കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159

“എടാ നീ എന്താ ഈ കാണിക്കുന്നേ.. നീ ഇവിടെ പ്രശ്നം ഉണ്ടാക്കാൻ ആണോ അതോ സോൾവ് ആക്കാൻ ആണോ വന്നേ ” അവൻ എന്നെ മാറ്റി നിർത്തി ചോദിച്ചു…

“നീ എന്നെ വിട്, ഞാൻ അവളോട് കുറച്ച് സംസാരിക്കട്ടെ ” ഞാൻ അവന്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു…

“വേണ്ട നീ അവളോട് സംസാരിക്കേണ്ട, നീ ഇനിയും സംസാരിച്ചാൽ അത് എന്റെ കാര്യത്തിൽ പ്രശനം ആകും ” അവൻ പറഞ്ഞു….

“ഓ നിന്റെ കാര്യത്തിൽ പ്രശനം ആകും അല്ലെ, അപ്പൊ അവളുടെ കയ്യിൽ നിന്ന് അടിവാങ്ങിയ ഞാൻ ഒന്നും പറയാതെ മിണ്ടാത്തെ ഇരിക്കണം എന്ന് ആണോ ”ഞാൻ ചോദിച്ചു…

“അത് നീ അവളുടെ വാപ്പാക്ക് പറഞ്ഞിട്ട് അല്ലെ നീ എന്തിനാ അവളുടെ വാപ്പാക്ക് പറഞ്ഞത് ” അവൻ എന്നോട് ചോദിച്ചു…

“ അവൾ എന്നെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ അല്ലെ ഞാൻ അവളുടെ വാപ്പാക്ക് പറഞ്ഞത്.. നിന്റെ കാര്യം സംസാരിക്കാനാണ് ഞാൻ വന്നത് ”ഞാൻ വിഷമവും നാണക്കേടും ഉള്ളിലൊതുക്കി ദയനീയമായി പറഞ്ഞു…

“അത് തന്നെ, എന്റെ കാര്യം സംസാരിക്കാനാണ് നീ വന്നതെന്ന് നീ ഓർക്കണമായിരുന്നു, നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടയായിരുന്നോ രാവിലെ അവളെ കണ്ടപ്പോൾ ഉള്ള നിന്റെ വിറയലും പിന്നെ ഇപ്പോഴത്തെ കാര്യങ്ങളും കൂടെ ചേർത്ത നോക്കുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു ”അവൻ പറഞ്ഞു. ഇനിയും അവനോട് ഈ കാര്യം മറച്ചു വെക്കേണ്ട എന്ന് ഞാനും തീരുമാനിച്ചു…

“ഞങ്ങൾ തമ്മിൽ അങ്ങനെ വലിയ പ്രേശ്നങ്ങൾ ഒന്നും ഇല്ല… നിനക്ക് ഓർമയുണ്ടോ ഒരു മാസം മുൻപ് നമ്മൾ ഇവിടെ നീ എന്നെ വിളിച്ചോണ്ട് വന്നത്.. അന്ന് എന്റെ ദേഹത്ത് വന്ന് തട്ടിയ ആൾ ആണ് അവൾ… അന്ന് അവളെ കണ്ടപ്പോൾ മുതൽ എന്തെന്നില്ലാത്ത സന്ദോഷം ആയിരുന്നു എനിക്ക്, അന്ന് വൈകുന്നേരവും അവളെ കാണാൻ ആയി ഞാൻ ഇവിടെ വന്നു… അന്ന് അവൾ എന്നെയും കണ്ടു… അടുത്ത ദിവസവും അവളെ കാണാൻ ഞാൻ ഇവിടെ വന്ന് നിന്നു.. അന്നും അവൾ എന്നെ കണ്ടു അന്ന് അവളുടെ മുഖം ഒന്ന് ദേഷ്യത്തിൽ ആയി അപ്പോഴേ ഞാൻ ഇവിടെ നിന്ന് aa മല മുകളിൽ പോയി ഇരുന്നു കുറച്ച് നേരം സമാധാനം ആയി ഇരുന്നു മഴയൊക്കെ നനഞ്ഞു.. പനി പിടിച്ചു… അതുകൊണ്ട് ആ കാര്യം ഞാൻ ഉമ്മയോട് പറഞ്ഞു.. അന്ന് ഉമ്മ എന്നോട് അവളെ മറക്കാൻ പറഞ്ഞു… ഒരുദിവസം കൊണ്ട് ഉള്ളിൽ കയറിയവളെ മറക്കാൻ എനിക്ക് അധികം സമയം വേണ്ടല്ലോ.. അതിന് ശേഷം അവളെ ഇന്നാണ് കാണുന്നത് ” എന്ന് പറഞ്ഞിട്ട് അവനെ മറികടന്നു ഞാൻ മുന്നോട്ട് നടന്നു…

“നീ എങ്ങോട്ടാ പോകുന്നെ ” അവൻ എന്നോട് ചോദിച്ചു…

12 Comments

  1. Supper story

    1. Evide next part

  2. നിധീഷ്

    ????

  3. പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട്‌ തായോ

  4. Nannayittund. Waiting 4 nxt part…

  5. പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട

  6. തുടരണം

  7. avale kalyanam kazhichu prathikaram veetanam

    1. അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????

  8. പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.

    ❤❤❤

Comments are closed.