.. നല്ല കോഴി കറി ഉണ്ട്.. നി ഇരിക്ക്..”

“ഏയ് ഇപ്പോ ഇല്ല.. അതിനു മുൻപ് കുളിക്കണം കുളത്തിൽ..”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു..

“ഈ ഉച്ച സമയത്തോ..”

“ആ ഇപ്പോ വാരം.. ”

എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും എൻ്റെ മുറിയിലേക്ക് നടന്നു…

ഡ്രസ്സ് മാറി.. ഒരു ഷോർട്സ് ഇട്ട് തോർത്തും സോപ്പും എടുത്ത്.. നേരെ കുള പടവിലേക്ക് നടന്നു..

വലിയ കുളം ആണ്.. കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഇവിടെയും.. അടുത്തുള്ള വീടുകളിളും ഇതിൽ നിന്നും വെള്ളം എടുക്കാറുണ്ട്.. അത്പോലെ അവർ കുളിക്കാനും വരാറുണ്ട്..

പടികൾ എത്തി താഴേക്ക് നോക്കി.. ആദ്യമൊന്നു ഞെട്ടി.. പിന്നെയാണ് ഒരു പെൺകുട്ടി ഏറ്റവും താഴത്തെ പടിയിൽ കുനിഞ്ഞു ഇരിക്കുന്നത് കണ്ടു.. ആരാ ഈ സമയത്ത് എന്ന് ഞാൻ ചിന്തിച്ചു…

അവൾ മുടി മുൻപോട്ട് എടുത്തു ഇടം കൈകൊണ്ടു കൂട്ടി പിടിച്ചിരിക്കുന്നു..
സ്വർണ നിറമുള്ള പുറം കഴുത്ത് അല്പം കാണാം.. കിളിപച്ച ഹാഫ് സാരീ ആണ് വേഷം.. ഞാൻ താഴേക്ക് മെല്ലെ ഇറങ്ങി ചെന്നു..

കയ്യിൽ ഒതുങ്ങാത്ത അവളുടെ ആ മുടികെട്ടിന്റെ അറ്റം വെള്ളത്തിൽ ഇളകി കൊണ്ടിരിക്കുന്നു.. നല്ല കറുത്ത നീണ്ട മുടി… കേരളത്തിലെ പെൺകുട്ടികളുടെ ഒരു പ്രത്യേകത ആണ് ഈ കറുത്ത് നീണ്ട മുടി..

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi ????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.