“ഒറ്റ ഇടി ഞാൻ തരും.. നീ അപ്പൊ വിളിച്ചത് കൊണ്ട് ആണ് ഇവിടെ ഇപ്പൊ ഇതൊക്കെ നടന്നെ… നീ നടക്ക് ഇങ്ങോട്ട് ” ഞാൻ അവനെ കുറ്റം പറഞ്ഞിട്ട് അവനെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി ഇരുത്തി..
“എടാ അവളുടെ പേര് നിഹാന,+2 പഠിക്കുന്നു.. വീട്ടിൽ വാപ്പയും ഉമ്മയും 2 ഇക്കമാരും.. വീട് അടുത്ത് ആണ്, എന്നും കൃഷ്ണ ബസ്സിൽ ആണ് വരാറുള്ളത് ” അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി…
“ആരുടെ കാര്യമാണ് നീ ഈ പറയുന്നത് ” ഞാൻ അവനോട് ചോദിച്ചു…
“എടാ..” അവൻ പറയാൻ തുടങ്ങിയപ്പോൾ എന്താ വേണ്ടതെന്നു ചോദിച്ചു വൈറ്റെർ വന്നു…
“രണ്ട് ഷാർജയും, രണ്ട് ബർഗറും ” ഞാൻ വെയ്റ്റോട് പറഞ്ഞു…
“ഇനി നീ പറ ”ഞാൻ അവനോട് പറഞ്ഞു…
“എടാ അത്…”
“വേറെ എന്തേലും വേണോ ” സുക്കു പറയാൻ തുടങ്ങിയതും വെയ്റ്ററുടെ അടുത്ത ചോദ്യം…
“വേറെ എന്തേലും വേണമെങ്കിൽ ഞങ്ങൾ പറഞ്ഞോളാം ” സുക്കു വൈറ്റെരോട് കുറച്ച് ദേഷ്യത്തിൽ പറഞ്ഞു…
“എന്താടാ പ്രശ്നം ” ഞാൻ അവനോട് ചോദിച്ചു…
“എടാ ഞാൻ പറഞ്ഞത് ഞാൻ നോക്കുന്ന ആളുടെ കാര്യം ആണ്… നീ ആരുടെ കാര്യം ആണെന്ന് ആണ് കരുതിയത്?” അവൻ ചോദിച്ചു…
“നിന്നെ പോലെ ഉള്ള കാട്ട് കോഴികൾ ആരുടെ കാര്യം എപ്പോ പറയുമെന്ന് ആരു കണ്ട് ” ഞാൻ പറയുന്നത് കേട്ട് അടുത്ത സീറ്റിൽ ഇരുന്ന ഒരു കൊച്ച് ഒടുക്കത്തെ കളിയാക്കി ചിരി… സുക്കു ചമ്മി നാശം ആയി…
“പോടാ നാറി ” അവൻ എന്നെ തെറി പറഞ്ഞിട്ട് എന്നെ നോക്കാതെ ഇരുന്നു.. അപ്പോൾ ഷാർജയുമായി വൈറ്റെർ എത്തി…
“എടാ ” ഞാൻ അവനെ വിളിച്ചു… വിളി കേട്ടിട്ടും അവൻ നോക്കിയില്ല…
“എടാ സുക്കു. ഇങ്ങോട്ട് നോക്കടാ ” ഞാൻ അവനെ വീണ്ടും വിളിച്ചു…
?❤?
???
Supper story
Evide next part
????
പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട് തായോ
Nannayittund. Waiting 4 nxt part…
പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട
തുടരണം
avale kalyanam kazhichu prathikaram veetanam
അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????
പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.
❤❤❤