കൗണ്ടമണിയുടെ ഫിഗറും നയൻതാരയുടെ ശബ്ദവും, ഞാൻ ഒന്ന് പരുങ്ങി പിന്നെ ചോദിച്ചു
അബ്ബാസ് അണ്ണൻ…?
അബ്ബാസ് ഉങ്കളെ പാക്കത് ക്ക് യാരോ വന്താച്ച്?
ഒരു നിമിഷാർദ്ദത്തിന്റെ ഇടവേളയിൽ നായകൻ പ്രത്യക്ഷപ്പെട്ടു, എന്നെ കണ്ടമാത്രയിൽ വിളിച്ചു കൂവി,
അമ്മാ ഇത് യാര് വന്താച്ചത് എന്ന് പാർ,
കുറച്ചു കൂടി വലിയ ഓക്സ്ഫോർഡ് തമിഴിൽ വേറെയും എന്തെല്ലാമോ?
നുമ്മ പിന്നെ ആ യൂണിവേഴ്സിറ്റിയിൽ പോകാത്തത് കൊണ്ട് നിഷ്ക്കളങ്ക ഭാവം ആവോളം എടുത്തു മുഖത്ത് വിതറി ചുവരിൽ വച്ചിരിക്കുന്ന ഓടാത്ത ക്ളോക്കിൽ സസൂക്ഷ്മം വീക്ഷിച്ചു നിന്നപ്പോൾ അതാ വരുന്നു ഒരു പെൺപട…
മുന്നിൽ മൊഞ്ചത്തിയായ ഉമ്മയും പിന്നാലെ അതേ ഫിഗറിലുള്ള ചിന്ന മൊഞ്ചത്തികളും,
ശ്ശേ !!!
എന്റെ ബാപ്പയുടെ മുറപ്പെണ്ണ് ഇത്രയൊക്കെ സുന്ദരി ആയിരുന്നോ?
നഷ്‍ടം ബാപ്പാ, നഷ്‍ടം…
മോനെപ്പോഴെത്തി?
അപരിഷ്‌കൃത ജനങ്ങൾക്കിടയിൽ നിന്ന് തായ്മൊഴി കേട്ട് അങ്ങോട്ട് നോക്കി, ബാപ്പയുടെ മുറപ്പെണ്ണ് തന്നേ,
അവർക്ക് മലയാളം അറിയാം…
ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ,
കല്യാണം എപ്പോഴാ?
എന്റെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു.
ഡേയ്, തമ്പിക്ക് കളർ വാങ്ങി വാ?
മുൻപ് കേട്ട നയൻതാര…
ഞാൻ ചിരിച്ചു,
ഹോ !!! ഈ ചിരി കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ടേനെ…
എന്താണോ ഈ കളർ?
ഇനി പെയ്ന്റ് വല്ലതും ദേഹത്ത് ഒഴിക്കുന്ന ചടങ്ങ് പോലെ വല്ലതും ആണോ?
അല്ല ഈ ഹോളി പോലെ,
മനസ്സാക്ഷി പിന്നെയും…
അബ്ബാസ് അണ്ണൻ എഴുന്നേറ്റ് വന്നു എന്റെ കൈയിൽ പിടിച്ചു,
വാങ്കോ..
തമ്പി അത് വന്ത് കല്യാണം നിന്നു പോച്ച്,
കല്യാണം നിന്നോ?
ഇനി എപ്പോഴാണ് കല്യാണം?
എന്റെ വായിൽ നിന്ന് ശരവർഷം പോലെ ചോദ്യങ്ങൾ…
“അത്…. വന്ത്… പൊണ് മുറൈമാപ്പിളൈ കൂടെ ഓടി പോച്ച് ”
അതിന് എന്തിനാ കല്യാണം നിർത്തിയത്?
ബാപ്പയുടെ മുറപ്പെണ്ണ് ആണ് അതിനു മറുപടി പറഞ്ഞത്.
അബ്ബാസ് അണ്ണന് കണ്ടു വച്ച പെണ്ണ് മുറച്ചെറുക്കനുമായി ഓടി പോയത്രേ,
കല്യാണം നിർത്തി വച്ചിരിക്കുകയാണ്. ആരെയും അറിയിക്കാൻ സമയം കിട്ടിയില്ല.
വിഷണ്ണനായി ഇരിക്കുന്ന അബ്ബാസ് അണ്ണന്റെ മുഖത്തേയ്ക്ക് നോക്കി…
പെട്ടന്ന് പിന്നിൽ നിന്നു “ഠപ്പേ “എന്നൊരു ശബ്ദം കേട്ടു, ഇനി കീഴ്ശ്വാസം ആരുടെയെങ്കിലും പോയതാണോ?
തിരിഞ്ഞു നോക്കുമ്പോൾ നയൻതാര കൂൾഡ്രിങ്ക്‌സ് പൊട്ടിച്ചതാണ്, അപ്പോൾ ഇതാണ് കളർ…
കൂൾഡ്രിങ്ക്സിന്റെ ഗ്യാസ് ആണോ എന്റെ ഗ്യാസ് ആണോ പോയത് എന്നറിയാതെ ഞാൻ നിന്നു.
????
ജ്വാല,
കെ.കെ റോഡ് വഴി യാത്രെ ചെയ്തിട്ടുള്ളവർക്ക് പെട്ടെന്ന് മനസ്സിലേക്ക് ആ പ്രദേശത്തിന്റെ മനോഹാരിതയൊക്കെ കടന്ന് വരും. കുമളിയിൽ നിന്ന് കമ്പത്തേക്കുള്ള യാത്രയിൽ മുന്തിരിത്തോട്ടം കൂടി വർണ്ണിച്ചിരുന്നെങ്കിൽ അതിനു മുമ്പുള്ള വനഭാഗങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ അതി മനോഹരമായിരുന്നു. ഒരു യാത്ര പോയ അനുഭൂതിയുണ്ടായി എന്നല്ലാതെ താങ്കളുടെ മറ്റു കഥകളുമായി താരതമ്യപ്പെടുത്തിയാൽ നിരാശാജനകം ആയിരുന്നു. കഥാന്ത്യം അത്ര സുഖകരമായില്ല. നല്ല കഥകളുമായി വീണ്ടും വരിക. ഭാവുകങ്ങൾ???
ഹയ് ജ്വാല,
ഇവിടെ ഒന്നും കാണാറില്ലല്ലോ… Health ഒക്കെ better ആയെന്ന് വിശ്വസിക്കുന്നു.
റാഷി എന്ന character ഇന്റെ ഏകദേശ സ്വഭാവം ആദ്യ പേജില്‍ തന്നെ കുറഞ്ഞ വരികളിൽ നിങ്ങള്‍ക്ക് വിവരിക്കാൻ കഴിഞ്ഞിരിക്കുന്നു… ആ പ്രായത്തിലുള്ള അനേകം ചെറുപ്പക്കാരുടെ ചിന്താഗതികള്‍ അങ്ങനെതന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്.
കല്യാണം കൂടാൻ പോകുന്ന ആ യാത്രയില്‍ നടക്കുന്ന ഓരോ സംഭവങ്ങളെയും നിങ്ങൾ ശെരിക്കും രസകരമാക്കി —ആ കൗമാര പ്രണയിതാക്കളെ കണ്ട് അവന്റെ അസൂയയും… ആ വൃദ്ധ ജോഡികള്‍ തമ്മില്‍ പ്രകടിപ്പിക്കുന്ന കരുതലും സ്നേഹവും… ഒരുപാട് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് വഴി മുടക്കിയുള്ള സമരവും… അവന്റെ വായിനോട്ടവും അങ്ങനെ പലതും രസകരവും ചിന്തിപ്പിക്കുന്ന തരത്തിലുള്ളതും ആയിരുന്നു.
കഥ എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു. എന്നാലും അവസാനം ഒരു ഫിനിഷിങ് ഇല്ലാതെ പോയി. കുറച്ചുകൂടി എന്തെങ്കിലും എഴുതിച്ചേര്‍ത്തു ഒരു ഫിനിഷിങ് ടച്ച് കൊണ്ട് വരാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
ഇനിയും നിങ്ങള്‍ക്ക് ഒരുപാട് എഴുതാന്‍ കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരന്‍❤️❤️
സിറിൽ ബ്രോ,
വളരെ സന്തോഷം വായനയ്ക്ക്, ഏറെക്കാലം എഴുതാതിരുന്നതും, റിസേർച്ചിനും ഇടയിൽ മാനസിക സങ്കർഷം കുറയ്ക്കാൻ കുത്തിക്കുറിച്ച ഒന്നാണ്,
എന്തായാലൂം സമയം കണ്ട് പുതിയ ഒരു കഥയുമായി വരാം…
❤
❣️❣️❣️
ഒരുപാട് ആയല്ലോ കണ്ടിട്ട്……സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…. ?
രാവിലെ തന്നെ എഴുന്നേറ്റ് മൂഞ്ചൻ ആണല്ലോ അവൻ പോയത്… ? നല്ല രസത്തിൽ വായിച്ചു പോയി…. ബാക്കി ഉണ്ടോ…. ഇനി
കാത്തിരിക്കുന്നു.. ❤❤
സ്നേഹത്തോടെ സിദ്ധു ❤
സിദ്ദാർത്,
ജോലിയുടെയും, പഠനത്തിന്റെയും ഒക്കെ ഇടയിൽ നിന്ന് കുത്തിക്കുറിച്ചതാണ്, നല്ലൊരു എഴുത്തുമായി വരാം..
സ്നേഹപൂർവ്വം… ?
Welcome back, super star Jwala
Kazhinja aazhcha Cumbum vazhi poyirunnu, kandillallo ??
വീണ്ടും ഒരു കഥയുമായി വന്നതിൽ സന്തോഷം ❤❤❤
Cherukan ആണ് ഒളിച്ചോടി പോയിരുന്നതെങ്കിൽ നമ്മുടെ ഹീറോ യെ കൊണ്ട് അവളെ kettikam ആയിരുന്നു (“അങ്ങനെ analo നാട്ടു നടപ്പ് ) ഇവിടെ ഇപ്പൊ എന്ന ചെയ്യും ??
നിനക്ക് അല്ലേ arrow യെ അറിയാവുന്നത് ആരോ ഇനി തിരിച്ചു വരുമോ കടും കെട്ട് അടുത്ത പാർട്ട് ഇടുമോ??
Personal contacts onnum illa bro
വളരെ വ്യത്യസ്ഥമായ കഥ, ഒരു കല്യാണം കൂടാനുള്ള യാത്രയിൽ നടന്ന സംഭവം നർമ്മത്തിൽ എഴുതിയിരിക്കുന്നു.
വായിക്കാൻ രസമുള്ള നല്ലൊരു ചെറുകഥ.
തിരക്കുകൾ ഒഴിഞ്ഞു തിരിച്ചു വന്നതിൽ സന്തോഷം.,., സമയം കണ്ട് വായിക്കാം.,.,.
ഇനി ഇവിടൊക്കെ തന്നെ കാണുവല്ലോല്ലേ.,.,.?
സ്നേഹത്തോടെ.,.,
ഇത് തുടക്കമാണോ… അല്ലെങ്കിൽ ഒടുക്കമാണോ…?? ??
ജ്വാല…
കുറേ ആയി കണ്ടിട്ട്… കഥ ഒരു അനാഥ പ്രേതം പോലെ നിർത്തിയത് ആണോ അതോ പേസ്റ്റ് ചെയ്തത് വരാഞ്ഞിട്ടാണോ… എന്തായാലും ബാക്കി വരും എന്ന് മാത്രം പ്രതീക്ഷിക്കുന്നു… കല്യാണം കൂടാൻ പോയിട്ട് ഏതെങ്കിലും ഒരു കല്യാണം കൂടാതെ എങ്ങനാ… ഒന്നും പറ്റിയില്ലെ്കിൽ ഒന്ന് അവനെങ്കിലും ആവാം… എന്തായാലും വീട്ടിൽ കേറ്റുമെന്ന് തോന്നുന്നില്ല… അപ്പോ ബാക്കി എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു…
♥️♥️♥️♥️♥️♥️♥️♥️
❤❤??
സംഭവം കളറായി..
ആ തേയിലക്കാരി മൊഞ്ചത്തിയെ ഇനി കണ്ടു മുട്ടുവോ എന്തോ…
Waiting ❤️?
Welcome back ?
സന്തോഷം രാജീവേട്ടാ,…
? കല്യാണം കൂടാൻ പോയ കഥ കൊള്ളാം. നല്ല രസമുണ്ടായിരുന്നു വായിക്കാൻ.
പിന്നെ സുഖം അല്ലെ ജ്വാല കുറെ ആയി കണ്ടിട്ട് ❤️
ഇന്ദൂസ്,
സമയ പരിമിതികൾ കാരണമാണ് കൂടുതൽ ആക്ടീവ് ആകാൻ കഴിയാത്തത്. സന്തോഷം വായനയ്ക്ക്…
വായിക്കാം ?
എന്തെല്ലാം വിശേഷം.. സുഖല്ലേ,. ?
സുഖമാണ്,
ഒരു തട്ടി കൂട്ട് കഥ സയ്യദ് ഭായ്, സമയം കണ്ട് വായിച്ചോളൂ…