കഥയാണിത് ജീവിതം – 3 [Nick Jerald] 190

Views : 2891

കഥയാണിത് ജീവിതം – 3

Author :Nick Jerald

തുടരുന്നു..

എല്ലാത്തിനുമൊടുവിൽ നമുക്ക് എത്ര തവണ രണ്ടാമൂഴം കൈവന്നുചേരും ? “

എന്താണ് അവൾ ഈ വരി കൊണ്ടു ഉദ്ദേശിക്കുന്നത്? കുറേ നേരം കിടന്നു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല.

ഇതിന് മാത്രം ആലോചിക്കാൻ അവൾ നിൻ്റെ ആരാ? ഇതിന് മുൻപ് എന്തേലും പരിചയം ഉണ്ടോ?

മനസാക്ഷിമോറൻ പിന്നേം ചൊറിയാൻ തുടങ്ങി.

പിന്നെന്തിനാഡോ അവളെ എൻ്റെ മുമ്പിൽ കൊണ്ടിട്ടത്?

അവിടെ വരുന്ന ആളുകളെ പൊലെ ഏതോ ഒരു പെണ്ണ്.. അതുപോലെ അങ്ങ് വിട്ടുകളഞ്ഞൂടെ?

എനിക്ക് ഇനി അവളെ പറ്റി കൂടുതൽ അറിയാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഏത് വിധേനയും എനിക്ക് അത് കണ്ടുപിടിച്ചേ ഒക്കത്തോള്..

മറ്റേ അമ്മച്ചി പറഞ്ഞ പോലെ.. ആഹ്.. എന്നാ പിന്നെ അനുഭവിച്ചോ എന്ന് ഒരു ആട്ടും ആട്ടി അവൻ അങ്ങ് പോയി.

അവളോട് സംസാരിക്കാൻ അല്ലാതെ മറ്റൊരു വഴിയും എൻ്റെ മുമ്പിൽ അപ്പോൾ തെളിഞ്ഞില്ല. അങ്ങനെ രണ്ടും കൽപ്പിച്ച് ഞാൻ ആ ധൗത്യം നിർവഹിക്കാൻ വേണ്ടി ഇറങ്ങി പുറപ്പെട്ടു…

സോറി..
കുറച്ച് സാഹിത്യം കൂടിപ്പോയതാ…

ഫോൺ എടുത്ത് അതിനു വേണ്ടിയുള്ള പരിപാടി തുടങ്ങി….ഇപ്പൊ ഓക്കേ അല്ലേ?

ആദ്യം തന്നെ ഞാൻ ഒരു അക്കൗണ്ട് അതിൽ ക്രിയേറ്റ് ചെയ്തു. യഥാർത്ഥ പേര് ഇടാൻ ഉള്ള ഭയം കാരണം ടോണി സ്റ്റാർക് എന്ന പേര് ഉപയോഗിച്ചു.

(മാർവെൽ പരമ്പര ദൈവങ്ങളേ…. എന്നോട് പൊറുക്കണേ..)

വല്ലാത്ത ഒരു ഭയം എൻ്റെ ഉള്ളിൽ ഉണ്ടായി. തെറ്റാണോ ശരിയാണോ എന്ന് ഒന്നും ചിന്തിക്കാൻ ഉള്ള അവസ്ഥ ഒന്നും ആയിരുന്നില്ല അപ്പൊൾ എനിക്ക്.
എന്തും വരട്ടെ എന്ന് കരുതി അവളുടെ ചാറ്റ് ബോക്സിൽ ഒരു ഹായ് ഇട്ടു.

എവിടെ…ഏതോ ഒരു വഴിപോക്കൻ എന്ന രീതിയിൽ അവൾ അതിനെ മൈൻഡ് പോലും ചെയ്തില്ല.
വീണ്ടും ഹലോ സേറാ എന്ന് മെസ്സേജ് ഇട്ടു.

പഴേ അവസ്ഥ തന്നേ…

പിന്നെ ആണ് ആലോചിച്ചത്…ഞാൻ ഇത്രേം നേരം ഇംഗ്ലീഷ് – ഇൽ ആയിരുന്നു ചാറ്റ് ചെയ്തത്. മലയാളത്തിൽ സംസാരിച്ചാൽ ആ പ്രശനം ഒഴിവായി കിട്ടില്ലേ?

പക്ഷേ ..വീണ്ടും ഹായ് ഹലോ ഇട്ട് സംസാരം തുടങ്ങാൻ ഉള്ള ഒരു മൂഡ് എനിക്ക് വന്നില്ല.
നേരെ മലയാളം ലിപി എടുത്ത് എൻ്റെ മനസ്സ് പറയുന്ന പോലെ എഴുതാൻ തുടങ്ങി.

എടോ.. ശെരിക്കും പറഞാൽ നമ്മുടെ ജീവിതത്തിൻ്റെ എല്ലാ ഘട്ടത്തിലും രണ്ടാമത്തെ അവസരങ്ങളുണ്ട്. നമ്മൾ ഇപ്പൊൾ നിൽകുന്ന… അല്ലെങ്കിൽ നമുക്ക് കുറച്ച് ആശ്വാസം കിട്ടുന്ന മേഖലയിൽ നമ്മൾ ഒതുങ്ങി പോകുമ്പോൾ , നമ്മൾ ആ അവസരങ്ങൾ കാണാതെ പോകുകയല്ലേ?  “

Recent Stories

The Author

Nick Jerald

2 Comments

  1. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ❤❤❤❤❤❤

    1. വരുന്നുണ്ട്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com