“എടാ അവൾ അവിടെ ഉള്ള ആ നഴ്സിംഗ് കോളേജിൽ ആണ് പഠിക്കുന്നത്, അവിടെ തന്നെ വെച്ച് കാണാം ” അവൻ പറഞ്ഞു… പിന്നെ മൗനം ആയിരുന്നു, അവന് നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്ന് അവൻ കാൽ കുലുക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി.. ഞങ്ങൾ കോളേജിൽ എത്തി വണ്ടി നിർത്തുമ്പോൾ അവന്റെ കയ്യൊക്കെ വിറക്കുന്നുണ്ടായിരുന്നു…
“നീ എന്തിനാടാ ഇങ്ങനെ പേടിക്കുന്നത്.. പേടിക്കാതെ ഇരിക്ക് ” ഞാൻ അവനെ സമാധാനപ്പെടുത്തി…
“എടാ ദോണ്ട അവൾ ആണ് ആൾ, അവൾ നമ്മളെ കണ്ടു ” അവൻ അവൾ വരുന്ന ദിശയിലേക്ക് നോക്കി പറഞ്ഞു… ആ ദിശയിലേക്ക് നോക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് ഞാൻ ആണ്… അത് അവൾ ആയിരുന്നു ഒരു ദിവസം കൊണ്ട് എന്റെ ഹൃദയത്തിൽ കയറിയിട്ട് ഉമ്മ പറഞ്ഞ ഒറ്റ വാക്കിൽ ഞാൻ മറന്ന ആൾ ആയിരുന്നു…
അവൾ ഞങ്ങളുടെ ഞങ്ങളുടെ അടുത്തേക്ക് വരുമ്പോൾ എന്റെ കയ്യും കാലും വിറക്കുവായിരുന്നു….
“എടാ നീ എന്താ നിന്ന് വിറക്കുന്നെ ” അവൻ എന്നെ നോക്കി ചോദിച്ചു…
“ഞാൻ വിറക്കുന്നതൊന്നും ഇല്ല, നിനക്ക് തോന്നുന്നെയാ ” അവനോട് ആ കാര്യം പറയാനുള്ള മടികൊണ്ട് ഞാൻ പറഞ്ഞു…
അപ്പോൾ തന്നെ അവൾ ഞങ്ങളുടെ അടുത്ത് എത്തി..
“നിങ്ങൾ എന്താ പിന്നേം ഇവിടെ… ഇന്നലെ അവൾ കരഞ്ഞു പറഞ്ഞത് കൊണ്ട് ആണ്
ഇക്കമാരോട് പറയാതെ ഇരുന്നത്… പക്ഷെ ഇന്ന് ഞാൻ പറഞ്ഞു കൊടുക്കും ”
“പ്ലീസ് അങ്ങനെ പറയരുത്.. അവനു അവളെ ഇഷ്ടമാണ്, അവരോട് പറഞ്ഞു കൊടുത്താൽ.. ഇവർ തമ്മിലുള്ള ബന്ധം നഷ്ടമാകും ” ഞാൻ അവളുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു…
“ഇത് ഇയാൾ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ ഞാൻ കെട്ടേനെ, ഇതൊക്കെ പറയാൻ താൻ ആരാണ് ”അവൾ എന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു…
“ഞാൻ ആരെങ്കിലും ആയിക്കോട്ടെ ” ഞാൻ അവളോട് ചോദിച്ചു… എനിക്ക് അവളോട് അപ്പോൾ ദേഷ്യം തോന്നാൻ തുടങ്ങിയിരുന്നു…
“വലിഞ്ഞു കേറി വന്ന് സംസാരിക്കാൻ ഇത് നിന്റെ വീട്ടുകാരുടെ കാര്യം ഒന്നും അല്ലല്ലോ ” അവൾ അങ്ങനെ ചോദിക്കുമെന്ന് ഞാൻ കരുതിയില്ല മനസ്സിൽ അടക്കി വെച്ചിരുന്ന ദേഷ്യം പെട്ടന്ന് പുറത്ത് ചാടി…
“അല്ലാടി പുല്ലേ, ഇത് നിന്റെ തന്തേടെ കാര്യം ആണല്ലോ ” ദേഷ്യത്തിൽ പറഞ്ഞു തീർന്നതും അവളുടെ കൈ എന്റെ കരണത്തു പതിച്ചു… ആ അടി എന്ന് പറഞ്ഞാൽ ചെറിയ അടി ഒന്നും അല്ലായിരുന്നു കണ്ണിലൂടെ പൊന്നീച്ച പറക്കുന്ന അടി… ഞാൻ കണ്ണടച്ചു തല ഒന്ന് കുലുക്കി…
“പ്ഫാ ചെറ്റേ, തന്തക്ക് പറയുന്നോടാ ” എന്ന് ചോദിച്ചു അടുത്ത അടിയും അടിച്ചു….അവൾ എന്നെ അടിച്ചതിൽ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി… അവളെ അടിക്കാൻ ആയി ഞാൻ കൈ പൊക്കിയതും ബാക്കിൽ നിന്റെ സുക്കു എന്നെ പിടിച്ചു വലിച്ചോണ്ട് പോയി…
?❤?
???
Supper story
Evide next part
????
പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട് തായോ
Nannayittund. Waiting 4 nxt part…
പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട
തുടരണം
avale kalyanam kazhichu prathikaram veetanam
അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????
പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.
❤❤❤