കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159

“വേഗം വാ പെട്ടന്ന് പോണം ” അവൻ ദിർദി പിടിച്ചു…

“വെയിറ്റ് ചെയ് ഷോപ്പ് ഒക്കെ തുറക്കണ്ടേ പതിയെ പോയാൽ മതി ” ഞാൻ അവനെ സമാധാനപ്പെടുത്തി…

“അതല്ലടാ വേറെ ഒരു ആവശ്യം കൂടെ ഇണ്ട്.. താമസിച്ചാൽ അത് നടക്കില്ല ”അവൻ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…അപ്പോഴേ എനിക്ക് എന്തോ പന്തികേട് തോന്നി…

“എന്ത് ആവശ്യം ” അത് അറിയാനായി ഞാൻ ചോദിച്ചു…

“ഇന്ന് സ്കൂൾ തുറക്കുകയല്ലേ അപ്പൊ ” അവൻ പകുതി പറഞ്ഞു നിർതിയിട്ട് എന്നെ ദയനീയമായി നോക്കി.. സംഭവം മനസിലായോ പണി ഒന്നും ഇല്ലാത്ത മിക്കവാറും ഉള്ള എല്ലാ ആൺകുട്ടികളും ചെയ്യുന്ന അതെ പണി… വായിനോട്ടം, ചരക്കെടുക്കുക അങ്ങനെ പല പേരുകളിൽ ആണ് ഈ കലാരൂപംത്തെ അറിയപെടുന്നത്.. അത് തന്നെയാണ് ഇവന്റെയും പരിപാടി…

“വേറെ വല്ല പണിക്കും പൊക്കുടേ നിനക്ക് ” അവൻ അത് കേക്കുക പോലും ചെയ്യാതെ എന്റെ കയ്യിൽ നിന്ന് കീയും വാങ്ങി വണ്ടി എടുത്തു… ഞാൻ അവന്റെ പുറകിൽ കയറി.. അവൻ ചെറിയ സ്പീഡിൽ ആണ് വണ്ടി ഓടിച്ചിരുന്നത്.. സ്കൂൾ ഫസ്റ്റ് ഡേ ആയതുകൊണ്ട് എല്ലാരും കളർ ഡ്രെസ്സിൽ തന്നെ ആയിരുന്നു.. വഴിയിലൂടെ പോകുമ്പോൾ എവിടെ പെൺകുട്ടികളെ കാണുന്നോ അവിടെ എല്ലാം അവൻ വണ്ടി റൈസ് ചെയ്ത് അവരെ കൊണ്ട് ഞങ്ങളെ നോക്കിക്കുമായിരുന്നു… ഞങ്ങൾ ടൗണിൽ എത്തി…1 കോളേജും 1 സ്കൂളും ഉള്ള ഏരിയ ആയിരുന്നത് കൊണ്ട് അത്രക്ക് തിരക്കുള്ള സ്ഥാലമായിരുന്നു അത്… പെൺകുട്ടികളെ കാണാൻ മാത്രം വരുന്ന കുറേപേർ അവിടിവിടായി കൂട്ടം കൂടി നിക്കുന്നുണ്ടായിരുന്നു…8 മുതൽ ലാസ്റ്റ് ഇയർ പഠിക്കുന്ന പെൺകുട്ടികളെ നോക്കാൻ വരെ അവിടെ ആളുകൾ ഉണ്ടായിരുന്നു…ഞങ്ങൾ വണ്ടി ഒതുക്കി..

“ടാ ഫോൺ ഇങ്ങ് എടുക്ക് ഞാൻ ഷോപ്പിൽ കൊണ്ടോയി കൊടുക്കാം ” എനിക്ക് പെൺകുട്ടികളെ നോക്കുന്നതിനോട് താല്പര്യമില്ല അതുകൊണ്ട് ഫോൺ റെഡി ആക്കാൻ പോകാം എന്ന് കരുതി..

“എടാ അത് പിന്നെ ഫോണിന് കുഴപ്പം ഒന്നും ഇല്ല.. ഞാൻ ഇങ്ങോട്ട് വരാൻ വേണ്ടി വെറുതെ പറഞ്ഞേയ ” അവൾ തല തടക്കി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു…

12 Comments

  1. Supper story

    1. Evide next part

  2. നിധീഷ്

    ????

  3. പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട്‌ തായോ

  4. Nannayittund. Waiting 4 nxt part…

  5. പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട

  6. തുടരണം

  7. avale kalyanam kazhichu prathikaram veetanam

    1. അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????

  8. പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.

    ❤❤❤

Comments are closed.