കഥയാണിത് ജീവിതം – 3 [Nick Jerald] 192

” മതി…ഇത്രയും കേട്ടാൽ മതി…”

അപ്പോഴേക്കും ത്രേസ്യയുടെ കോൾ കേറി വന്ന്…ഞാൻ അത് കട്ട് ആക്കി വിട്ടു. എന്നിട്ട് വീണ്ടും തുടർന്നു..

” ഹ് മം…. അല്ലാ..തനിക്ക് വേറെ കൂട്ടുകാർ ഒന്നും ഇല്ലേ..? എൻ്റെ കൂട്ട് വേണം എന്ന് എന്തിനാ ഇത്രയും വാശി..? “

“. കൂട്ടുകാർ ഒക്കെ ഇഷ്ടം പോലെ ഉണ്ടെടോ…പക്ഷേ ഗേൾഫ്രണ്ട്സ് ഒക്കെ കുറവാ…അതാ ഇയാളെ ആ ഗ്രൂപ്പിൽ കേറ്റിയത്..?”

” കൊള്ളാല്ലോ…മോൻ്റെ പോക്ക് എങ്ങോട്ട് ആണ്..ആദ്യം ഫ്രണ്ട്…ഇപ്പൊ ഗേൾഫ്രണ്ട് വരെ ആയോ…ഇപ്പഴേ പിടിച്ച് ബ്ലോക്ക് ആക്കേണ്ടി വരുമോ..? “

” താൻ ഞാൻ എഴുതിയത് ഒന്നൂടെ ഒന്ന് നോക്കി വായിക്ക്… ഗേൾഫ്രണ്ടിലെ ഗേൾ ഞാൻ കുറച്ച് കനം കൊടുത്ത് ആണ് എഴുതിയിരിക്കുന്നത്…?”

” ഉവ്വ് ഉവ്വേ….?”

അവൾ പിന്നേം വിളിക്കാൻ തുടങ്ങി…
ശെടാ…ഇതൊന്നു കരക്ക് അടുപ്പിക്കാൻ ഈ കുരിപ്പ് സമ്മതിക്കും എന്ന് തോന്നുന്നില്ല…വീണ്ടും കട്ട് ആക്കി..

” എന്നും ഈ സമയം ആണോ ഇവിടെ വരുന്നത്..?”

“അതെ… ഇയാളിവിടെ സ്ഥിരം സന്ദർശകൻ ആണല്ലേ…?

” അതെലോ…??
ഞാൻ ഒക്കെ വി ഐ പി ആയതുകൊണ്ട് ഇവിടെ മിക്ക സമയവും കാണും ..”

” വി ഐ പി – യൊ..? “

” യെസ്… വേല ഇല്ലാ പട്ടധാരി… പുരിയിലെയാ..? “

” ഓ.. ഹു് അങ്ങനെ…”

അപ്പോഴേക്കും പിന്നേം അവളുടെ കോൾ വന്നു…

” എടോ … എന്നാ പിന്നെ കാണാം…ഒരു അത്യാവശ്യ കോൾ വരുന്നു…ഞാൻ ഒന്ന് നോക്കട്ടെ…”

” വി ഐ പി കോൾ ആയിരിക്കും…?
ശെരി എന്നാ… ബൈ”

” ശവത്തെ കുത്തല്ലെ…?
ബൈ..”

അവിടുന്ന് ഇറങ്ങി നേരെ അവളുടെ കോൾ എടുത്തു..

” ഹലോ…”

” എന്താടാ നാറി നിനക്ക് എടുക്കാൻ മെലാത്തെ..? ഏതേലും ഏപ്പരാച്ചി സെറ്റ് ആയോ..? “

” ദേ എൻ്റെ വായിൽ നിന്ന് മോൾ കുർബാന കേൾപ്പിക്കല്ലെ…”

” പിന്നെ നീ അവിടെ എന്തോ പണി ആയിരുന്നു..?
കൊറേ നേരം ആയി മനുഷ്യൻ ഇവിടെ വിളിച്ചോണ്ട് ഇരിക്കുന്നു… അവന് മൈൻഡ് ചെയ്യാൻ ഒരു വിമ്മിഷ്ടം…?”

” ഒന്നു പോടീ…എനിക്കും എൻ്റേതായ തിരക്കുകൾ ഉണ്ട്…അതിൻ്റെ ഇടയിൽ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യരുത്…തിരക്ക് കഴിഞ്ഞ് ഞാൻ തിരികെ വിളിച്ചോളും…”

” പോടാ വേട്ടാവളിയാ…അവൻ്റെ ഒരു തിരക്ക്.. നീ ഇനി എൻ്റെ അടുക്കേ തന്നെ വരും..അപ്പോ ശെരിയാക്കി തരാം..”

എന്തൊക്കെ ആണെങ്കിലും കാര്യം കാണാൻ അവളുടെ കാൽ തന്നെ പിടിക്കേണ്ടി വരും..അതുകൊണ്ട്  വെറുപ്പിക്കാതെ ഇരിക്കുന്നതാണ്  നല്ലത്…

” പോന്നു ത്രേസ്സ്യെ…നി ഇങ്ങനെ പിണങ്ങല്ലേ… തൊമ്മീടെ മുത്ത് അല്ലേ…സോറി… നീ വിളിച്ച കാര്യം പറയ്…”

” കൂടുതൽ ഒലിപ്പിക്കാതെടാ തൊമ്മികുട്ടാ…അടുത്ത ആഴ്ച്ച ഞാൻ അങ്ങോട്ട് വരുന്നുണ്ട്…ഇവിടെ കോളജ് – ന് എന്തോ അവധി ആണ്.. നീ വരണം എന്നെ വിളിക്കാൻ… അങ്ങ് വന്ന് കഴിഞ്ഞ് ഞാൻ നിൻ്റെ സകല ഉടായിപ്പും പൊക്കിക്കൊളാം…”

കർത്താവേ…ഇവൾ എൻ്റെ പോക കണ്ടേ അടങ്ങതൊള്ളു…

” അയ്ശെരി…ഇതിപ്പോ എന്നെ കുഴിച്ചിടാൻ ഉള്ള കുഴി കുത്താൻ വേണ്ടി ഞാൻ തന്നെ ആളെ ഇറക്കുന്ന പരിപാടി ആയല്ലോ…ഞാൻ വന്നോളാം…”

” അപ്പോ പൊന്നുമോൻ അവിടെ എന്തോ ഒപ്പിക്കുന്നുണ്ട്.. അതുറപ്പാ..ശെരി ആക്കി തരാം..”

” എടീ…പിന്നെ നല്ല കൊച്ചുങ്ങൾ ഉണ്ടെങ്കിൽ നോക്കിവെക്ക് ..ഞാൻ വരുമ്പോൾ ഒന്ന് മുട്ടിച്ച് തന്നാൽ മതി…”

തൽകാലം അവളുടെ ചിന്ത തിരിച്ച് വിടാൻ വേണ്ടി ഞാൻ പറഞ്ഞു…

” ആഹ്…ഞാൻ ഇനി നിനക്ക് മാമാപണി കൂടെ ചെയ്തു തരാം… മോൻ വേഗം വാ…”

” അപ്പോ എല്ലാം പറഞ്ഞ പോലെ.. ഓക്കേ..”

” ഒന്നു പോടാ..”
എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു…

2 Comments

  1. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ❤❤❤❤❤❤

    1. വരുന്നുണ്ട്…

Comments are closed.