പണിക്ക് പൊയ്ക്കോണ്ടിരുന്നപ്പോൾ വൈകിട്ട് ഒന്ന് അകത്താക്കി വരുന്നത് കൊണ്ട് ഒന്നും അറിയണ്ടായിരുന്നു.. ഞായറാഴ്ചക്കുള്ളത് ഒരു ചെറുത് അവൾ കാണാതെ കരുതുന്നത് രാവിലെ ലേശം അകാത്താക്കിയാൽ പിന്നെ ഒരു മടിയും ഇല്ലാതെ എന്ത് പണി എടുക്കാനും കൂടുമായിരുന്നു..
കൈയിൽ ഉണ്ടായിരുന്ന ഒരു കുപ്പി മൂന്ന് ദിവസം മുൻപ് തീരുകയും ചെയ്ത്.. ഇതിപ്പോ ഒരെണ്ണം അടിക്കാതെ ഒന്നിനും ഒരുഷാറില്ല.. ആകെപ്പാടെ പനി പിടിച്ച ഒരു അവസ്ഥ..
എന്തായാലും അമ്മയും അവളും ഇങ്ങനെ ഇടഞ്ഞു നിക്കുമ്പോൾ മടി പിടിച്ചിരുന്നാൽ ശെരിയാകില്ല.. ആ ആടിന് കുറച്ച് പ്ലാവില എങ്കിലും വെട്ടി ഇട്ട് കൊടുക്കാം.. ഇരുമ്പ് എടുത്ത് തോട്ടിയുടെ അറ്റത്തു കെട്ടി പറമ്പിലേക്ക് ഇറങ്ങി.. എന്തായാലും ഇറങ്ങി ഒരു ചക്ക കൂടി ഇട്ടേക്കാം എന്ന് കരുതി.. ഏണി ചാരി മുകളിലേക്ക് കയറി ചക്ക ഇട്ടു.. താഴെ ഇറങ്ങിയപ്പോ ദേഹം ഒക്കെ തളരുന്നത് പോലെ..
ഒരു വിധത്തിൽ എല്ലാം കൂടി കെട്ടിപ്പെറുക്കി മുറ്റത്തെത്തിയപ്പോൾ ദേഹതിന്റെ തളർച്ച കൂടി അവിടെ വേച്ചു വീണു പോയി.. കൈ ആണെങ്കിൽ നിർത്താതെ വിറയലും..
“എടീ ഒന്നോടി വാ..” ശബ്ദത്തിന്റെ പതർച കേട്ടിട്ടാകും അവളും അമ്മയും ഓടി അടുത്തെത്തി.. എന്റെ അവസ്ഥ കണ്ടതും അമ്മ വലിയ വായിൽ കരയാൻ തുടങ്ങി..”അമ്മ ഒന്ന് സമാധാനപ്പെടു ഈ അസുഖം പണ്ട് എന്റെ അച്ഛന് വന്നതാ.. ഇതിനുള്ള കഷായം എന്റെ കൈയിൽ ഉണ്ട്..”എടുത്തിട്ട് വരാമെന്നും പറഞ്ഞു അവൾ ഉടനെ അകത്തേക്ക് ഓടി.. തിരികെ വരുമ്പോൾ അവള്ടെ കൈയിൽ ഒരു ഗ്ലാസ് കട്ടൻ ചായ ഉണ്ടായിരുന്നു.. അവൾ അത് എന്റെ വായിലേക്ക് കമിഴ്ത്തി..
തൊണ്ടകുഴിയിലൂടെ അത് താഴേക്ക് ഇറങ്ങിയതും എന്റെ വിറയൽ ശമിച്ചു.. മരുഭൂമിയിൽ മഴ പെയ്ത ഒരു പ്രതീതി..അത്യധികം സന്തോഷതോടെ ഞാൻ ആ സത്യം മനസ്സിലാക്കി അത് വെറും കട്ടൻ ചായ അല്ലെന്നു.. മ്മടെ സാക്ഷാൽ കട്ടൻ ആണെന്ന്.. ആ ഒരു നിമിഷം വറ്റി വരണ്ട ഭൂമിയിൽ കുളിർമഴ പെയ്യിക്കാൻ ഋഷ്യശൃംഗനെ കൊണ്ടുവന്ന വൈശാലിയെ പോലെ തോന്നി എനിക്കു അവളെ കണ്ടപ്പോൾ..
ഒരു വിധത്തിൽ ക്ഷീണം മാറി തുടങ്ങിയത് മുതൽ എന്റെ മനസ്സിൽ അവൾക്ക് സാധനം എവിടെ എന്നറിയാനുള്ള വെമ്പൽ ആയിരുന്നു..അടുക്കളയിൽ പലപ്പോഴായി ചുറ്റി തിരിഞ്ഞെങ്കിലും അമ്മ അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും ചോദിക്കാൻ പറ്റിയില്ല..
ഒടുവിൽ അത്താഴം കഴിഞ്ഞു രാത്രി അവൾ മുറിയിൽ എത്തിയപ്പോൾ കാര്യം തിരക്കി.. പെണ്ണ് തലയണയുടെ കീഴിൽ നിന്നും ഒരു താക്കോൽ എടുത്തു.. അലമാര തുറന്ന് അതിലെ ചെറിയ സേഫ് ആ താക്കോൽ കൊണ്ട് തുറന്ന്.. അതിൽ നിന്നും ഒരു കുപ്പി എടുത്ത് കാണിച്ചു.. പകുതിയോളം ബാക്കി ഉണ്ട്.. ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി..
രണ്ട് മാസം മുൻപ് അളിയൻ കൊണ്ട് തന്ന കുപ്പി.. അളിയന്റെ കൂടെ കൂടി ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ കാണാതായ കുപ്പി.. ഒളിപ്പിച്ചു വെച്ചത് അവൾ അല്ലെന്നു എന്റെ തലയിൽ തൊട്ട് സത്യം ചെയ്ത കുപ്പി.. അറിയാതെ എന്റെ കൈ തലയിലേക്ക് നീണ്ടു..
“ഞാൻ കള്ളസത്യം ഇട്ടത് ഒന്നും അല്ല..അമ്മയാർന്നു എടുത്തത്.. ഇങ്ങടെ ബഹളോം പിണക്കോം ഒക്കെ ആയപ്പോൾ അമ്മ അടുത്ത ദിവസം കൈയിൽ കൊണ്ട് തന്നിട്ട് ഇങ്ങള്ക്ക് തരാൻ പറഞ്ഞതാ.. ആ പിന്നെ എന്തായാലും സത്യോം ഇട്ടു പിണക്കോം മാറി എന്നാൽ പിന്നെ ഇത് ഇവിടെന്നെ ഇരിക്കട്ടെന്ന് കരുതി..”
“ആ അതിങ്ങു തന്നേക്ക്…”അവള്ടെ അടുത്തേക്ക് നീങ്ങിയതും.. അടുത്ത് വന്നാൽ കുപ്പി താഴെയിടും എന്ന ഭീഷണിയോടെ പെണ്ണ് കൈ സൈഡിലേക്ക് നീട്ടി.. കൈയിൽ കുപ്പിയും.. ഞാൻ ഒന്ന് പകച്ചു അവിടെ തന്നെ നിന്നു..
“ഭർത്താവിനു കുടിക്കാൻ ഒക്കെ അത്യാവശ്യം സ്വാതന്ത്ര്യം നൽകുന്ന ഒരു മോഡേൺ ഭാര്യയാ ഞാൻ എന്നറിയാല്ലോ.. ”
ഇവള് എന്തിനാ ഇപ്പോ ഷമ്മിയുടെ ഡയലോഗ് പറഞ്ഞു സൈക്കോത്തരം കാണിക്കുന്നത്.. ആലോചിച്ചു നിന്നതും അടുത്ത ഡയലോഗ് വന്നു..
“ഈ കുപ്പി ഞാൻ തരില്ല പകരം എല്ലാ ദിവസവും വൈകിട്ട് കൊറേശ്ശെ തരാം.. പക്ഷെ കുറച്ച് കണ്ടിഷൻ ഉണ്ട് നാളെ മുതൽ രണ്ട് നേരേ കട്ടൻ ചായ കിട്ടൂ, പിന്നെ ആടിന്റെ കാര്യം ലോക്ക് ഡൗൺ കഴിയുന്നത് വരെ നിങ്ങൾ നോക്കണം.. പിന്നെ ഇത് കഴിഞ്ഞാൽ കുടി കുറക്കാൻ ഉള്ള മരുന്ന് മേടിക്കാൻ ആശുപത്രിലു പോണം.. നിങ്ങൾ ഒരുപാട് കുടിക്കണതോണ്ടാ വിറയൽ വന്നത് ഞാൻ ആരോഗ്യമാസികയിൽ കണ്ടതാ ഈ അസുഖത്തിനെ പറ്റി.. സമ്മതാണോ..”
ഞാൻ ഒരു നിമിഷം ആലോചിച്ചു.. പിന്നെ മുഖം കൊട്ടി അവളെ ഒന്ന് പുച്ഛിച്ചു.. “ആർക്കു വേണം നിന്റെ ഔദാര്യം ഇന്നുടെ കഴിഞ്ഞാൽ ലോക്ക് ഡൗൺ കഴിയും.. നിന്റെ റേഷൻ എനിക്ക് വേണ്ടടീ..”
“വേണ്ടെങ്കിൽ വേണ്ടാ..” അവൾ കുപ്പി വെച്ച് പൂട്ടി..
ഇത്രേം സ്ലെഗം ഉള്ള ഭാര്യയെ കിട്ടിയ ഇങ്ങള് ഫാഗ്യവാൻ ആണു
തീർച്ചയായും ?????
♥♥♥♥
??????
????
നല്ല എഴുത്ത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് അതിൽ തന്നെ എഴുതി വച്ചിട്ടും അത് കിട്ടിയില്ലേൽ കൈ വിറയ്ക്കുന്ന പരുവത്തിലെത്തുന്ന വിദ്യാസമ്പന്നരായ ആളുകൾ! കഥയുടെ അവസാനം നായകന്റെ ചിന്തകൾ റേഷൻ ഫസിലിറ്റി പോലെ കുപ്പി തന്നിരുന്നെങ്കിൽ എന്നതിലേക്ക് എത്തിയെങ്കിലും ഭാര്യയുടെ കണ്ടീഷൻ തന്നെ നടക്കുമെന്നും അയാൾ കുടി കുറയ്ക്കാനുള്ള മരുന്ന് സ്വീകരിക്കുമെന്നും വ്യക്തമാവുന്നു.
നന്നായി എഴുതി. സ്വന്തം നിയന്ത്രണം മദ്യത്തിന്റെ കയ്യിൽ ഏൽപ്പിക്കാത്ത മനുഷ്യർ നമുക്ക് ചുറ്റും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.
ആശംസകൾ ❤?
അവസാനം നായകൻ നന്നാവും ന്ന് തന്നെ പ്രതീക്ഷിക്കാം ??????
ഇതിപ്പോള്‍ കള്ള് മയം aanallo ഇവിടെയും…
തണുപ്പത്ത് വൈകിട്ട് kattan കുടിക്കുന്ന sukhamonnu വേറെയാണ്
അതെന്നെ.. ??? തണുപ്പത്ത് കട്ടൻ കുടിക്കാൻ ന്താ സുഖം ല്ലേ ?ഉഫ് ??
Coffee/tea addictorടെ കഥ കൊള്ളാം ഞാനും അതാണ്. പക്ഷെ അവസാനം കോഴഞ്ഞു വീണപ്പോൾ കൊടുത്ത കട്ടൻ കൊള്ളാം?.
സ്നേഹം❤️
വീഴ്ത്താനും വീണാൽ എണീപ്പിക്കാനും പറ്റിയ കട്ടൻ ആണ് കൊടുത്തത് ??????
റേഷന്‍ കടയില്‍ വിതരണം തുടങ്ങിയാല്‍ പിന്നെ കള്ള് സ്നേഹികൾ അമ്മയെയും ഭാര്യയെയും ഒന്നും റേഷന്‍ കടയില്‍ പറഞ്ഞ് വിടില്ല… അവർ സ്വയം റേഷന്‍ കടയില്‍ പോകാൻ തുടങ്ങും… എന്നിട്ട് കിട്ടിയ അരിയും പഞ്ചസാരയും അവിടെതന്നെ വിറ്റ് രണ്ടാമത്തെ കുപ്പി വേണമെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കും.. നല്ല രസമായിരിക്കും?.
എന്തായാലും കഥ കൊള്ളാം bro ❤️
റേഷൻ കടയിൽ കച്ചവടം കൂടും ?????