കാഴ്ച [Anudeep k] 73

വീടിന്റെ ഉമ്മറത്ത് കിടക്കുന്നത്. അവസാനമായി ഒന്ന് കാണണമെന്നുണ്ട് കൂടെ പിറപ്പുകളുടെയും ബന്ധുക്കളുടെയും കരച്ചില്‍ കാതുകളിലേക്ക് തുളച്ചു കയറുന്നു.
എരിഞ്ഞു തീരുന്ന ചന്ദനതിരിയുടെ ഗന്ധം എന്നെ വേറൊരു ലോകത്ത് എത്തിക്കുന്നു. ഞാൻ മാത്രമുളള ഒരു ഇരുണ്ട ലോകത്ത്.
കൂടുതൽ ശക്തിയാർജിച്ച് അവൻ ഇടവഴിയിൽ നിന്നും വീട്ടിലേക്ക് നീങ്ങവെ ആരോ പുറകിൽ നിന്ന് പിടിച്ച് നിർത്തുന്നതു പോലെ അവനു തോന്നി.
അത് വേറാരുമല്ല.. അവൻ വളർന്നതിനോടൊപ്പം അവന്റെ കൂടെ കൂടിയ പേടി.
പണ്ട് ഔസേപ്പ് ചേട്ടന്റെ അടക്കിന് ബോധം പോയി നിലത്തു കിടന്നതാണ്.
ഔസേപ്പ് ചേട്ടന്റെ ആത്മാവ് കയറിയതാണെന്ന് ഒക്കെ ചിലർ. ആളുകളുടെ ദയനീയ നോട്ടവും
സുഹൃത്തുക്കളുടെ കളിയാക്കലുകളും മനസ്സിനെ തളർത്തിയിരുന്നു.
പിന്നെ ഒരോ മരണവീട്ടിലും ഇതൊരു തുടർ കഥയായി.
അന്ന് തുടങ്ങിയ പേടിയാണ്.
പിന്നീട് അതിൽ നിന്നൊക്കെ മനപുർവ്വം ഓടിയോളിച്ചു.
ശാന്തമായ ഉമ്മറ കോലായിൽ തേങ്ങലുകൾ മുഴങ്ങി. വെളള തുണിയാൽ മുഖം മറച്ച് ചിതയിൽ അവസാന വിറകും വെച്ചിരുന്നു.
നാലു പാടും കത്തി അമർന്ന തീ കൂടുതൽ ശക്തിയാർജിച്ചു.
ഒരു മഴക്ക് സൂചന നൽകി തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
ആ കാറ്റിൽ, അരികിൽ എരിഞ്ഞു കൊണ്ടിരുന്ന ചന്ദനതിരിയുടെ ഗന്ധം അങ്ങ് ഇടവഴി വരെ പരന്നു..
ആ ഗന്ധത്തിൽ ആദിയെ അവന്റെ പഴയ ഓർമകളിലേക്ക് കൊണ്ട് ചെന്നു. ഹരിയുമൊത്തുളള സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും നാളുകൾ മനസ്സിൽ മിന്നി മറഞ്ഞു. അവന്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറി കാഴ്ച മറച്ചിരിക്കുന്നു. ഹ്യദയമിടിപ്പ് കൂടി കൂടി വന്നു. ശരീരം ചുട്ട് പൊള്ളുന്നു.
ആ ഇടവഴിയിൽ ബോധം നഷ്ടപ്പെട്ട് നടപാതയിലേക്ക് അവൻ വീണതും പെട്ടെന്ന് ഒരാൾ അവനെ താങ്ങി നിർത്തി.
ആകാശം ഇരുണ്ട് മൂടി.
മഴ ശക്തിയിൽ നിലത്ത് പതിച്ചു.
ആ മഴയിൽ ആദിയും ഹരിയും അവരുടെ പ്രശ്നങ്ങൾ ഒഴുകി പോയ സന്തോഷത്തിൽ നടന്നു നീങ്ങി..!

5 Comments

  1. നല്ല പ്രമേയം.. മനോഹരമായ അവതരണം.. ആശംസകൾ??

  2. Good one
    Loved the end

  3. നമ്മൾ മരിക്കുന്നതിനു മുൻപ് ആരുടെക്കെയോ സ്വപ്നങ്ങളിൽ വരുമെന്ന് പറയുന്നത് സത്യമാണോ….?

    ഇത് ആദ്യമായാണ് കേള്‍ക്കുന്നത് മരിച്ച് കഴിഞ്ഞ് സ്വപ്നത്തില്‍ vanit ഉണ്ട്

    Nice one continue

  4. ❤️❤️❤️

Comments are closed.