കമ്പത്തെ കല്യാണം (ജ്വാല ) 1301

അസൂയ നിന്നോട് പേടാ എഴുന്നേറ്റ്…

മനസ്സാക്ഷി ഇടയ്ക്കിടെ എന്റെ ബാപ്പയാകാൻ ശ്രമിക്കുന്നു…

ങ്ങും….

റാഷിയെ…
ബാപ്പായുടെ ശബ്ദം ഡോൾബി ഡിജിറ്റലിൽ മുഴങ്ങി…

അഴിഞ്ഞു പോയ ലുങ്കി കട്ടിലിന്റെ അടിയിൽ നിന്നും വാരിയെടുത്ത് ഉടുത്തു ഉറക്കത്തിൽ നിന്ന് ഉണർത്തിയ ബാപ്പായുടെ പിതാ മഹാന്മാരെ സ്മരിച്ചു കൊണ്ട് ബാപ്പായുടെ മുന്നിൽ നിന്നു.

അറക്കാൻ കൊണ്ട് പോയ പോത്തിനെ പോലെ തല കുമ്പിട്ട് ഞാൻ ബാപ്പയുടെ മുന്നിൽ നിന്നു.

 

“റാഷി നാളെ കഴിഞ്ഞു തമിഴ് നാട്ടിൽ ഒരു കല്യാണമുണ്ട്,
എനിക്ക് ഓഫീസിൽ അത്യാവശ്യമായി ജോലിയുണ്ട് അത് കൊണ്ട് നീ വേണം പോകാൻ, ഉമ്മായുടെ അടുത്ത് പൈസ കൊടുത്തേക്കാം,”

ബാപ്പ അധികം സംസാരിക്കില്ല, ചുരുങ്ങിയ വരികളിൽ സംഭാഷണം അവസാനിപ്പിച്ചു.

 

ഇനി പൂർണ്ണ വിവരം അറിയണമെങ്കിൽ ഉമ്മ തന്നെ ശരണം,
നേരെ അടുക്കളയിലേക്ക് വിട്ടു,

 

ആഹാ മാതാജി കുഴക്കട്ട എന്ന ഓമനപ്പേരിൽ വിളിക്കുന്ന സാക്ഷാൽ ഗോതമ്പുണ്ട
ഉമ്മായുടെ സ്പെഷ്യൽ ആണ്,

ജയിലിൽ പോലും ഗോതമ്പുണ്ട ഇല്ല എന്നാ മായാവി സിനിമയിൽ മമ്മുക്ക പറഞ്ഞത്,
പക്ഷെ ഈ ഗോതമ്പുണ്ടയിൽ ശർക്കരയും, തേങ്ങയും കൂടി മിക്‌സാക്കി നിറച്ചിട്ടുണ്ടാകും അതാണ് ഇതിന്റെ ഹൈലൈറ്റ്.

ഒരു പ്ളേറ്റിൽ ശർക്കരയും, തേങ്ങയും കൂടി വച്ചിട്ടുണ്ട് ഇത് ഞമ്മന്റെ വീക്ക്നസ് ആണ് ഉമ്മായുടെ പിന്നിൽ കൂടി ചെന്നു ഒരു പിടി വാരിയത്തെ ഓർമയുള്ളൂ ഉമ്മായുടെ അറ്റാക്ക്,
മാവ്കുഴച്ച കൈ കൊണ്ട് നാട്ടാപുറം തന്നെ കിട്ടി. ചെണ്ട കൊട്ടുമ്പോൾ ഇത്ര ശബ്ദം ഉണ്ടായിരുന്നില്ല എന്ന് എന്റെ ആരാധകർ പറഞ്ഞു പരത്തുന്നുണ്ട്,

പല്ലും തേക്കില്ല തിന്നാൻ വന്നേക്കുന്നു,

പോടാ…

ഉമ്മാ ഒരു ഭീകര ജീവിയായി…

25 Comments

  1. ????

  2. കൈലാസനാഥൻ

    ജ്വാല,

    കെ.കെ റോഡ് വഴി യാത്രെ ചെയ്തിട്ടുള്ളവർക്ക് പെട്ടെന്ന് മനസ്സിലേക്ക് ആ പ്രദേശത്തിന്റെ മനോഹാരിതയൊക്കെ കടന്ന് വരും. കുമളിയിൽ നിന്ന് കമ്പത്തേക്കുള്ള യാത്രയിൽ മുന്തിരിത്തോട്ടം കൂടി വർണ്ണിച്ചിരുന്നെങ്കിൽ അതിനു മുമ്പുള്ള വനഭാഗങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ അതി മനോഹരമായിരുന്നു. ഒരു യാത്ര പോയ അനുഭൂതിയുണ്ടായി എന്നല്ലാതെ താങ്കളുടെ മറ്റു കഥകളുമായി താരതമ്യപ്പെടുത്തിയാൽ നിരാശാജനകം ആയിരുന്നു. കഥാന്ത്യം അത്ര സുഖകരമായില്ല. നല്ല കഥകളുമായി വീണ്ടും വരിക. ഭാവുകങ്ങൾ???

  3. ഹയ് ജ്വാല,
    ഇവിടെ ഒന്നും കാണാറില്ലല്ലോ… Health ഒക്കെ better ആയെന്ന് വിശ്വസിക്കുന്നു.

    റാഷി എന്ന character ഇന്റെ ഏകദേശ സ്വഭാവം ആദ്യ പേജില്‍ തന്നെ കുറഞ്ഞ വരികളിൽ നിങ്ങള്‍ക്ക് വിവരിക്കാൻ കഴിഞ്ഞിരിക്കുന്നു… ആ പ്രായത്തിലുള്ള അനേകം ചെറുപ്പക്കാരുടെ ചിന്താഗതികള്‍ അങ്ങനെതന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്.

    കല്യാണം കൂടാൻ പോകുന്ന ആ യാത്രയില്‍ നടക്കുന്ന ഓരോ സംഭവങ്ങളെയും നിങ്ങൾ ശെരിക്കും രസകരമാക്കി —ആ കൗമാര പ്രണയിതാക്കളെ കണ്ട് അവന്റെ അസൂയയും… ആ വൃദ്ധ ജോഡികള്‍ തമ്മില്‍ പ്രകടിപ്പിക്കുന്ന കരുതലും സ്നേഹവും… ഒരുപാട്‌ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് വഴി മുടക്കിയുള്ള സമരവും… അവന്റെ വായിനോട്ടവും അങ്ങനെ പലതും രസകരവും ചിന്തിപ്പിക്കുന്ന തരത്തിലുള്ളതും ആയിരുന്നു.

    കഥ എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു. എന്നാലും അവസാനം ഒരു ഫിനിഷിങ് ഇല്ലാതെ പോയി. കുറച്ചുകൂടി എന്തെങ്കിലും എഴുതിച്ചേര്‍ത്തു ഒരു ഫിനിഷിങ് ടച്ച് കൊണ്ട് വരാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

    ഇനിയും നിങ്ങള്‍ക്ക് ഒരുപാട്‌ എഴുതാന്‍ കഴിയട്ടെ.
    സ്നേഹത്തോടെ ഒരു വായനക്കാരന്‍❤️❤️

    1. സിറിൽ ബ്രോ,
      വളരെ സന്തോഷം വായനയ്ക്ക്, ഏറെക്കാലം എഴുതാതിരുന്നതും, റിസേർച്ചിനും ഇടയിൽ മാനസിക സങ്കർഷം കുറയ്ക്കാൻ കുത്തിക്കുറിച്ച ഒന്നാണ്,
      എന്തായാലൂം സമയം കണ്ട് പുതിയ ഒരു കഥയുമായി വരാം…

  4. രുദ്ര രാവണൻ

  5. ഒരുപാട് ആയല്ലോ കണ്ടിട്ട്……സുഖം തന്നെ എന്ന് വിശ്വസിക്കുന്നു…. ?

    രാവിലെ തന്നെ എഴുന്നേറ്റ് മൂഞ്ചൻ ആണല്ലോ അവൻ പോയത്… ? നല്ല രസത്തിൽ വായിച്ചു പോയി…. ബാക്കി ഉണ്ടോ…. ഇനി
    കാത്തിരിക്കുന്നു.. ❤❤

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ദാർത്,
      ജോലിയുടെയും, പഠനത്തിന്റെയും ഒക്കെ ഇടയിൽ നിന്ന് കുത്തിക്കുറിച്ചതാണ്, നല്ലൊരു എഴുത്തുമായി വരാം..
      സ്നേഹപൂർവ്വം… ?

  6. Welcome back, super star Jwala
    Kazhinja aazhcha Cumbum vazhi poyirunnu, kandillallo ??

  7. ?MR_Aᴢʀᴀᴇʟ?

    വീണ്ടും ഒരു കഥയുമായി വന്നതിൽ സന്തോഷം ❤❤❤

  8. Cherukan ആണ് ഒളിച്ചോടി പോയിരുന്നതെങ്കിൽ നമ്മുടെ ഹീറോ യെ കൊണ്ട്‌ അവളെ kettikam ആയിരുന്നു (“അങ്ങനെ analo നാട്ടു നടപ്പ് ) ഇവിടെ ഇപ്പൊ എന്ന ചെയ്യും ??

    1. നിനക്ക് അല്ലേ arrow യെ അറിയാവുന്നത് ആരോ ഇനി തിരിച്ചു വരുമോ കടും കെട്ട് അടുത്ത പാർട്ട്‌ ഇടുമോ??

      1. Personal contacts onnum illa bro

  9. വളരെ വ്യത്യസ്ഥമായ കഥ, ഒരു കല്യാണം കൂടാനുള്ള യാത്രയിൽ നടന്ന സംഭവം നർമ്മത്തിൽ എഴുതിയിരിക്കുന്നു.
    വായിക്കാൻ രസമുള്ള നല്ലൊരു ചെറുകഥ.

  10. തിരക്കുകൾ ഒഴിഞ്ഞു തിരിച്ചു വന്നതിൽ സന്തോഷം.,., സമയം കണ്ട് വായിക്കാം.,.,.
    ഇനി ഇവിടൊക്കെ തന്നെ കാണുവല്ലോല്ലേ.,.,.?
    സ്നേഹത്തോടെ.,.,

  11. ഇത് തുടക്കമാണോ… അല്ലെങ്കിൽ ഒടുക്കമാണോ…?? ??

  12. ജ്വാല…

    കുറേ ആയി കണ്ടിട്ട്… കഥ ഒരു അനാഥ പ്രേതം പോലെ നിർത്തിയത് ആണോ അതോ പേസ്റ്റ് ചെയ്തത് വരാഞ്ഞിട്ടാണോ… എന്തായാലും ബാക്കി വരും എന്ന് മാത്രം പ്രതീക്ഷിക്കുന്നു… കല്യാണം കൂടാൻ പോയിട്ട് ഏതെങ്കിലും ഒരു കല്യാണം കൂടാതെ എങ്ങനാ… ഒന്നും പറ്റിയില്ലെ്കിൽ ഒന്ന് അവനെങ്കിലും ആവാം… എന്തായാലും വീട്ടിൽ കേറ്റുമെന്ന് തോന്നുന്നില്ല… അപ്പോ ബാക്കി എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️♥️

  13. സംഭവം കളറായി..

    ആ തേയിലക്കാരി മൊഞ്ചത്തിയെ ഇനി കണ്ടു മുട്ടുവോ എന്തോ…

    Waiting ❤️?

  14. Rajeev (കുന്നംകുളം)

    Welcome back ?

    1. സന്തോഷം രാജീവേട്ടാ,…

  15. ? കല്യാണം കൂടാൻ പോയ കഥ കൊള്ളാം. നല്ല രസമുണ്ടായിരുന്നു വായിക്കാൻ.
    പിന്നെ സുഖം അല്ലെ ജ്വാല കുറെ ആയി കണ്ടിട്ട് ❤️

    1. ഇന്ദൂസ്,
      സമയ പരിമിതികൾ കാരണമാണ് കൂടുതൽ ആക്ടീവ് ആകാൻ കഴിയാത്തത്. സന്തോഷം വായനയ്ക്ക്…

  16. വായിക്കാം ?

    എന്തെല്ലാം വിശേഷം.. സുഖല്ലേ,. ?

    1. സുഖമാണ്,
      ഒരു തട്ടി കൂട്ട് കഥ സയ്യദ് ഭായ്, സമയം കണ്ട് വായിച്ചോളൂ…

Comments are closed.