കറുത്ത മനുഷ്യർ [Thanseer Hashim] 51

ചൂട് ലഭിക്കാൻ അവളെ നെഞ്ചോടുചേർത്തു പിടിച്ചു…
പിന്നെ കഴിവിന്റെ പരമാവധി വേഗത്തിൽ ഓടിത്തുടങ്ങി..
ഓട്ടത്തിനിടയിൽ എപ്പോഴോ, റൈദയുടെ ശ്വാസം നിലച്ചിരുന്നു..
ഒരുപാട് സമയം കുഞ്ഞ് കരയാതെ വന്നപ്പോൾ റൂത്ത് മെല്ലെ തുണി നീക്കി നോക്കി…

റൈദാ…. റൈദാ…. അവൻ നിലവിളിച്ചു..
പക്ഷേ ആ കുഞ്ഞു ശരീരം തണുത്തുറച്ച് മരവിച്ചു പോയിരിക്കുന്നു..

മരണം ഉൾക്കൊണ്ടെ മതിയാവൂ.. തുടർന്നുള്ള യാത്രയും, ചെയ്തേ മതിയാവൂ..
അമ്മ കാണിച്ച സാഹസത്തിന്.. ഒരാളെങ്കിലും മറു രാജ്യത്ത് എത്തണം..

സഹോദരിയുടെ ശരീരം മഞ്ഞുമലയിൽ ഉപേക്ഷിച്ചു…. ഹൃദയം പിളരുന്ന വേദനയോടെ.. അവൻ, അവിടെ നിന്നും മുന്നോട്ടു നടന്നു…
തിരിഞ്ഞുനോക്കാൻ ഭയമായിരുന്നു…
ജനിച്ചു മണിക്കൂറുകൾക്കുള്ളിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന സഹോദരിയുടെ ജീവനറ്റ ശരീരം ഒരുതവണകൂടി നോക്കാനുള്ള കരുത്ത് അവനുണ്ടായിരുന്നില്ല…

നടന്നു… അവൻ..നടന്നുകൊണ്ടേയിരുന്നു..

സൂര്യൻ ഉദിച്ചു തുടങ്ങിയിരിക്കുന്നു.. ദൂരെയായി ഐബർ നദി കാണാം…
തളർന്ന് അവശനായി, എങ്കിലും.. അവൻ ലക്ഷ്യത്തിലേക്ക് നടന്നു കൊണ്ടിരുന്നു..
ഒടുവിൽ കുത്തിയൊലിക്കുന്ന ഐബർ നദിക്കരയിൽ എത്തി..

പാറകൾ പോലും, ഒഴുക്കി കൊണ്ടുപോകാൻ കഴിയുന്ന കരുത്തോടെയാണ് ഐബർ ഒഴുകുന്നത്..
നീന്തി കടക്കുക സാധ്യമല്ല…

കൂടുതൽ ആലോചിച്ച് സമയം പാഴാക്കിയില്ല..
ഒഴുകിവന്ന ഒരു മരത്തടിയിലെക്ക് അവൻ, ചാടിക്കയറി..
മരത്തടി അവനെയും കൊണ്ട് ചീറിപ്പാഞ്ഞു തുടങ്ങി..

3 Comments

  1. സൂര്യൻ

    കൊള്ളാം. പക്ഷെ നമ്മൾ എന്ത് ചെയ്യു൦

  2. ഓരോ സീനുകളും നല്ല രീതിക്ക് അവതരിപ്പിച്ചിട്ടുണ്ട്…
    നിങ്ങള് പറഞ്ഞത് പോലെ നൂറിൽ ഒരംശം മാത്രമാണിത്.. പക്ഷെ ഇതിൽ നിന്നും മനസിലാക്കാം അതിന്റെ കാഠിന്യം…
    ഒരു കഥ മാത്രമാണെന്നു കരുതിയാണ് ഞാൻ വായിച്ചത്.. എന്നാൽ ഇത് കഥയ്ക്ക് അപ്പുറം എന്തോ ഉണ്ട്..
    ഒരു ഫാന്റസി പോലെ റൂത്തിന്റെ ഉയർത്തെഴുന്നേൽപ്പും.. വർഗ്ഗ വിവേചനത്തിനെതിരെയുള്ള പോരാട്ടവും കൂടി എഴുതികൂടെ..

Comments are closed.