ആ തേങ്ങലിന് കാതോർക്കാതെ കോൾ കട്ട് ചെയ്ത് സിം കാർഡ് ഊരിയെടുത്ത് അടുത്തു കണ്ട വേസ്റ്റ് കൊട്ടയിലേക്കിട്ട് റോഡിലെ തിരക്കിലേയ്ക്ക് നടന്നു കയറുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
ഒരുപാട് പേരുടെ ആശ്വാസത്തിന് സ്നേഹത്തിന് മനസ്സുതുറന്നുള്ള പുഞ്ചിരിയ്ക്ക് എന്റെ കണ്ണീരുപകരിക്കുമെങ്കിൽ ഞാൻ കരയുന്നതാണ് നല്ലത്.
“ഇതെന്റെ ശരി…. എന്റെ മാത്രം ശരി….”!!