വണ്ടിയുടെ പലകകൾക്കിടയിലൂടെ റൂത്തിന് പുറം കാഴ്ചകൾ കാണാമായിരുന്നു..
നാടു മുഴുവനും കത്തി എരിയുകയാണ്..
പലയിടങ്ങളിൽ നിന്നായി ബൈറിന്റെ പടയാളികൾ… ആളുകളെ പിടിച്ചു കൊണ്ടു വരുന്നുണ്ട്….
ആരോഗ്യമുള്ള യുവാക്കളെയും യുവതികളെയും മാത്രം തിരഞ്ഞെടുത്ത് ദേഹമാസകലം ബന്ധിച്ച് മനുഷ്യരാൽ വലിച്ചുകൊണ്ടുപോകുന്ന മര വണ്ടികളിൽ കയറ്റുകയാണ്…
വൃദ്ധരെയും രോഗികളെയും ഗർഭിണികളെയും അതിൽ നിന്നും മാറ്റി നിർത്തി, നിഷ്കരുണം കൊന്നു കളയുകയാണ്…
ചില അമ്മമാർ വണ്ടിയിൽ കയറാൻ വിസമ്മതിച്ച് നിലവിളിച്ചു കരയുന്നുണ്ടായിരുന്നു..
റൂത്ത്ന് അറിയാം, ആ, അമ്മമാരുടെ മക്കളെ ബൈർപടയാളികൾ, തീയിൽ എരിക്കാൻ കൊണ്ടുപോയി കാണും…
എല്ലാം കണ്ടു നിന്ന റൂത്ത് അറിയാതെ കരഞ്ഞു പോയി….
അമ്മാ… അവരെന്തിനാണ് … നമ്മെ വേട്ടയാടുന്നത്…
രക്തം വാർന്നൊഴുകി അവശതയിൽ ആണെങ്കിലും, മകൻറെ ചോദ്യത്തിന് റൈദ മറുപടി നൽകി…
മോനെ നമ്മൾ കറുത്തവർഗക്കാരാണ്…
ഭൂമിയിൽ സ്വതന്ത്രമായി ജീവിക്കാൻ അവകാശമില്ലാത്തവർ…
നമ്മെ വേട്ടയാടിപിടിച്ച് അടിമകളാക്കി അയൽരാജ്യങ്ങളിലെ ധനികർക്ക് വിൽപന നടത്തും…
റൈദ ഓരോ നിമിഷവും മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്…
അത് അവൾ മനസ്സിലാക്കി… ഒരു തോൽ സഞ്ചിയിൽ തനിക്ക് ചൊരിയാൻ പറ്റുന്ന പരമാവധി മുലപ്പാൽ നിറച്ച്, റൂത്തിന്റെ കയ്യിൽ ഏൽപ്പിച്ചു..
ഉടുത്ത വസ്ത്രം ഊരി മകൻറെ ദേഹത്ത് കുഞ്ഞിനെ ഭദ്രമായി കെട്ടി കൊടുത്തു..
Nice bro?.
കൊള്ളാം. പക്ഷെ നമ്മൾ എന്ത് ചെയ്യു൦
ഓരോ സീനുകളും നല്ല രീതിക്ക് അവതരിപ്പിച്ചിട്ടുണ്ട്…
നിങ്ങള് പറഞ്ഞത് പോലെ നൂറിൽ ഒരംശം മാത്രമാണിത്.. പക്ഷെ ഇതിൽ നിന്നും മനസിലാക്കാം അതിന്റെ കാഠിന്യം…
ഒരു കഥ മാത്രമാണെന്നു കരുതിയാണ് ഞാൻ വായിച്ചത്.. എന്നാൽ ഇത് കഥയ്ക്ക് അപ്പുറം എന്തോ ഉണ്ട്..
ഒരു ഫാന്റസി പോലെ റൂത്തിന്റെ ഉയർത്തെഴുന്നേൽപ്പും.. വർഗ്ഗ വിവേചനത്തിനെതിരെയുള്ള പോരാട്ടവും കൂടി എഴുതികൂടെ..