കറുത്ത ഇരുൾ -2 [മാലാഖയെ പ്രണയിച്ച ജിന്ന്] 202

“ശരിയാ… എനിക്ക് കൂട്ടൊന്നും ഇല്ല. അല്ലെങ്കിലും ഈ കറുപ്പിനെ ആര് കൂടെ കൂടാനാ…

സങ്കടം കൊണ്ട് എന്റെ വാക്കുകൾ ഇടമുറിഞ്ഞാണ് പുറത്തേക്ക് വന്നത്.
അത് കേട്ടപ്പോൾ ആണ് അമ്മയ്ക്ക് താൻ പറഞ്ഞതിനെ കുറിച്ച് ബോധ്യം ഉണ്ടായത്.

“മോനെ… അത്… അമ്മ…. ഞാൻ…

” ഏയ്, എനിക്ക് സങ്കടമൊന്നും ഇല്ല. അമ്മ പറഞ്ഞതിലും കാര്യമില്ലേ…

” നീ വേഗം വാ… ഞാൻ ഇലയട ഉണ്ടാകാൻ പോവാ…

എനിക്ക് വിഷമമായെന്ന് കരുതി പുള്ളിക്കാരി വേഗം തന്നെ വിഷയം മാറ്റി. ഇലയട എനിക്കേറ്റവും ഇഷ്ട്ടമുള്ള ഒരു പലഹാരമാണ്. ഗോതമ്പ് മാവിൽ തേങ്ങയും  ശർക്കരയും കൊണ്ടുള്ള കൂട്ട് ചേർത്ത് ഇലയിൽ പൊതിഞ്ഞു നല്ല ആവിയിൽ ചുട്ടെടുക്കുന്ന  ഇലയട ഉണ്ടല്ലോ…. ഓർക്കുമ്പോൾ തന്നെ കൊതി ആവും.

വേഷമൊക്കെ മാറി ഊണ് മേശയിൽ ചെല്ലുമ്പോളേക്കും നല്ല ആവി പറക്കുന്ന ഇലയട റെഡി. രണ്ട് ഇലയടയും ഒരു കട്ടനും കുടിച്ചു ഞാൻ പഠിക്കാൻ ഇരുന്നു.

•••••••••

പത്താം ക്ലാസ്സിൽ നല്ല മാർക്കൊടെ പാസ്സായ എനിക്ക്  പ്ലസ് ടു യിൽ ഞാൻ വിചാരിച്ചത് പോലെ 98% മാർക്കൊടെ പാസ്സാവാൻ കഴിഞ്ഞു.
പഠിച്ചു ഒരു IAS നേടുക എന്നതായിരുന്നു എന്റെ ലക്ഷ്യം……തടസ്സമായ് അച്ഛന്റെ വാക്കുകൾ എത്തി  …. ” നീ ഇനി പഠിക്കാൻ പോകേണ്ട “…. കരഞ്ഞു കാല് പിടിച്ചിട്ടും അച്ഛൻ സമ്മതിച്ചില്ല. അതോടെ എന്റെ തുടർപ്പഠനവും ലക്ഷ്യവും വെള്ളത്തിൽ വരച്ച വര പോലെയായി.

പിന്നീട് ഒരു ജോലിക്കുള്ള ഓട്ടമായിരുന്നു. തട്ടുകടകളിലും ഹോട്ടലുകളിലും പാത്രം കഴുകാനും  ചുമടുത്തൊഴിലാളികളോട് ചുമടെടുക്കാനും അങ്ങനെ പല ജോലികൾ ചെയ്തു ഞാൻ മുന്നോട്ട് നീങ്ങി. ഇടയ്ക്ക് ആരും അറിയാതെ കുറച്ചു സമയം ഒരു  അക്കാഡമിക് സെന്ററിൽ ക്ലാസ്സിനും പോയി ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് പതിയെ സഞ്ചരിച്ചു.

പതിവിന് വിപരീതമായി ഒന്നും തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. പിന്നെ  എനിക്ക് ആദ്യമായ് ഒരു കൂട്ട് ലഭിച്ചു. പേര് സെബിൻ.
ആള് നല്ല കാശുള്ള വീട്ടിലെ ചെക്കനാണ്. വീട്ടിലെ ബിസിനെസ്സ് ചെയ്യാനുള്ള സമ്മർദ്ദം മൂലം തിരഞ്ഞെടുത്തതാണ് ഈ വഴി . ലൈഫ് ഇനിയും കളറാക്കണം പോലും….
അങ്ങനെ മൂപ്പർ ഇവിടെ എത്തി.

ഞാൻ അധികം മൈൻഡ് ചെയ്യാൻ നിന്നില്ല .
ജാഡ, അഹങ്കാരം കൊണ്ടൊന്നുമെല്ല…. സത്യം പറഞ്ഞാൽ പേടി കൊണ്ടാണ്….

എന്റെ ഈ ഉൾവലിഞ്ഞ സ്വഭാവം കാരണം സെബിൻ ഇങ്ങോട്ട് വന്നാണ് കമ്പനി ആയത്. ആദ്യം ഞാൻ മടിച്ചെങ്കിലും പതിയെ ഞങ്ങൾ സൗഹൃദത്തിലായ്.

പലപ്പോളായി ഞാൻ എന്ത് കൊണ്ട് ഇങ്ങനെ….? എന്ന അവന്റെ ചോദ്യത്തിന്  ഞാൻ  ഒഴിഞ്ഞുമാറാറാണ് പതിവ്.  ഒരിക്കൽ അവനോട് എനിക്ക് എന്റെ ജീവിതം തന്നെ പറയേണ്ടി വന്നു.

37 Comments

  1. ഇന്ദുചൂഢൻ

    ഇത് നിർത്തിയോ

  2. Bro next part ????

  3. ഇന്ദുചൂഢൻ

    എന്തായി ബ്രൊ നെക്സ്റ്റ് പാർട്ട്‌

  4. ഇന്ദുചൂഢൻ

    ???

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤

  5. What a feel waiting for next part

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you saaho ???

      അടുത്ത part മിക്കവാറും നാളെ തരും

      1. Iniyum vannillallo

    2. Next part ennu varum bro

  6. അടുത്ത ഭാഗം എന്തായി bro എന്ന് വരും

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ കുറച്ചു പാർട്ടുകൾ എഴുതിയതായിരുന്നു.
      അത് എങ്ങനെയോ മിസ്സായി….
      വീണ്ടും സമയം കിട്ടുമ്പോൾ എഴുതുന്നുണ്ട്..

      ഉടനെ തരാം

      1. ഒന്ന് വയോ

  7. കൊള്ളാം ബ്രോ continue

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നന്ദി സാഹോ….

  8. D€ADL¥ CAPTAIN

    Mwuthe poli

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം ❤❤❤

  9. Navaneeth Krishna (NK)

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ?????

  10. Muthe poli sadanam tto istayi aduthathine waiting

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം മാത്രം….
      നെക്സ്റ്റ് part പെട്ടെന്ന് തരാം

  11. കൊള്ളാം ബ്രോ തുടരുക oll the best

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you ????

  12. ❤️❤️❤️❤️❤️❤️❤️❤️
    Waiting for next part…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  13. മാലാഖയെ പ്രണയിച്ച ജിന്ന്

    ????

  14. സൂര്യൻ

    പേജ് കൂട്ടിയ കോളളാരുന്നു.

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പരമാവധി കൂട്ടാൻ നോക്കുന്നുണ്ട്. ???

  15. Bro parts on speed akavo

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ശ്രമിക്കാം… ??

  16. ,, ടെൻഷൻ ആക്കല്ലേ പെട്ടന്ന് താ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഞാൻ full part എഴുതിയതായിരുന്നു. ബട്ട്‌, അത് എന്റെ കയ്യിൽ നിന്ന് പോയ്‌ ?.

      രണ്ടാമത് എഴുതുന്നതിൽ ചെറിയ ഒരു മടുപ്പ്.
      എന്തായാലും പെട്ടെന്ന് ഞാൻ നൽകാൻ ശ്രമിക്കാം….

      ഫസ്റ്റ് സ്റ്റോറി തന്നെ ഇങ്ങനെ ആയതിൽ ബല്ലാത്ത സങ്കടം ഇണ്ട്..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ????

  17. ❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  18. നിധീഷ്

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

Comments are closed.