കപ്പലണ്ടി ടു കാതലി ❣️💥 [Percy Jackson] 55

Views : 5326

ഇവന്മാരുടെ ബഹളം കാരണം, മര്യാദക്ക് ആളെ ഒന്ന് സ്വപ്നം കാണാൻ കൂടെ പറ്റുന്നില്ല.ക്ലൂവും കിളിയും ഒന്നും ഇല്ലാത്തോണ്ട് എല്ലാരും കിടന്നു.

 

രാത്രി നല്ല കട്ടിക്ക് ഉറക്കം പിടിച്ചു തുടങ്ങിയപ്പോഴാണ് വാതിലിന്റെ ഞരക്കം കേട്ടത്. സമയം രാത്രി 2 മണി ആയത് കൊണ്ടും, പേടി തീരെ ഇല്ലാത്തത് കൊണ്ടും ഞാൻ കണ്ണ് തുറക്കാനെ പോയില്ല.

 

തല വഴി മൂടിയ പുതപ്പിന്റെ ഓട്ടയിലൂടെ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ആരോ മേശയിൽ എന്തൊക്കെയോ തിരയുന്നു. ഉടനെ മൊബൈൽ എടുത്ത് ബാക്കി ഉള്ളവർക്ക് മെസേജ് അയച്ചു.

 

10 മിനിറ്റിനു ശേഷം അവർ വാതിൽ തള്ളി തുറന്നു കേറി വന്നു. അത് കണ്ട് പകച്ചു നിന്ന കള്ളന്റെ തലയിലൂടെ പുതപ്പ് വീശി എറിഞ്ഞു ഞാൻ പിടിച്ചു. എല്ലാവരും കൂടെ അവനെ മുറുക്കെ പിടിച്ചൊന്ന് കുടഞ്ഞു. പുതപ്പ് മാറ്റി ലൈറ്റ് ഇട്ടപ്പോഴാണ് ഞങ്ങൾക്ക് ആളെ മനസ്സിലായത്.

 

“എടാ, ഇത് മറ്റവനല്ലേ..20 രൂപ പയ്യൻ…

നീ എന്താടാ ഇവിടെ?”

 

“അത് ചേട്ടാ.., ചുമ്മാ വന്നതാ..

നിങ്ങളെ ഒക്കെ ഒന്ന് കാണാൻ ”

 

“റിഥ്വികെ ഒന്നും നോക്കണ്ട. പൊതപ്പിച്ചോ!!”

 

“വേണ്ട വേണ്ട.. ഞാൻ പറയാം..

ഞാൻ ഒരു ചേച്ചി പറഞ്ഞിട്ട് വന്നതാ. ഇവിടെ ഒരു തൂവാല ഇണ്ട്, അത് മാറ്റിട്ട് വേറെ വെക്കാൻ പറഞ്ഞു. എനിക് ഇത്രേ അറിയൂ. വേറൊന്നും അറിയില്ല.”

 

“ദേ പിന്നേം ആ പെണ്ണ്.. ഡാ നീ ആളെ കണ്ടാ? ഇനി കണ്ടാ തിരിച്ചറിയോ?”

 

“മാസ്ക് ഉള്ളത് കൊണ്ട് മുഖം കണ്ടില്ല, പക്ഷെ..”

 

“പൂച്ചക്കണ്ണ് ഉണ്ടെന്നല്ലേ.. അറിയാം.

നീയല്ലേ അവളുടെ ഹംസം.”

 

“അപ്പോ ഹംസ പറഞ്ഞോ,അവളുടെ മെസേജ് എന്താ..?”

 

“നിങ്ങടെ ഡിപ്പാർട്മെന്റിലെ സ്റ്റാഫ്‌ റൂമിൽ പോയാ ആളെ കാണാം എന്നാ എന്നോട് പറഞ്ഞെ..

 

എനിക് ഇത്ര മാത്രേ അറിയൂ. ഇനി ഞാൻ പൊക്കോട്ടെ ചേട്ടന്മാരെ..”

 

“ഉം പൊക്കോ,ഇനി ഈ ഏരിയയിൽ വന്നേക്കരുത് കേട്ടല്ലോ..”

 

അവനെ ഒന്ന് സത്കരിച്ചു പറഞ്ഞു വിട്ടെങ്കിലും, അവളുടെ ക്ലൂ ഇനി എന്താവുമെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

Recent Stories

The Author

Percy Jackson

4 Comments

  1. 🦋 നിതീഷേട്ടൻ 🦋

    🤗

  2. കൊള്ളാം ബ്രോ നല്ല feel ഒക്ക ഉണ്ടായിരുന്ന but alignment എന്റക്കയോ problem അതു വായന feel ആയി പോകാൻ എന്റക്കയി പ്രശ്നം, next time എല്ലാം ok ആകും എന്ന് പ്രതീക്ഷിക്കുന്നു

  3. ഇരിഞ്ഞാലക്കുടക്കാരൻ

    എന്നാലും ഇനി വൃന്ദ എങ്ങാനും🤔ഇനി നമ്മൾ എന്ത് ചെയ്യും മലയ്യ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com