കട്ടൻ
Author :Bibin Adwaitham
“ടീ….. ”
“കട്ടൻ ചായ വേണാരിക്കുംല്ലേ.”. അടുക്കളപ്പുറത്തു നിന്നു അവൾ ഉറക്കെ വിളിച്ചു ചോദിച്ചു..
“ആഹ് ഒന്നു കിട്ടിയാ കൊള്ളാർന്നു ..”
“ആ ഒന്നു കിട്ടാത്തേന്റെ കൊറവുണ്ട് ഈ മനുഷ്യന്.. പണിക്ക് പൊയ്ക്കോണ്ടിർന്നപ്പോ കാലത്ത് ഒരെണ്ണം മതിയാർന്നു.. ഇതിപ്പോ 5 നേരം ആയിട്ടുണ്ട്.. എന്നാണാവോ ഈ ലോക്ക് ഡൗൺ ഒന്ന് തീരണത്.. ”
ദേഷ്യം മുഴുവൻ പാത്രത്തിൽ തീർത്തു കൊണ്ടാ പെണ്ണിന്റെ പരാതി പറച്ചിൽ.. അവള്ടെ കൂടെ തന്നെ പാത്രങ്ങളും കലപില കൂട്ടുന്നുണ്ട്..
“ഹാ ഇങ്ങനെ ഉമ്മറത്തിരുന്നു വിളിച്ചു കൂവുമ്പോൾ എടുത്ത് കൊടുക്കാൻ നിക്കണോണ്ടല്ലേ… അനുഭവിച്ചോ..നീയെന്ന്യാ അവനു വളം വെച്ച് കൊടുക്കണത്..” അമ്മയുടെ ശകാരവർഷം തുടങ്ങി.. അവളോട് പിണക്കം ഒന്നും ഉണ്ടായിട്ടല്ല.. ഇതും എനിക്കു കേൾക്കാൻ വേണ്ടി മാത്രമാണ്..
“ആ ആടിന് ഇത്തിരി ഇല ഒടിച്ചു കൊടുക്കാനോ, കൊറച്ചു കാടി വെള്ളം കൊടുക്കാനോ, ഒരു ചക്ക വെട്ടി ഇടാനോ പറഞ്ഞാൽ ങ്ങേഹേ അവൻ കേട്ടഭാവം നടിക്കില്ല.. ഇതൊക്കെ ചെയ്യാൻ ഒന്നെങ്കി നിന്റെ കൈ എത്തണം, അല്ലെങ്കിൽ എന്റെ.. നേരത്തിന് തിന്നാനും കുടിക്കാനും ഒക്കെ കൊടുക്കണതാ ഇവന്റെ ഒക്കെ പ്രശ്നം.. ഇനി മുതൽ പണി എടുക്കാണ്ടെ പച്ച വെള്ളം കൊടുക്കണ്ട പറഞ്ഞത് കേട്ടല്ലോ..”
ബെസ്റ്റ്.. അവള് ഇപ്പോ തലകുലുക്കി സമ്മതിച്ചിട്ടിണ്ടാകും.. ഇനീപ്പോ ഇതിനും കൂടെ മുഖം വീർപ്പിക്കണതും ഞാൻ കാണണല്ലോ..
കട്ടൻ കാപ്പി കൊണ്ടു വന്ന് വെച്ച് നീട്ടിയപ്പോൾ ഒന്നേ മുഖത്തേക്ക് നോക്കിയുള്ളൂ മുഖം ഒരു കൊട്ടക്കുണ്ട്.. കൈയിലേക്ക് വെച്ച് തന്ന് അപ്പൊ തന്നെ തിരിഞ്ഞു ചവിട്ടി തുള്ളി പോയിട്ടുണ്ട് പെണ്ണ്..
പെണ്ണുങ്ങൾക്ക് ഇങ്ങനെ മോന്ത വീർപ്പിച്ചു കാണിച്ചാൽ മതിയല്ലോ.. പാവം ആണുങ്ങൾടെ അവസ്ഥ വല്ലതും അറിയണോ.. ഒരു തുള്ളി കട്ടൻ കിട്ടാതെ കൈയും കാലും വിറക്കുന്നതിന് ഒരു ശമനം ഉണ്ടാകാനാ ഇങ്ങനെ മൂന്നും നാലും സുലൈമാനി ആകാത്താക്കുന്നതെന്ന്..
ഇത്രേം സ്ലെഗം ഉള്ള ഭാര്യയെ കിട്ടിയ ഇങ്ങള് ഫാഗ്യവാൻ ആണു
തീർച്ചയായും ?????
♥♥♥♥
??????
????
നല്ല എഴുത്ത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് അതിൽ തന്നെ എഴുതി വച്ചിട്ടും അത് കിട്ടിയില്ലേൽ കൈ വിറയ്ക്കുന്ന പരുവത്തിലെത്തുന്ന വിദ്യാസമ്പന്നരായ ആളുകൾ! കഥയുടെ അവസാനം നായകന്റെ ചിന്തകൾ റേഷൻ ഫസിലിറ്റി പോലെ കുപ്പി തന്നിരുന്നെങ്കിൽ എന്നതിലേക്ക് എത്തിയെങ്കിലും ഭാര്യയുടെ കണ്ടീഷൻ തന്നെ നടക്കുമെന്നും അയാൾ കുടി കുറയ്ക്കാനുള്ള മരുന്ന് സ്വീകരിക്കുമെന്നും വ്യക്തമാവുന്നു.
നന്നായി എഴുതി. സ്വന്തം നിയന്ത്രണം മദ്യത്തിന്റെ കയ്യിൽ ഏൽപ്പിക്കാത്ത മനുഷ്യർ നമുക്ക് ചുറ്റും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.
ആശംസകൾ ❤?
അവസാനം നായകൻ നന്നാവും ന്ന് തന്നെ പ്രതീക്ഷിക്കാം ??????
ഇതിപ്പോള്‍ കള്ള് മയം aanallo ഇവിടെയും…
തണുപ്പത്ത് വൈകിട്ട് kattan കുടിക്കുന്ന sukhamonnu വേറെയാണ്
അതെന്നെ.. ??? തണുപ്പത്ത് കട്ടൻ കുടിക്കാൻ ന്താ സുഖം ല്ലേ ?ഉഫ് ??
Coffee/tea addictorടെ കഥ കൊള്ളാം ഞാനും അതാണ്. പക്ഷെ അവസാനം കോഴഞ്ഞു വീണപ്പോൾ കൊടുത്ത കട്ടൻ കൊള്ളാം?.
സ്നേഹം❤️
വീഴ്ത്താനും വീണാൽ എണീപ്പിക്കാനും പറ്റിയ കട്ടൻ ആണ് കൊടുത്തത് ??????
റേഷന്‍ കടയില്‍ വിതരണം തുടങ്ങിയാല്‍ പിന്നെ കള്ള് സ്നേഹികൾ അമ്മയെയും ഭാര്യയെയും ഒന്നും റേഷന്‍ കടയില്‍ പറഞ്ഞ് വിടില്ല… അവർ സ്വയം റേഷന്‍ കടയില്‍ പോകാൻ തുടങ്ങും… എന്നിട്ട് കിട്ടിയ അരിയും പഞ്ചസാരയും അവിടെതന്നെ വിറ്റ് രണ്ടാമത്തെ കുപ്പി വേണമെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കും.. നല്ല രസമായിരിക്കും?.
എന്തായാലും കഥ കൊള്ളാം bro ❤️
റേഷൻ കടയിൽ കച്ചവടം കൂടും ?????