തിരിച്ച് ട്രെയിൻ കയറി ഇങ്ങു ഇറങ്ങുന്ന വരെയും കണ്ണിൽ കണ്ട എല്ലാരേയും വിളിച്ചു ജോലി കിട്ടിയ കാര്യം പറച്ചിൽ ആയിരുന്നു…
പാക്കരൻ ഇതെല്ലാം കണ്ട് വണ്ടർ അടിച്ച് നിൽക്കുവാണ്..എല്ലാരേയും വിളിച്ച് കഴിഞ്ഞ് ഫോൺ വെച്ചപ്പോൾ അവൻ എന്നോട്…
” അങ്ങനെ നമ്മളും ജോലിക്കാർ ആയല്ലേടാ…ഇനി വേണം എല്ലാത്തിൻ്റെയും മുമ്പിൽ തല നിവർത്തി ഒന്ന് നടക്കാൻ..”
” അതേടാ…എനിക്കും ഉണ്ട് കുറേ അമ്മാവന്മാരും അമ്മയിമാരും ..ജോലി ഒന്നും ആയില്ലേ മോനെ എന്നും പറഞ്ഞ് കുറേ വട്ടം ചുറ്റിച്ചതാണ്…എല്ലാത്തിനെയും ഒന്ന് കാണണം…”
” ഉവ്വാ…ഇതും പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലു… കൂടിപ്പോയോ 2 ആഴ്ച്ച കാണും മൗനവൃതം..അത് കഴിഞ്ഞ് തുടങ്ങും..ജോലി ഒക്കെ ആയില്ലേ മോനെ… എന്നാ ഇനി കല്യാണം എന്ന്…”
” ഇതിന് ഒരു അന്ത്യം ഇല്ലേ കർത്താവേ…ഇവർക്കും ഈ പറഞ്ഞ മക്കളും മറ്റും ഉണ്ടല്ലോ… ഇവരോട് ഒന്നും ആരും ഇതും ചോധിച്ചൊണ്ട് ചെല്ലുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല… അതെങ്ങനാ…കുടുംബം മൊത്തം ബുജ്ജികൾ അല്ലേ…അങ്ങനെ ഒക്കേയെ വരൂ…”
സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല… അവന് ഇറങ്ങേണ്ട സ്റ്റേഷൻ എത്തി..പിന്നെ കാണാം എന്ന് പറഞ്ഞു ഞങൾ അവിടെ പിരിഞ്ഞു.
എൻ്റെ സ്റ്റേഷൻ അടുക്കാറായപ്പോൾ ആണ് ഞാൻ സേറയോട് പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്..സമയം നോക്കിയപ്പോഴേക്കും ഒരുപാട് കഴിഞ്ഞിരുന്നു. അവൾ ഇപ്പൊൾ ഓൺലൈൻ കാണില്ല എന്ന് ഞാൻ ഊഹിച്ചു..നാളെ വൈകിട്ട് പറയാം എന്ന് മനസ്സിൽ വിചാരിച്ച് ഉറപ്പിച്ചു…
വീട്ടിൽ വന്നപ്പോഴേക്കും ഞാൻ നന്നായി തളർന്നിരുന്നു.പക്ഷേ ആനിടെ മുഖം കണ്ടതോടെ അതങ്ങ് പോയികിട്ടി. അത്രേം സന്തോഷിച്ച് ആ മുഖം കണ്ടിട്ട് കൊറേ നാൾ ആയിരുന്നു..
പോയി കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും അപ്പൻ വിളിച്ചു..നാട്ടിലേക്ക് വരാൻ ഉള്ള കാര്യങ്ങൾ ഏർപ്പാട് ചെയ്യാൻ പോകുകയാണെന്ന് എന്നോട് പറഞ്ഞു.
ഓഫർ ലെറ്റർ വന്ന് ജോലിക്ക് കയറിയിട്ട് എല്ലാം ചെയ്യാം എന്ന് പറഞ്ഞ് ഞാൻ തൽകാലം അത് അവിടെ മരവിപ്പിച്ചു.
കഴിക്കാൻ ഇരുന്നപ്പോൾ വീണ്ടും ബീഫ് കറിയുടെ മണം…
” ഈ കടല കറി കഴിഞ്ഞില്ലേ ആനി…? 2 ദിവസം ആയല്ലോ…”
ആനി ഒന്നും മിണ്ടാതെ കൊണ്ടുവന്നു വെച്ചപ്പോൾ ഒരു കുസൃതി ചിരി…
ഞാൻ നോക്കിയപ്പോൾ സാക്ഷാൽ ബീഫ് അണ്ണൻ തന്നെ…ശെടാ..ഇന്ന് മൊത്തം കിളി പറക്കുവാണല്ലോ…
പിടിച്ച് നിർത്തി ഒരു ഉമ്മയും കൊടുത്ത് ഡിന്നർ അടിക്കാൻ തുടങ്ങി…വയർ നിറച്ച് കഴിച്ചു…കിടക്കാൻ പോകുന്നതിന് മുമ്പ് ത്രേസ്യയും വിളിച്ചു… അവളും ഹാപ്പി…
ഉഅറങ്ങാൻ കിടന്നപ്പോൾ വീണ്ടും അവളെ പറ്റി ഓർത്തു…അവളെ കണ്ട് കഴിഞ്ഞാണ് എൻ്റെ ജീവിതം തിരിയാൻ തുടങ്ങിയത്…
ആരാ അവൾ..?
എന്താണ് അവളുടെ പ്രശനം..?
എൻ്റെ ജീവിതത്തിലേക്ക് അവൾ എന്തിന് കടന്നു വന്നു..?
എനിക്ക് അവളെ പറ്റി അറിയണം…പറ്റിയാൽ കൂടെ ചേർത്ത് നിർത്തണം…അവൾക്ക് അത് ഇഷ്ടം അല്ലേൽ നല്ലോരു ഭാവി അവൾക്ക് ഉണ്ടാക്കി കൊടുക്കണം…
അവളുടെ ആഗ്രഹപ്രകാരം…ഒരു സുഹൃത്തായി…അല്ലെങ്കിൽ ഒരു സഹോദരനായി…അല്ലേൽ അവളുടെ ജീവിതത്തിൻ്റെ പാതിയായി…
ഒരിക്കലും അവളെ എൻ്റെ വരുതിയിൽ നിർത്താൻ ഞാൻ ആഗ്രഹിക്കില്ല…അവളും പറക്കട്ടെ…കൂട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ പ്രാവിനെ പോലെ…
തുടരും…
ലാഗ് ആകുന്നുണ്ടെങ്കിൽ തീർച്ചയായും എന്നെ അറിയിക്കുക…
കഴിഞ്ഞ ഭാഗങ്ങൾക്ക് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ വ്യൂസ് ആണ് ലഭിച്ചത്..ഒരു തുടക്കം എന്ന നിലയിൽ എനിക്ക് അത് വളരെ വലിയ അംഗീകാരം തന്നെ ആണ്.
വീണ്ടും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചോദിക്കുന്നു…
സ്നേഹത്തോടെ …❤️
അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ❤❤❤❤❤❤
വരുന്നുണ്ട്…