കഥയാണിത് ജീവിതം – 3 [Nick Jerald] 190

Views : 2920

എഴുതി കഴിഞ്ഞ് ഞാൻ ഒന്ന് വായിച്ചു നോക്കിയപ്പോൾ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്…ഇത് ഞാൻ തന്നെ എഴുതിയത് ആണോ എന്ന്…

ജീവിതസാഹചര്യങ്ങൾ ഒരുപക്ഷേ എന്നെ വീണ്ടും പ്രശ്നങ്ങൾ നേരിടാൻ ഉള്ള ഒരു ഊർജം തന്ന്  പഴയ പോലെ ആക്കുകയായിരിക്കും…ഞാൻ സ്വയം പറഞ്ഞ് ആശ്വസിച്ചു.

ടാ…ഇത് ഇത്രേം അവിടെ ഇട്ടാൽ വരുന്ന എല്ലാവർക്കും അത് വായിക്കാൻ ഒക്കും… അതും അല്ലെങ്കിൽ അവിടുന്ന് അത് പൊക്കി കൊണ്ടുപോയി ഗൂഗിൾ അമ്മച്ചിക്ക്  കൊടുത്താൽ അമ്മച്ചി പുഷ്പം പോലെ അത് എല്ലാവർക്കും പറഞ്ഞ് കൊടുക്കും….

വേറാര്…മറ്റവൻ തന്നെ…

ഡേയ് കോശീ..ഇത് നി തന്നേയ്..നിനക്ക് ഇത്ര ബുദ്ധിയോ ?

പിന്നെ ഒന്നും നോക്കിയില്ല…നേരെ ബാങ്ക് അക്കൗണ്ടിൽ കിടന്ന പൈസ എടുത്ത് ടോക്കൺ വാങ്ങിച്ച്.. എന്നിട്ട് അവളോട് പ്രൈവറ്റ് ആയിട്ട് സംസാരിക്കാൻ ഉള്ള സെറ്റപ്പ് അങ്ങ് എടുത്ത്..

വീട്ടിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞിട്ട് വേണം കാശ് എടുക്കാൻ എന്ന് ഒരു നിബന്ധന നേരത്തെ വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പൈസ എങ്ങാണം വെറുതെ കളഞ്ഞെന്ന് അറിഞ്ഞാൽ ആനി ഒറ്റകുതിപ്പിന് ആന ആകും…എന്നെ ചുരുട്ടി കൂട്ടി എടുത്ത് എറിയും.. ഓർക്കാൻ കൂടി വയ്യ… ആഹ്.. എന്തെലും ആകട്ട്…

കർത്താവേ…ഈ ചിലവാക്കുന്നത് വെറുതെ ആയി പോകല്ലേ…

ദൈവത്തെ മനസ്സിൽ ധ്യാനിച്ചോണ്ട് അങ്ങ് അയച്ചു.

മലയാളം കണ്ടത് കൊണ്ട് ആയിരിക്കണം അവൾ കുറച്ച് മുൻപോട്ടു വന്ന് അത് വായിക്കാൻ തുടങ്ങി. എന്നിരുന്നാലും അവളുടെ മുഖം എനിക്ക് അപ്പോഴും കിട്ടക്കനി ആയി നിലനിന്നു.

രണ്ടു മിനിറ്റ് അവൾ അവിടെ തന്നെ അനങ്ങാതെ നിൽക്കുന്നത് കണ്ട് എൻ്റെ നെറ്റ് കട്ട് ആയിപ്പോയി എന്ന് വരെ സംശയിച്ചു. ഫോൺ എടുത്ത് ഞാൻ നോക്കാൻ പോകുമ്പോഴെക്കും അവളുടെ രണ്ടു കൈകളും മുഖത്തേക്ക് പോകുന്നത് ഞാൻ കണ്ടൂ.

തിരികെ ആ കൈകൾ വന്ന് അവൾ അണിഞ്ഞിരുന്ന  ഉടുപ്പിൽ തുടയ്ക്കുന്നതും ഞാൻ കണ്ടൂ.

അവൾ എന്താണ് ചെയ്തത് എന്ന് മനസിലാക്കാൻ എനിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല.

സമയം കളയാതെ അവൾ നേരെ വന്ന് എന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങി.

ദൈവമേ… എങ്ങാനും എന്നെ ബ്ലോക്ക് ആക്കിയാൽ പിന്നെ അടുത്ത അക്കൗണ്ട് എടുക്കാൻ പോയിട്ട് റീചാർജ് ചെയ്യാൻ ഉള്ള കാശ് പോലും ഇല്ല .

ചിന്തിക്കുന്ന നേരം കൊണ്ട് ഒരു നോട്ടിഫിക്കേഷൻ വന്നു… കൂടെ ഒരു മെസേജും..

” താങ്ക്സ് ടോണി…🥲 “

മെസ്സേജ് വായിച്ചു കഴിഞ്ഞ് ഞാൻ കുറച്ച് നേരം നിലത്ത് അല്ലായിരുന്നു..പറന്നു നടക്കുന്ന ഒരു ഫീൽ..

എൻ്റെ യഥാർത്ഥ പേര് അല്ലെങ്കിൽ കൂടിയും അവൾ അയച്ചത് വായിച്ചപ്പോൾ വല്ലാത്ത ഒരു അനുഭൂതി.

അവളോട് ആദ്യം സംസാരിച്ചതിൻ്റെ ഓർമയ്ക്ക് ആയിട്ട് അത് ഞാൻ സ്ക്രീൻഷോട്ട് എടുത്ത് വെച്ചു.

എന്ത് പ്രഹസനം ആണ് സജീ… അവൾ നിന്നെ ഒഴിവാക്കാൻ വേണ്ടി അത്രേം പറഞ്ഞ് വിട്ടു. വേറെ ഒന്നും ഇല്ല….മറ്റവൻ പിന്നേം ചൊറിയാൻ വന്നു.

ഓട് മോനേ കണ്ടം വഴി.. എന്തൊക്കെ ആയാലും ഒരു മറുപടി എനിക്ക് കിട്ടിയല്ലോ. ഞാൻ അതിൽ പിടിച്ച് കേറും. നീ നോക്കിക്കോ !!

ആഹ്…നോക്കി ഇരുന്നോ….

അവളുടെ മറുപടിക്ക് തിരിച്ച് വെൽകം പറയാൻ ഒന്നും എന്തൊ എനിക്ക് തോന്നിയില്ല…
ഒരു സ്മൈലി ഇമോജി ഇട്ട് ഞാൻ കുറേ നേരം അവിടെ നോക്കി ഇരുന്നു.
എന്തോ അവളെ അവിടെ കണ്ട് കൊണ്ട് ഇരിക്കുന്ന കാര്യം എനിക്ക് ദഹിക്കുന്നുണ്ടായിരുന്നില്ല.

എൻ്റെ മനസ്സ് കേട്ട പോലെ അവൾ പെട്ടെന്ന് തന്നെ ലോഗ് ഔട്ട് ആക്കി പോയി.

അന്നത്തെ ദിവസം എനിക്ക് ഒരിക്കലും അവസാനിക്കാതെ ഇരുന്നായിരുന്നേൽ എന്ന് എനിക്ക് തോന്നിപോയി.രാത്രി അതും ചിന്തിച്ച് കൊണ്ട് എപ്പോഴോ ഉറങ്ങി.

പിറ്റേന്ന്  എണിക്കുന്നത്ത് തന്നെ എന്തോ സ്വപനം ഒക്കെ കണ്ടൊണ്ട് ആണ്..

മുകളിൽ നിന്ന് താഴോട്ട് വീഴുന്നു. പെട്ടെന്ന് കയ്യിൽ ഇരുന്ന തക്കാളി അതുവഴി പോയ കാളയുടെ കൊമ്പിൽ കേറുന്നു. അടുത്തൂടെ പോയ ചേട്ടൻ ഒരു ഗ്ലാസ്സ് ചായ തരുന്നു. വായിൽ കിടന്ന പൊപ്പിൻസ് തുപ്പികളഞ്ഞിട്ട്  കൈയ്യിൽ ഇരുന്ന സ്പ്രൈറ്റ് കുടിക്കുന്നു. നേരെ ബസിൽ കയറുന്നു .. ബെല്ല് അടി കേട്ട് ഉണരുന്നു…ശുഭം

വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ആണത്രേ…ഇതൊക്കെ എങ്ങനെ നടക്കുമോ ആവോ…കണ്ട് തന്നെ അറിയണം.

പല്ല് തേച്ചോണ്ട് ഇരുന്നപ്പോൾ തന്നെ നല്ല ബീഫ് കറിയുടെ മണം അടിച്ചു. പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. ഫ്രഷ് ആയി നേരെ പോയി പ്ലേറ്റ് എടുത്ത് വെച്ച് അമ്മിയെ വിളിച്ചു.
ആദ്യം പുട്ട് വന്നു.

Recent Stories

The Author

Nick Jerald

2 Comments

  1. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ❤❤❤❤❤❤

    1. വരുന്നുണ്ട്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com