ആയി… ഉമ്മ എനിക്ക് അവളെ കാണുമ്പോൾ പേടി ആവും കയ്യും കാലും ഒക്കെ വിറക്കും.. ഒന്നും സംസാരിക്കാൻ പറ്റില്ല… അങ്ങനെ അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് സഹിക്കാൻ ആയില്ല അതുകൊണ്ട് ഞാൻ മലമുകളിൽ പോയി ഇരുന്നു കുറച്ചു സമാധാനത്തിനായി.. അങ്ങനെ അവിടെ നിന്നപ്പോൾ ആണ് മഴ പെയ്തത്.. അവിടെ നിന്ന് വരാനെ തോന്നിയില്ല. അങ്ങനെ ആണ് മഴ നനഞ്ഞത് ” ഞാൻ പറഞ്ഞിട്ട് ഉമ്മയുടെ മുഖത്തേക്ക് നോക്കി…
“ഇപ്പൊ നിന്റെ മനസ്സിൽ അവളോട് പ്രേമം ആണ്.. ഒരു ഫ്രണ്ട് ആയിട്ട് ആണ് നീ എന്നെ കാണുന്നതെങ്കിലും നീ അത് തുടർന്നോളാൻ ഞാൻ പറയുന്നു… പക്ഷെ ഒരു ഉമ്മ ആയിട്ട് ആണ് നീ എന്നെ കാണുന്നതെങ്കിൽ നീ അത് ഇവിടെ വെച്ച് നിർത്തിക്കോ.. ആരാണ് ഞാൻ നിനക്കെന്നു നിനക്ക് തീരുമാനിക്കാം.. ഫ്രണ്ട് ആയിട്ട് ആണേൽ മോന്റെ ഈ ഒരു കാര്യത്തിൽ ഉമ്മ ചോദിക്കാനൊന്നും വരില്ല.” ഉമ്മ എന്റെ തലയിൽ തടകികൊണ്ട് തന്നെ പറഞ്ഞു…
“ഉമ്മാനെ ഞാൻ രണ്ട് ആയിട്ടും കാണുന്നുണ്ട്.. പക്ഷെ എന്റെ ഉമ്മ എന്റെ ഉമ്മതന്നെ അല്ലെ ” ഞാൻ ഉമ്മാന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു… ഉമ്മാന്റെ മുഖത്ത് അപ്പൊ ഒരു സന്ദോഷം ഉണ്ടായി… ഞാൻ അങ്ങനെ പറയണം എന്നുള്ള ആഗ്രഹം ആയിരുന്നിരിക്കാം…
“മോനെ ഇഷ്ടമില്ലാഞ്ഞിട്ട് അല്ല ഉമ്മ അങ്ങനെ പറഞ്ഞത് അവൾക്കും നിന്നെ ഇഷ്ടമായിരിക്കാം, ഇത് അവളുടെ വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ, നീ വിളിക്കുമ്പോൾ അവൾ ഇറങ്ങി വരുമായിരിക്കാം, അതോടെ അവളും വീട്ടുകാരും തമ്മിലുള്ള ബന്ധം തീരും അത് നീ അവളോടും അവളുടെ വീട്ടുകാരോടും ചെയ്യുന്ന കൊടും ചതി ആയി പോകും.. അതുകൊണ്ട് ആണ് ”ഉമ്മ എന്നെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു…
“ഇതിന്റെ ഒന്നും ആവശ്യം ഇല്ല ഉമ്മ ഒരു വാക്ക് പറഞ്ഞാൽ അതിന് അപ്പുറം ഇല്ല ” ഞാൻ പറഞ്ഞു…
“എങ്കിൽ മോൻ കിടന്നോ ഞാൻ രാത്രിതേക്ക് എന്തേലും ഉണ്ടാക്കട്ടെ നിന്റെ വാപ്പ ഇപ്പൊ വരും ” എന്ന് പറഞ്ഞു ഉമ്മ പുറത്തേക്ക് പോയി
രാത്രി എനിക്ക് കഞ്ഞിയും തന്നു എന്നെ ഉറക്കിയിട്ട് ആണ് ഉമ്മ പോയത്…ഉറങ്ങുന്നത് മുൻപ് തന്നെ ഞാൻ ഒരു തീരുമാനം എടുത്തിരുന്നു ഇനി അവളെ കാണാൻ പോകില്ല എന്നൊരു തീരുമാനം…
?❤?
???
Supper story
Evide next part
????
പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട് തായോ
Nannayittund. Waiting 4 nxt part…
പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട
തുടരണം
avale kalyanam kazhichu prathikaram veetanam
അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????
പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.
❤❤❤