കറുത്ത മനുഷ്യർ
Author : Thanseer Hashim
പ്രസവ വേദനയാൽ പിടയുമ്പോഴും, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അടിപ്പാവാട അഴിച്ച് സ്വന്തം വായ, അവൾ മുറുക്കിക്കെട്ടി..
അമ്മയുടെ ദയനീയ ചെയ്തികൾ കണ്ടുനിന്ന മകൻ റൂത്ത്, അറിയാതെ കരഞ്ഞു പോയി…
കഠിനമായ വേദനയിലാണെങ്കിലും റൈദ, ഏന്തി വലിഞ്ഞ് മകന്റെ വായ പൊത്തി പിടിച്ചു..
ശ്..ശൂ….
ശബ്ദം ഉണ്ടാക്കരുത്…. ബൈർപട്ടാളത്തിന് ശരീരം മുഴുവനും ചെവികളാണ്…
ചെറിയ ശബ്ദം പോലും, ജീവൻ അപകടത്തിലാകും.. അത് അവൻ മനസ്സിലാക്കി..
അമ്മയുടെ കാഴ്ചകൾ കൂടുതൽ സമയം കണ്ടു നിൽക്കാൻ സാധിച്ചില്ല… തകർന്നുവീണ വീടിന്റെ വിള്ളലിലൂടെ, റൂത്ത് പുറത്തേക്ക് നോക്കി..
പിടിച്ചുകൊണ്ടുവന്ന കുട്ടികളെ ബൈറിന്റെ പടയാളികൾ, ആളിക്കത്തുന്ന തീയിലേക്ക് നിഷ്കരുണം വലിച്ചെറിയുകയാണ്..
ശരീരം കത്തുന്ന വേദനയിൽ, ആ കുരുന്നുകൾ നിലവിളിച്ചു കരയുന്നുണ്ടായിരുന്നു..
നിലവിളിയുടെ അലയടികൾ, റൂത്തിന്റെ ചെവികളെ അസ്വസ്ഥമാക്കി..
ഇരുകൈകളും കൊണ്ട് അവൻ ചെവികൾ പൊത്തിപ്പിടിച്ചു..
അനുജത്തി പിറന്നുവീണത് കണ്ടിട്ടും, അവന് സന്തോഷിക്കാൻ ആയില്ല..
ഏതാനും നിമിഷങ്ങൾക്കകം.. ബൈറിന്റെ പടയാളികൾ ഒരുക്കിയ ചിതയിൽ താനും എരിഞ്ഞു തീരും എന്ന ഭയത്തിൽ ആയിരുന്നു അപ്പോൾ അവൻ…
പിറന്നു വീണ ഉടനെ റൈദ, കുഞ്ഞിൻറെ വായും മൂക്കും സ്വന്തം വായക്കുള്ളിലാക്കി…
ബൈറിന്റെ പടയാളികൾ കുഞ്ഞിൻറെ കരച്ചിൽ കേൾക്കാതിരിക്കാനായിരുന്നു അവൾ അത് ചെയ്തത്..
ശബ്ദം കൂടുതൽ നേരം നിയന്ത്രിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ റൈദ, പൊക്കിൾകൊടി പോലും അറുത്തുമാറ്റാൻ നേരമില്ലാതെ കുഞ്ഞിനെയും എടുത്ത്, വീട്ടിൽ നിന്നും വെളിയിലിറങ്ങിയോടി…
എന്ത് ചെയ്യണമെന്നറിയാതെ അമ്മയ്ക്ക് പിറകെ റൂത്തും ഉണ്ടായിരുന്നു…
അവർക്ക് ചുറ്റും അമ്പുകൾ വന്ന് പതിക്കുന്നുണ്ടായിരുന്നു…
അതിൽ ചില അമ്പുകൾ റൈദയുടെ കാലിലും അരയിലും തുളഞ്ഞുകയറി..
തളർന്നു പോയെങ്കിലും അവൾ ഓട്ടം അവസാനിപ്പിച്ചില്ല..
അല്പം അകലെയായി കുതിരകൾ ചത്തതിനാൽ ഉപേക്ഷിക്കപ്പെട്ട വണ്ടി ഉണ്ടായിരുന്നു..
രണ്ടു മക്കളെയും കൊണ്ട് അവൾ അതിൽ കയറി ഒളിച്ചിരുന്നു..
Nice bro?.
കൊള്ളാം. പക്ഷെ നമ്മൾ എന്ത് ചെയ്യു൦
ഓരോ സീനുകളും നല്ല രീതിക്ക് അവതരിപ്പിച്ചിട്ടുണ്ട്…
നിങ്ങള് പറഞ്ഞത് പോലെ നൂറിൽ ഒരംശം മാത്രമാണിത്.. പക്ഷെ ഇതിൽ നിന്നും മനസിലാക്കാം അതിന്റെ കാഠിന്യം…
ഒരു കഥ മാത്രമാണെന്നു കരുതിയാണ് ഞാൻ വായിച്ചത്.. എന്നാൽ ഇത് കഥയ്ക്ക് അപ്പുറം എന്തോ ഉണ്ട്..
ഒരു ഫാന്റസി പോലെ റൂത്തിന്റെ ഉയർത്തെഴുന്നേൽപ്പും.. വർഗ്ഗ വിവേചനത്തിനെതിരെയുള്ള പോരാട്ടവും കൂടി എഴുതികൂടെ..