കാലചക്രം [ചെമ്പരത്തി] 620

കാലചക്രം

Author : ചെമ്പരത്തി

 

“അയ്യേ…..ഈ അപ്പേടെ ബോഡിക്കു ഒരു ബാഡ് സ്മെൽ ആണ് “

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൻ എന്നെ നോക്കി അത് പറഞ്ഞപ്പോൾ, ഒരു ചെറു ചിരിയോടെ കൂടെ ചേരാൻ അവന്റെ കുഞ്ഞേച്ചിയും ഉണ്ടായിരുന്നു….

പുതുമഴ പെയ്തിട്ടേതാനും ദിവസങ്ങളായി….മഴപെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ടായിരുന്നു…. ഒരു പെരുമഴക്കാലത്തിന്റെ കൂടി വരവറിയിച്ചു കാർമേഘങ്ങൾ താഴെക്കടുത്തു…

ഉമ്മറകോലായ്ക്ക് വെളിയിൽ ചാരി വച്ച കൈക്കോട്ട് തോളിലേക്ക് വച്ചു തൊടിയിലേക്കിറങ്ങാൻ നേരം

“രാവിലെതന്നെ അപ്പേനെ ദേഷ്യം പിടിപ്പിക്കല്ലേ ചെറുക്കാ……. ചായ കുടിച്ചിട്ട് പോകാം ഏട്ടാ…..”

എന്നുള്ള ഭാര്യയുടെ നേർത്ത സ്വരം പിന്നിൽ നിന്നും കേട്ടു….

പിന്തിരിഞ്ഞു നോക്കാതെ നേരെ പോയത് വള്ളിവീശി തുടങ്ങിയ പാവൽ ചെടികൾക്കിടയിലേക്ക് ആണ്…

ചെടികളുടെ ചുവട്ടിൽ ഒരു ചെറു ചിറപോലെ തളംകെട്ടി നിന്ന ജലത്തെ കൈക്കോട്ടിന്റെ മുനകൊണ്ട് തട്ടിപ്പൊട്ടിച്ചു വിടുമ്പോൾ, കുത്തിയൊലിച്ച മണ്ണിനൊപ്പം ഒഴുകി വന്നത് കുറച്ചു ഓർമകളും കൂടി ആയിരുന്നു….

അന്നൊരിക്കൽ പുത്തൻ യൂണിഫോംമിന്റെയും ബാഗിന്റെയും കുടയുടെയും പുത്തൻ സുഗന്ധം ആസ്വദിച്ചു പള്ളിക്കൂടത്തിൽ പോകാൻ തയ്യാറായി നിന്നിരുന്നൊരു പതിനഞ്ചുകാരന്റെ മുഖം……………….

അന്നും ഇത് പോലൊരു മഴയുള്ള ദിവസം ആയിരുന്നു…

അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നിന്നു, തനിക്കു പള്ളിക്കൂടത്തിൽ കൊടുക്കാനുള്ള പൈസയെക്കുറിച് അച്ഛനെ ബോദ്ധ്യപ്പെടുത്തുക ആയിരുന്നു… കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം, പറഞ്ഞ കള്ളം മനസിലായെന്നോ ഇല്ലെന്നോ തിരിച്ചറിയാത്ത രീതിയിൽ കനത്തിൽ ഒന്ന് മൂളിയിട്ട്, സിമന്റ്‌ തേക്കാത്ത ചുവരിലെ ആണിമേൽ കൊരുത്തിട്ട മുഷിഞ്ഞ ഷർട്ടിന്റെ കീറിത്തുന്നിയ കീശയിൽ കയ്യിട്ടു വലിച്ചെടുത്ത ചുരുണ്ട് കൂടിയ ഏതാനും ചെറിയ നോട്ടുകളിൽ ഒന്നെടുത്തു എനിക്ക് നേരെ നീട്ടിയപ്പോൾ മൂക്കിലേക്കിരച്ചു കയറിയത് വയലിലെ ചെളിയുടെ ഗന്ധമായിരുന്നു……

“ദയവ് ചെയ്തു അച്ഛനെ പള്ളിക്കൂടത്തിലേക്കു പറഞ്ഞു വിടരുത്…. അമ്മ വന്നാൽ മതി…. എന്തൊരു നാറ്റം ആണ് അച്ഛന്റെ മേലിനു….”

പറഞ്ഞുകൊണ്ട് മധുരമില്ലാത്ത ചായ മഴയെ തോൽപിച്ചു ഊതി കുടിക്കുമ്പോൾ, അച്ഛന്റെ കണ്ണിൽ നിന്നും, എല്ലുന്തിയ ആ നെഞ്ചിനെ പൊള്ളിച്ചിറങ്ങിയ നീർക്കണങ്ങളെ അലറിപെയ്ത മഴയേറ്റ് വാങ്ങിയതും ഞാനറിഞ്ഞിരുന്നില്ല…..

അന്ന് അമ്മയുടെ മൂർച്ചയേറിയ നഖങ്ങളെന്റെ കൈത്തണ്ടയിൽ പാട് വീഴ്ത്തിയതിനൊപ്പം പറഞ്ഞു, അച്ഛൻറെ വിയർപ്പാണ് നമ്മുടെ ജീവിതം എന്ന്…..

ഓർമകളിൽ ഞാനറിയാതെ എന്റെ കൈത്തണ്ടയിലേക്ക് കണ്ണ്നട്ടു….

ചെറുപ്പം മുതൽ അമ്മയോടായിരുന്നു അടുപ്പം കൂടുതൽ…

പുലർച്ചയിൽ കോഴി കൂവുന്നതിനു മുൻപേ മങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ  കിഴക്കേ തൊടിയിലെ തൊഴുത്തിൽ പൈക്കളോട് കിന്നാരം ചൊല്ലിതുടങ്ങുന്ന അച്ഛന്റെ ജീവിതം പലപ്പോഴും കണ്ടില്ലെന്നു നടിച്ചു….

അര ഫർലോങ്ങ് അകലെ ഉള്ള പാൽ സംഭരണ കേന്ദ്രം വരെ, പാലുമായി നടക്കുന്നതിനുള്ള മടി കാരണം, അമ്മയുടെ വിളി കേൾക്കാത്ത മട്ടിൽ ഉറക്കം നടിച്ചു കിടക്കുമ്പോൾ കേട്ടു

69 Comments

  1. രുദ്രദേവ്

    മനസ്സിൽ തട്ടിയ നല്ലൊരു കഥ ♥️. ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ. ♥️♥️♥️

    1. ചെമ്പരത്തി

      ഒരായിരം സ്നേഹം രുദ്രാ…..❤❤❤❤❤❤❤???

  2. സ്നേഹത്തോടെ ഹൃദയം നൽകുന്നു.,.
    ???

    1. ചെമ്പരത്തി

      മറക്കില്ലൊരിക്കലും ഈ വാക്കുകൾ
      തിരികെ തരുന്നോരീ ചുവന്ന ഹൃദയം..❤❤❤❤❤❤❤❤❤❤❤❤?????

  3. ☬THRILOK☬

    ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤??????

    1. ചെമ്പരത്തി

      ❤❤❤❤❤❤❤?????????????

  4. ❤️മനോഹരം❤️

    1. ചെമ്പരത്തി

      ഒരായിരം സ്നേഹത്തോടെ…..?????????

  5. ഒരു മഞ്ഞു തുള്ളി

    അച്ഛന്റെ പെയ്തിറങ്ങിയ കണ്ണു നീരിന്റ്റെ.. എഴുതാ പുറങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാൻ കാലത്തിനും അപ്പുറത്തേക്ക് പോയപ്പോൾ. ഒരിക്കലും തിരിച്ചു കിട്ടാത്ത മധുരിക്കുന്ന ഓർമയായി മകന് അച്ഛൻ. ഹൃദയ സ്പർശി യായ… ഒന്ന്..

    1. ചെമ്പരത്തി

      സ്നേഹം മഞ്ഞുതുള്ളി…..?❤❤????

  6. chila sathyangalil onnu mathram

    1. ചെമ്പരത്തി

      ??????❤❤❤

  7. വിച്ചൂസ്

    Nice❤

    1. ചെമ്പരത്തി

      ❤❤❤❤????????????❤❤❤❤❤❤❤

  8. ഏക - ദന്തി

    എങ്ങനെ സാധിക്കുന്നു ചെമ്പരത്ത്യെ ഇങ്ങനെ ഒക്കെ നൊസ്റ്റാൾജിയ ലെവൽ കൊണ്ട് പോകാൻ ..ഇതുപോലെ ഒരു സിറ്റുവേഷൻ കൊച്ചിൻ ഹനീഫ ഒരു തിരക്കഥ ആക്കിയിട്ടുണ്ട് …ഒരു പതിനഞ്ച് വര്ഷങ്ങള്ക്കുമുമ്പുള്ള വള്ളുവനാട്ടുകാർക്ക് ഇതൊക്കെ അറിയുന്ന അല്ലെങ്കിൽ ജീവിതത്തിലൂടെ കടന്നുപോയ കാര്യമാണ് ..

    നല്ല അക്ഷരങ്ങൾ …..ഇനിയും മൂർച്ചയോടെ തിളങ്ങട്ടെ .

    1. ചെമ്പരത്തി

      ഒറ്റക്കൊമ്പാ…… മലബാറിന്റെ സ്ഥിതിയും തീർത്തും വ്യത്യസ്തമല്ല…… ഞാൻ എന്റെ ജീവിതത്തിൽ കണ്ടു മുട്ടിയ ചില പച്ചയായ ജീവിതങ്ങളെ അവതരിപ്പിക്കാൻ ശ്രമിച്ചതാണ്…… ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി ഏറെ സന്തോഷം…❤???????????

  9. ലിനു പറഞ്ഞിട്ടാണ് വായിച്ചത്. എന്തോ ഒരു നോവ്. കേരളത്തിലെ കുട്ടിക്കാലം എനിക്ക് വിധിച്ചിട്ടില്ലായിരുന്നു. മികച്ചരീതിയിൽ അവതരിപ്പിച്ചു എന്ന് പറയുന്നതിൽ ഒരു സങ്കടവുമില്ല.
    With Respect & Love, Bernette

    1. ചെമ്പരത്തി

      ചേച്ചി…….. MK,ഇതു വായിക്കണം എന്ന് പറഞ്ഞത് തന്നെ എനിക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ അംഗീകാരം ആണ്…..കാരണം ഞാൻ ഇവിടെ എത്താൻ തന്നെ കാരണം ലിനുസ് ആണ്……….
      ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരച്ഛന്റെ മകനായി ആണ് ഞാൻ ജീവിച്ചത്….. അത് കൊണ്ട് തന്നെ ആ നോവ് നല്ലപോലെ അറിയാം…….
      പിന്നെ ചേച്ചിയുടെ പ്രൊപോസൽ എന്തായി??….. മറ്റേ……കുളം, താമര…മുങ്ങൽ…….?

      With all respect and love……. Chembaratthy ??????????????????????

      1. വായിച്ചപ്പോൾത്തന്നെ തോന്നിയിരുന്നു.
        അന്ന് പറഞ്ഞതൊക്കെ ഓരോ ആഗ്രഹങ്ങളാണ്. നടക്കുമോ എന്നുപോലും അറിയാത്ത ആഗ്രഹങ്ങൾ. എന്നാലും അവിടെ എത്തിയാൽ നടത്തണം. ?

        1. ചെമ്പരത്തി

          ?????ആഗ്രഹങ്ങൾ ഒന്നും ബാക്കിയാക്കരുത്….. എല്ലാം നടക്കട്ടെ… നടക്കും….????

  10. ചെമ്പരത്തി നല്ല എഴുത്ത്
    2 പേജിൽ അസാധ്യ ഫീലിംഗ് ??❤️?

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം…..❤❤❤??????????

  11. ചേച്ചിയാണോ ചേട്ടൻ ആണോ എന്നൊന്നും അറിയില്ല. കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി. ഈ രണ്ട് പേജ് മനസ്സിൽ തന്നെ കൊണ്ടു.
    ഒത്തിരി സ്നേഹം

    ആമി ?

    1. ചെമ്പരത്തി

      ചേച്ചി അല്ല…… ഇഷ്ടമായി എന്ന വാക്കുകൾക്ക് ഒരായിരം സ്നേഹം മാത്രം
      ആമീസെ…..❤❤❤????????????❤❤❤❤

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????

  12. ചെമ്പരത്തി,
    വളരെ മനോഹരമായ വാക്കുകൾ ഓരോ വരിയും മനസ്സിൽ പതിച്ചത് പോലെ,ഒരു വിങ്ങൽ ആയി അച്ഛന്റെ മുഖം മനസ്സിലേക്ക് വന്നു വല്ലാത്തൊരു നഷ്ട്ടബോധത്തിന്റെ തോന്നൽ…
    ഇനിയും ഇതേപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു♥️

    1. ചെമ്പരത്തി

      ആ നഷ്ടബോധം പേറി ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് 7 വർഷങ്ങൾ ആയി ആനന്ദ്…..??????????????????????????????????????????????

  13. ആനന്ദ് സാജൻ

    ????????
    ഞാനിപ്പോ എന്താ പറയണ്ടേ?. വല്ലാത്തൊരു വിങ്ങലാണ് മനസ്സിനുള്ളില്‍?.ഇത് വായിച്ചപ്പോ എനിക്ക് ഒരു ഹെയര്‍ കളര്‍ ഷംബൂ ന്റെ പരസ്യം ഓര്‍മവന്നു.”ഇങ്ങനെ ആണേല്‍ അച്ഛന്‍ സ്കൂളില്‍ വരണ്ടാ,എന്റെ ഫ്രണ്ട്സ് എന്നെ കളിയാക്കും”
    കാലം എല്ലാത്തിനും ഉചിതമായ മറുപടി നല്‍കും.നമ്മുടെ തെറ്റുകള്‍ തിരുത്താനും അവസരം തരും.
    വളരെ നല്ല എഴുത്താണ് ബ്രോ/സിസ്??.

    1. ചെമ്പരത്തി

      എഴുതി തുടങ്ങിയപ്പോൾ മുതൽ എന്റെ മനസ്സും വിങ്ങിപ്പൊട്ടുക ആയിരുന്നു…. പലവട്ടം നീർതുള്ളികൾ വന്നെന്റെ മുന്നിലുണ്ടായിരുന്ന അക്ഷരങ്ങളെ മറച്ചു…… വാശിയോടെ കുറെയേറെ ശ്രമിച്ചിട്ടാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്…..പലപ്പോഴും ഡയറിയിലെ അക്ഷരങ്ങൾ കണ്ണുനീർ വീണു വികൃതമായി……… ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരായിരം സന്തോഷം…….???????????????????????

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    ഹോ….

    രാവിലെ തന്നെ sad ആയല്ലോ….???

    പാവം അച്ഛൻ…
    നൊമ്പരമുണർത്തുന്ന എഴുത്ത്….
    വേറൊന്നും പറയാനില്ല ???

    സ്നേഹം ??

    1. ചെമ്പരത്തി

      രണ്ടു ദിവസം ആയിരുന്നു അയച്ചിട്ട്….. ഇന്ന് രാവിലെ വരുമെന്ന് പ്രതീക്ഷിച്ചില്ല…..
      ഒരായിരം സ്നേഹത്തോടെ….??????❤❤❤???

  15. നിധീഷ്

    കരയിപ്പിച്ചു കളഞ്ഞല്ലോടോ… ?????

    1. ചെമ്പരത്തി

      ചില യാഥാർഥ്യങ്ങൾക്ക് നമ്മളെ കരയിപ്പിക്കാനേ കഴിയൂ…..????

      സ്നേഹപൂർവ്വം ???????????

  16. ♕︎ ꪜ??ꪊ? ♕︎

    ചെമ്പരത്തി bro… എന്തോ മനസ്സിൽ അങ്ങ് കൊണ്ടു…… കഥയുടെ പേര് കണ്ട് വന്നു നോക്കിയതാണ്…2 പേജിൽ തീർത്ത ഒരു വിസ്മയം … കഥയെ കുറിച്ച് അളന്നു മുറിച്ചു കമന്റ്‌ ഇടാൻ ഒന്നും എനിക്ക് അറിയില്ല………

    ഇഷ്ട്ടമായി ഒരുപാട്……..
    ❤❤❤❤❤❤❤❤❤❤

    1. ചെമ്പരത്തി

      അക്ഷരങ്ങളുടെ മുറ്റത്ത് പിച്ചവക്കാൻ തുടങ്ങിയതിൽ പിന്നിന്നോളം സന്തോഷിച്ചൊരു ദിവസം വേറെയില്ല……. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ……?????????❤❤❤?❤?❤

  17. omg…..!!!!

    മനസിലൊരു വിങ്ങല്‍ ഇങ്ങനെ പിടിച്ചു ഞെരുക്കുന്നു…
    വല്ലാത്ത ഫീല്‍… വല്ലാത്ത ഭാഷ… എന്റുമ്മാ…!!

    ഇത്രയേ എനിക്ക് പറയാന്‍ കഴിയൂ ചേച്ചി… ഓര്‍ ചേട്ടന്‍…
    ഭാഷാ പ്രയോഗങ്ങളും ഉപമകളും കിടിലന്‍… എന്തുദ്ദേശിച്ചാണോ എഴുതിയത് അത് വായനക്കാരുടെ മനസിലേക്ക് കുത്തിയിറക്കുന്ന മാസ്മരികത…

    ബികേം എ ഫാന്‍…

    1. ചെമ്പരത്തി

      നമ്മുടെ മനസ്സിലെ നെരിപ്പോടിൽ വീണ ചില തീപ്പൊരികൾക്ക് ഒരായുസ്സ് മൊത്തം നമ്മളെ ചുട്ടുപൊള്ളിക്കാൻ ഉള്ള കഴിവുണ്ട്…… With love ?????????????????????

  18. ചെമ്പരത്തി.. എന്താ മനുഷ്യ എഴുതി വചെകുന്നെ.. അതെ ഒരു നാൾ കാലചക്രം തിരിയും. നമ്മൾ നമ്മുടെ അപ്പൻ അമ്മമാരോട് പറഞ്ഞത് നമ്മുടെ കുട്ടികൾ നമ്മളോട് പറയുമ്പോ അന്ന് അവർ അനുഭവിച്ച വേദന എന്ത്ന്നെന്ന അന്ന് നോം മനസിലാക്കും.
    കുറവ് പേജ് ഉള്ളൂ എങ്കിലും അതിലെ വാകുക്കൾക് അത്രേം ഫീൽ ഉണ്ടായിരുന്നു.. എഴുത് മനോഹരം.
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      ഇന്ദുസേ….. എന്റെ ചാച്ചൻ എന്നെ പലപ്പോഴും ഓർമിപ്പിക്കുന്ന ഒരു കാര്യം ഉണ്ടായിരുന്നു……

      ‘വിതച്ചതെ കൊയ്യൂ ‘

      എന്ന്……. ഒരായിരം സ്നേഹത്തോടെ….

      ??????????????????❤

  19. എന്തൊരു ഫീൽ ആടോ.. ഈ കഥയിൽ… അച്ഛനെ മറനൊരു ബല്യവും, അച്ഛനെ ചേർത്ത് നിർത്താൻ കൊതിക്കുന്ന ഒരു യുവാവിനെയും ഒരു മാലയിൽ കോർത്തത് പോലെ ❤❤❤

    ഉഗ്രൻ…ചെമ്പരത്തി ❤❤❤

    1. ചെമ്പരത്തി

      പലപ്പോഴും എന്റെ ചുറ്റുപാടുകളിൽ ഞാൻ കാണുന്നതാണ് നൗഫുക്കാ…. അച്ഛനെ മറന്നുള്ള ജീവിതങ്ങൾ…..ഒരായുസ്സ് മുഴുവൻ വേണ്ടപ്പെട്ടവർക്ക് വേണ്ടി മാറ്റിവച്ചിട്ടു അവസാനം ആർക്കും വേണ്ടാതെ തെരുവിലേക്കു വലിച്ചെറിയപ്പെടുന്നവർ…… ഈ കുഞ്ഞു പരീക്ഷണത്തെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം……❤❤❤❤???????????????

  20. Beautiful story
    Heart touching feel

    1. ചെമ്പരത്തി

      Thanks a lot dear❤❤??????????????

  21. ദേവദേവൻ

    കരഞ്ഞു പോയി കേട്ടോ.
    അച്ഛൻ.
    അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകളിൽ കെട്ടിപ്പടുത്തതാണ് നമ്മുടെയൊക്കെ ജീവിതം. കൂടെ പഠിക്കുന്ന സഹപാഠികൾക്ക് മുന്നിൽ തല താണ് പോകാതിരിക്കാൻ അച്ഛന്റെ ജോലിയും വേഷവുമെല്ലാം മാറ്റിപറയുന്ന കാലമുണ്ടായിരുന്നു. ഒരിക്കലെങ്കിലും പറഞ്ഞു കാണണം.
    പക്ഷെ അറിവ് വെച്ചപ്പോൾ അറിഞ്ഞു അദ്ദേഹം ആരാണെന്ന്. എന്നെ ലോകമെന്തെന്ന് പഠിപ്പിച്ചൊരാൾ. ചൂണ്ടി കാണിക്കുന്ന വിരൽത്തുമ്പിന്റെ അറ്റത്തു കാണുന്നതെല്ലാം ഓരോന്നായി വിവരിച്ചുതരും. വളർന്നപ്പോൾ ഞാൻ അറിഞ്ഞു. ആ വിരൽ തുമ്പിന്റെ അറ്റത്തല്ല അദ്ദേഹമായിരുന്നു എന്റെ ലോകം.
    കലചക്രം വീണ്ടും തിരിയുമ്പോൾ കുടുംബം നോക്കാൻ പാടുപെടുന്ന ഞാനും ഒരു കുടുംബനാഥന്റെ വേഷം അണിയും അച്ഛനാകും.അന്നേരം എന്റെ ഉള്ളിൽ ഉണ്ടാവും ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്റെ അച്ഛനെന്ന ദൈവം.
    എന്റെ മക്കൾക്കും പറഞ്ഞു കൊടുക്കാനുള്ള അറിവുകളാണ് അദ്ദേഹം എന്നിൽ നിറച്ചത്.

    ഒരുപാട് സന്തോഷം തോന്നി സഹോ. അതുകൊണ്ടാണ് ഇത്രയും എഴുതിയത്.

    ഒരുപാട് ഇഷ്ടമായി ഈ രചന.
    ഒത്തിരി സ്നേഹം.❤️❤️❤️

    1. ചെമ്പരത്തി

      എന്റെ ലോകം എന്റെ ചാച്ചൻ ആയിരുന്നു….2013 ജൂലൈ 3 ന് നഷ്ടപ്പെട്ട എന്റെ വലം കൈ….. സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലെങ്കിലും ആ വലം കൈ എന്നെ കാണിച്ചു തന്ന വഴികൾ …ഏതു തകർച്ചയിലും എനിക്കിന്ന് കരുത്താണ്……. സ്നേഹത്തോടെ ???????????????

  22. ചെമ്പരത്തി.. എന്താ പറയേണ്ടത്… മനോഹരം.. ഈ കുറച്ചു വാക്കുകളിൽ ഒത്തിരി അർഥം ഉണ്ട്.. പഴമയും തിരിച്ചറിവുകളും, എല്ലാം.. വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഫീൽ വന്നു..
    വായിച്ചതൊക്കെ മനസ്സിൽ കാണാനും കഴിഞ്ഞു..
    കുറഞ്ഞ വാക്കിൽ കൂടുതൽ കാര്യങ്ങൾ.. കഴിവുള്ള എഴുത്തുകാരൻ ആണ് താങ്കൾ..
    സ്നേഹത്തോടെ.. എംകെ ❤️

    1. ചെമ്പരത്തി

      എനിക്കിത്രയേറെ സന്തോഷമുണ്ടായ മറ്റൊരു ദിനം അടുത്തെങ്ങുമില്ല…. ഞാൻ ഏറ്റവുമധികം ഇഷ്ടപെടുന്ന എഴുത്തുകാരൻ ആണ് MK…. താങ്കൾ എനിക്കായി കുറിച്ച ഈ വരികളോളം അംഗീകാരം മറ്റൊന്നില്ല……….. ഒരായിരം സ്നേഹം ?????????????????????????????????????

  23. ❣️❣️

    1. ചെമ്പരത്തി

      ?????????????????????????

Comments are closed.