“എന്താ ” അവൻ താല്പര്യമില്ലാതെ ചോദിച്ചു…
“കഴിച്ചിട്ട് എഴുനേക്ക്, വീട്ടിൽ പോകാം ” അങ്ങനെ ഞങ്ങൾ കഴിച്ചെഴുനേറ്റു. അവിടെ നിന്ന് തിരിച്ചിറങ്ങി വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ സ്കൂൾ ഗേറ്റിന്റെ അവിടെ കൂട്ടുകാരികളോട് സംസാരിച്ചു നിക്കുന്ന അവളെ ഞാൻ ഒന്നകൂടെ കണ്ടു… ഞാൻ വണ്ടി എടുത്ത് തിരിക്കുമ്പോളും എന്റെ മനസ്സിൽ അവൾ തന്നെ ആയിരുന്നു… എനിക്ക് അവളോട് തോന്നുന്നത് എന്താണെന്ന് ഞാൻ ആലോചിച്ചു… വീട്ടിൽ എത്തിയിട്ട് മുഴുവൻ സമയവും അത് തന്നെ ആലോചിച്ചിരുന്നു… പക്ഷെ അതിന് ഉത്തരം കണ്ടെത്താൻ എനിക്ക് ആയില്ല.. അന്ന് ഫുഡ് ഒക്കെ കഴിച്ചു കുറച്ചു സമയം ഉറങ്ങി.. ഉറക്കം ഉണർന്നപ്പോൾ മനസ്സിൽ വല്ലാത്ത വിഷമമോ, സങ്കടമോ, എന്തൊക്കെയോ തോന്നൽ, അവളെ കാണണം.. കണ്ടേ പറ്റു എന്നൊരു തോന്നൽ… ഒന്നും നോക്കിയില്ല ഷർട്ടും പാന്റ്സും എടുത്തിട്ട് നേരെ സ്കൂളിന്റെ ഫ്രണ്ടിലായി വണ്ടി നിർതിയിട്ട് അടുത്തുള്ള ബസ്സ്റ്റോപ്പിലേക്ക് കയറി ഇരുന്നു.. രാവിലത്തെ പോലെ ആളുകൾ ഇല്ല വൈകുന്നേരം അങ്ങങ്ങായി 7,8 പേർ മാത്രം അപ്പോഴാണ് സ്കൂളിലെ പിള്ളേരെ കാണാൻ ആണ് അവിടെ ആളുകൾ കൂടുന്നതെന്ന് ഞാൻ അറിഞ്ഞത്… കോളേജ് വിട്ട് ഓരോരുത്തർ ഒക്കെ ഇറങ്ങി തുടങ്ങി… ഓരോ ചുവന്ന തട്ടകാരേയും കാണുമ്പോഴും എന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി…ഒരു സാരി ഉടുത്ത ടീച്ചറുടെ പിറകിലായി വരുന്നു അവളും അവളുടെ കൂട്ടുകാരും… അവളെ കണ്ടതും ഞാൻ അവിടെ നിന്ന് എഴുനേറ്റു… അവൾ ഓരോ സ്റ്റെപ് എടുത്ത് വെക്കുമ്പോഴും ഞാൻ വണ്ടിയെടുത്ത വീട്ടിൽ പോകണോ അതോ അവിടെ തന്നെ നിക്കണോ എന്ന് എന്ന് ആലോചിക്കുകയായിരുന്നു അപ്പോഴേക്കും അവൾ അടുത്ത് എത്തി.. അവളുടെ കണ്ണുകൾ എന്റെ നേരെ ഒരു തവണ വന്നു അതുകണ്ടപ്പോഴേ ഞാൻ ഷോക്ക് ആയി പോയി… എന്റെ കൈ കാലുകാലുകൾ വിറക്കാൻ തുടങ്ങി… ഇനിയും അവിടെ നിൽക്കാനുള്ള ധൈര്യം ഇല്ലാതെ ഇരുന്നതിനാൽ ഞാൻ വേഗം വണ്ടിയുടെ അടുത്തേക്ക് ചെന്നു.. വണ്ടി സ്റ്റാർട്ടാക്കി വണ്ടി ഓടിക്കുമ്പോഴും എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു… ഞാൻ വണ്ടി എങ്ങനെ ഒക്കെയോ വീട്ടിലേക്ക് എത്തിച്ചു.. എന്നിട്ട് നേരെ റൂമിലേക്ക് പോയി… ഞാൻ എന്തൊക്കെ ആണ് ഈ ചെയ്യുന്നത്.. ഇന്ന് കണ്ട ഒരാളെ കാണാൻ ആയി വൈകിട്ടും പോവുക… അല്ല അവളെ കാണുമ്പോൾ ഞാൻ പേടിക്കുന്നത് എന്തിനാണ്.. എനിക്ക് ഇത് എന്തൊക്കെ ആണ് സംഭവിക്കുന്നെ…
“മോനെ ടാ, ഇറങ്ങി വാ ചായ ഇട്ട് വച്ചിരിക്കുന്നു ” ഉമ്മ വിളിച്ചു പറഞ്ഞു… ഞാൻ കുളിച്ചിട്ട് ചെന്ന് ചായ കുടിച്ചു… അന്ന് എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല… കണ്ണുകൾ അടക്കുമ്പോൾ തന്നെ അവളുടെ മുഖം മനസിലേക്ക് ഓടി വരുകയായിരുന്നു… അവളുടെ പേരോ ഒന്നും എനിക്ക് അറിയില്ല പക്ഷെ എനിക്ക് അവളോട് എന്തോ ഉണ്ട്…ഓരോന്ന് ആലോചിച്ച് ഉറക്കം ആയപ്പോൾ സമയം 1 മണി ഒക്കെ കഴിഞ്ഞിരുന്നു… ഫോൺ കിട്ടിയതിനു ശേഷം ആദ്യമായിട്ടാണ് ഫോൺ ഇല്ലാതെ ഇത്രയും സമയം ഉറങ്ങാതെ ഇരിക്കുന്നത്… ഉറങ്ങുമ്പോഴേ നാളെ അവളെ കാണാൻ പോകണം എന്ന് തീരുമാനിച്ചിരുന്നു..
ഉറക്കം എഴുനേറ്റ് ഫുഡും കഴിച്ചു ഉമ്മ ഇറങ്ങിയതിന്റെ പിറകെ ഞാനും ഇറങ്ങി… കാളികൂട്ടുകാരൻ ഒക്കെ ആയിരുന്നെങ്കിലും സുക്കുവിനോട് ഈ കാര്യം പറയാൻ എന്റെ മനസ് അനുവദിച്ചതെ ഇല്ല… തലേന്നത്തെ ഒരു പരിചയം വെച്ച് ഇന്ന് ഞാൻ അവൾ കാണാതെ ഇരിക്കാൻ മാറി ആണ് നിന്നിരുന്നത്… അവൾ ഇറങ്ങുന്ന ബസ് ഞാൻ കണ്ടു പിടിച്ചു ഗംഗ ബസ് ആയിരുന്നു അത്… ആവേശം
?❤?
???
Supper story
Evide next part
????
പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട് തായോ
Nannayittund. Waiting 4 nxt part…
പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട
തുടരണം
avale kalyanam kazhichu prathikaram veetanam
അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????
പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.
❤❤❤