കഥയാണിത് ജീവിതം – 3 [Nick Jerald] 192

നേരെ അവളുടെ പ്രൈവറ്റ് ചാറ്റ് തുറന്ന് ഞാൻ മെസേജ് അയക്കാൻ തുടങ്ങി..

“എടോ സേറാ…”

” ഹായ് ടോണി “

” താൻ എന്താ ഇന്നലെ നേരത്തെ പോയത്..? “

” കുറച്ച് തിരക്ക് ഉണ്ടായിരുന്നു. അതാണ്..
അല്ലാ..ഇയാൾ എന്താ അങ്ങനെ ചോദിച്ചത്..? “

” ചുമ്മാ.. പെട്ടെന്ന് പോയത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഞാൻ ഇന്നലെ അത് പറഞ്ഞത്കൊണ്ട് ആയിരിക്കുമെന്ന്..”

” ഓഹ്…അതൊന്നും അല്ലാ..അല്ലേലും താൻ വേറൊന്നും അല്ലല്ലോ പറഞ്ഞത്…നല്ല കാര്യമല്ലേ…ഞാൻ ഇതുവരെ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലായിരുന്നു..”

കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവൾ ഇവിടെ നല്ലപോലെ ഇണങ്ങി എന്ന് ഞാൻ മനസ്സിലാക്കി..

” ഓക്കേ…
പിന്നെ തന്നെ ഇവിടെ വൈകിട്ട് മാത്രേ കാണാറൊള്ളല്ലോ..രാവിലെ എവിടെ പോകും..? “

” താൻ ആള് കൊള്ളാല്ലോ…എന്തൊക്കെ അറിയണം…പോക്ക് അത്ര ശരിയല്ല കേട്ടോ…”

” ഓഹോ…ഇവിടെ പിന്നെ വന്നിരിക്കുന്ന താനും ഞാനും ഒക്കെ പുണ്യാത്മാക്കൾ അല്ലേ..? “

അവൾ മറുപടി ഒന്നും തന്നില്ല…

ശ്ശേ..വേണ്ടായിരുന്നു…
എഴുതി അയച്ച് കഴിഞ്ഞ് ഞാൻ ആലോചിച്ചു..

” എടോ സോറി..ഞാൻ പെട്ടെന്ന് ആ ഫ്ലോയിൽ അങ്ങനെ പറഞ്ഞ് പോയതാ ..”

വീണ്ടും നിശബ്ദത…
എനിക്ക് എന്തോ അവളുടെ മറുപടി കാണാഞ്ഞതിൽ ദേഷ്യമോ സങ്കടമോ എന്തൊക്കെയോ തോന്നി..

” താൻ മിണ്ടുന്നില്ല എങ്കിൽ വേണ്ട… ഞാൻ പോവാണ്..”

ഞാൻ കട്ട് ചെയ്ത് ഇറങ്ങി..
കുറച്ച് കഴിഞ്ഞാണ് ഞാൻ ആലോചിച്ചത്…ഞാൻ എന്തിനാണ് അവളോട് ദേഷ്യപ്പെട്ടത്..?
അവളുടെ സ്വാതന്ത്ര്യം അല്ലേ എന്നോട് പറയണോ വേണ്ടയോ എന്നുള്ളത്..

ഞാൻ അവളുടെ ആരും അല്ലല്ലോ…
പരിചയം ഇല്ലാത്ത ഒരാളോട് ഇങ്ങനെ ഒക്കെയെ ആളുകൾ പ്രതികരിക്കയൊള്ളു..

എന്തോ വലിയ മണ്ടത്തരം ചെയ്ത മാതിരി ഒരു ഫീൽ എൻ്റെ ഉള്ളിൽ വന്നു..
പിന്നെ ഒന്നും ആലോചിച്ചില്ല..
വീണ്ടും സൈറ്റിൽ കയറി…

ഭാഗ്യം…അവൾ പോയിട്ടില്ല…

” എടോ സോറി…ചില സമയത്ത് ഞാൻ വെറും ഊള ആണ്.. എന്താണ് സംസാരിക്കുന്നത് എന്ന് പോലും ചിന്തിക്കില്ല..താൻ അതും വിചാരിച്ച് എന്നോട് മിണ്ടാതെ ഇരിക്കല്ലെ… ഒന്നൂടെ സോറി…”

” താൻ എന്തിനാണ് ടോണി എന്നോട് സോറി പറയുന്നെ… തനിക്ക് എന്നെ അറിക പോലും ഇല്ല…പിന്നെ തന്നോട് ഇതൊക്കെ തുറന്ന് സംസാരിക്കാൻ ഉള്ള പരിചയം ഒന്നും നമ്മൾ തമ്മിൽ ഇല്ലല്ലോ…”

” എങ്കിൽ നമുക്ക് തമ്മിൽ ഫ്രണ്ട്സ് ആയിക്കൂടെ..?
എനിക്ക് തന്നെ പറ്റി ഇപ്പൊ ഒന്നും അറിയണ്ട..പരിചയപ്പെട്ട് കഴിഞ്ഞ് എന്നെങ്കിലും തനിക്ക് തോന്നുമ്പോൾ മാത്രം എന്നോട് പറയാം..”

” താൻ വല്ലതും ആലോചിച്ചിട്ടാണോ ഈ പറയുന്നത്…?
എന്നെ പറ്റി താൻ കൂടുതൽ അറിഞ്ഞാൽ ഒരിക്കൽ എന്നോട് കൂട്ട് കൂടിയതിന് താൻ വിഷമിക്കേണ്ടി വരും.. “

” നൂറ് ശതമാനം ഞാൻ ആലോചിച്ച് എടുത്ത് തീരുമാനം ആണിത്. എൻ്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് വന്നാൽ ആ നിമിഷം തനിക്ക് എന്നോട് ഉള്ള കൂട്ട് വെട്ടാം…”

”  ഇയാളെന്താ ഒരുമാതിരി കൊച്ചു പിള്ളേരുടെ കൂട്ട് കട്ടീസ് കളിക്കുവാണോ..??
താൻ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാനും റെഡി..”

2 Comments

  1. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ… ❤❤❤❤❤❤

    1. വരുന്നുണ്ട്…

Comments are closed.