കൊണ്ട് ഞാൻ നീങ്ങി നിന്നതും അവൾ എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു…അവൾ എന്നെ കണ്ടതും അവളുടെ മുഖം ദേഷ്യത്തിൽ ആകുന്നത് പോലെ എനിക്ക് തോന്നി…ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്ന് മാറി… അവളുടെ മുഖം അങ്ങനെ മാറിയപ്പോഴേ എന്റെ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത പോലെ… ഞാൻ വണ്ടി എടുത്ത് അടുത്തുള്ള മല മുകളിലേക്ക് പോയി… അവിടെ നല്ല ശാന്തത ആയിരുന്നു.. മനസിന് വല്ലാത്ത കുളിർമ ആയിരുന്നു അവിടെ ഇരിക്കുമ്പോൾ..അങ്ങനെ ശബ്ദം ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആണ്.
’ഓളെ കണ്ണൊന്നു കാണുമ്പോ.. നെഞ്ചിനാകാത്തൊരു മിന്നലാ, ഓളെ ഇഷ്കിന്റെ തൂവാല എന്നിലായി അണയുന്നിത ’ എന്ന് എന്റെ ഫോൺ റിങ് ചെയ്തത്.. ഞാൻ ഫോൺ എടുത്ത് നോക്കി സുക്കു ആണ്.. ഞാൻ അവനോട് സംസാരിക്കാൻ പറ്റിയ അവസ്ഥായിലേ അല്ലായിരുന്നു, അതുകൊണ്ട് ഞാൻ കാൾ എടുത്തില്ല ആ റിങ്ടോൺ എനിക്ക് വല്ലാത്ത എന്തോ ഫീൽ തന്നു… പെട്ടന്ന് ഒരു ഇടി ഇടിച്ചു മഴ ഇടിച്ചുകുത്തി പെയ്യാൻ തുടങ്ങി… ഞാൻ അടുത്തുള്ള മരത്തിന്റെ താഴെ ആയി നിന്നു.. ശക്തമായ മഴ ആയതുകൊണ്ട് ഞാൻ മുഴുവൻ നനഞ്ഞു.. മഴ നനയുന്നുണ്ടെങ്കിലും അവിടെ നിന്ന് പോകാൻ എനിക്ക് തോന്നിയില്ല മഴ തീരുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു… മഴ മാറിയതും ഞാൻ വണ്ടി എടുത്തു വീട്ടിലേക്ക് തിരിച്ചു… മഴ മാറിയെങ്കിലും നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.. ആ കാറ്റിൽ എന്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു… വണ്ടി ഞാൻ വീട്ടിൽ എത്തിച്ചു നേരെ റൂമിൽ ചെന്ന് ബെഡിലേക്ക് കിടന്നു… അത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.. കുറെ കഴിഞ്ഞ് ഉറക്കം മാറി പക്ഷെ കണ്ണുകൾ മുഴുവനായി തുറക്കുന്നില്ല വല്ലാത്ത കിടുങ്ങൽ, ദേഹം മുഴുവൻ ചൂട് ഉണ്ട്… കാലുകൾ ഒന്നിച്ചു പൊങ്ങുന്നില്ല…
“മോനെ വാടാ ചായ ഇണ്ടാക്കി വെച്ചേക്കുന്നു ഇറങ്ങി വാ ” ഉമ്മ വിളിച്ചു…
“വയ്യ ഉമ്മ ” എന്ന് പറഞ്ഞെങ്കിലും ആ റൂം വിട്ട് പുറത്ത് പോകാനുള്ള ശക്തി ആ ശബ്ദത്തിന് പോലും ഇല്ലായിരുന്നു… അത്രക്ക് ദയനീയമായ അവസ്ഥായായിരുന്നു എന്റേത്..
“എന്താടാ വിളിച്ചിട്ട് ഇറങ്ങി വരാത്തത് ” എന്നുള്ള ചോദ്യം കേട്ട് ഡോറിന്റെ അവിടെ വന്ന് നിന്ന ഉമ്മ എന്റെ കിടപ്പ് കണ്ട് അകത്തേക്ക് ഓടി വന്നു…
“മോനെ എന്ത് പറ്റിയെടാ” എന്ന് ചോദിച്ചു ഞാൻ പുതച്ചിരുന്ന ബെഡ്ഷീറ്റ് വലിച്ചു മാറ്റി..
“നീ മഴയൊക്കെ നനഞ്ഞിട്ട് അതെ വേഷത്തിൽ വന്ന് കിടന്നോ ” എന്ന് ചോദിച്ചു എന്നെ പിടിച്ചു പൊക്കി ഇരുത്തി… തലയിൽ കൈ വെച്ചു നോക്കി…
“ഹോ പൊള്ളുന്ന ചൂട് ” എന്ന് പറഞ്ഞു കൈ മാറ്റി…എന്നിട്ട് എന്റെ ഷർട്ട് വലിച്ചൂരി ആ ബെഡ്ഷീറ്റ് കൊണ്ട് ദേഹം തുടച്ചു.. പാന്റും ഊരി മാറ്റി വേറെ ഷർട്ടും പാന്റും എടുത്തിടീപ്പിച്ചു.. എന്നിട്ട് ഒരു തുണി കീറി വെള്ളം നനച്ചു നെറ്റിയിൽ വെച്ചു തന്നു… ഓടി പോയി ഒരു പാരസേറ്റമോൾ എടുത്ത് കൊണ്ട് വന്ന് എന്നെ കഴിപ്പിച്ചു… എന്നിട്ട് എന്നെ വട്ടം പിടിച്ചു ആ കരവലയത്തിനുള്ളിൽ ആക്കി…
“ഉമ്മാന്റെ പൊന്നുമോൻ ഉച്ചക്ക് എന്തേലും കഴിച്ചായിരുന്നോ ” ഉമ്മ എന്നോട് ചോദിച്ചു…
?❤?
???
Supper story
Evide next part
????
പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട് തായോ
Nannayittund. Waiting 4 nxt part…
പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട
തുടരണം
avale kalyanam kazhichu prathikaram veetanam
അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????
പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.
❤❤❤