“ഓഹ്, നാറി.. നീ വരുന്നുണ്ടോ നമുക്ക് അവിടെ പോയി ഒരു ജ്യൂസ് കഴിക്കാം ”ഞാൻ അടുത്തുള്ള കട ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…
“വാ പോകാം” എന്ന് പറഞ്ഞു ഞാനും അവനും കൂടെ നടന്നു… ഞാൻ നേരെ നോക്കി നടന്നപ്പോൾ സുക്കൂ ചുറ്റും പോകുന്ന പെൺകുട്ടികളെ ആയിരുന്നു നോട്ടം.. കടയുടെ സ്റ്റെപ്പിലേക്ക് കയറിയതും പുറകിൽ നിന്ന് സുക്കൂ തോളിൽ പിടിച്ചു ഞാൻ തലചാരിച്ചു ഒരു സ്റ്റെപ് കൂടെ എടുത്ത് വെച്ചതും ആരോ വന്നെന്നെ തട്ടി താഴെ ഇട്ടു… ഞാൻ ചെന്ന് വീണത് സുക്കുവിന്റെ കയ്യിൽ ആയിരുന്നു…
“സോറി, ഞാൻ പെട്ടന്ന് കണ്ടില്ല… അതുകൊണ്ട് ആണ്, സോറി ”അവന്റെ കയ്യിൽ നിന്ന് എഴുന്നേക്കുമ്പോൾ ഞാൻ കാണുന്നത് വെള്ള ഷർട്ടും ചുവന്ന പാവാടയും ഇട്ട് ചുവന്ന തട്ടത്തിൽ ആ മുഖം പൊതിഞ്ഞ നുണക്കുഴി കവിലുള്ള ആ കണ്മഷികാരിയെ ആണ്.. അവളുടെ ആ കണ്ണുകൾ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ട്പോയി ലിപ്സ്റ്റിക് ഇടാത്ത പിങ്ക് ചുണ്ടുകൾ.. ഒരു തവണ മാത്രമേ അവളെ കണ്ടുള്ളു അവളുടെ മുഖം എന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി.. അവളെ അവളുടെ കൂട്ടുകാരികൾ വന്ന് പിടിച്ചു വലിച്ചുകൊണ്ട് പോയി… ഞാൻ ഒരു പ്രേതിമയെ പോലെ അവൾ പോയ ദിശയിലേക്ക് നോക്കി നിന്നു പോയി…കുറച്ച് ദൂരം പോയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്.. അവൾ കോളേജിൽ ആണ് പഠിക്കുന്നതെന്ന്.. ഒരു ഞെട്ടലോടെ ആണ് അത് ഞാൻ കണ്ടത്… അവളെ കണ്ടാൽ കോളേജിൽ പഠിക്കുന്നതാണെന്ന് പറയുകയേ ഇല്ല.
“ടാ എന്ത് പറ്റി ” സുക്കു എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ആ ഞെട്ടലിൽ സ്വയബോധത്തിലേക്ക് തിരികെ വന്നത്..
“എന്താടാ” ഞാൻ ഒന്നും മിണ്ടാത്തെ തന്നെ ഇരിക്കുന്നത് കണ്ട് അവൻ എന്റെ തോളിൽ കൈ വെച്ചു ചോദിച്ചു
“ഒന്നുമില്ലടാ… നിന്നെ എന്തിനാണ് എന്നെ വിളിച്ചത് ” അവളുമായി തട്ടുന്നതിന് മുൻപ് വിളിച്ചത് എന്തിനാണെന്ന് ഞാൻ ചോദിച്ചു..
“എടാ അത് ഞാൻ നോക്കുന്ന കൊച്ചിനെ കാണിക്കാൻ വിളിച്ചതാണ് ” അവൻ ചെറിയ പേടിയോടെ പറഞ്ഞു…
?❤?
???
Supper story
Evide next part
????
പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട് തായോ
Nannayittund. Waiting 4 nxt part…
പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട
തുടരണം
avale kalyanam kazhichu prathikaram veetanam
അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????
പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.
❤❤❤