നോട്ട്….
ഇതിൽ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാം പരസ്യമായി പബ്ലിഷ്ഡ് ആയവ മാത്രമാണ്… ഈ കഥക്ക് യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ല…. ഒരു കഥ മാത്രമായി എടുക്കാൻ അഭ്യർത്ഥിക്കുന്നു..
ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 1( ടീസർ )
Operation Great Wall
| Author : Pravasi |
വിശാഖപട്ടണം പോർട്ടിൽ നിന്നും 28 കിലോമീറ്റർ മാറി കടലിൽ ഉള്ള അൺഡിസ്ക്ലോസ്ഡ് ലൊക്കേഷൻ.. ശാന്തമായ ബംഗാൾ ഉൾക്കടൽ..
ടൈം 11.30 pm
@ INS അരിഹാന്ത്…. @ എ ഡെപ്ത് ഓഫ് 89 മീറ്റേഴ്സ്.
(ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ മുങ്ങികപ്പൽ)..
“സർ,, ഇപ്പോൾ രണ്ടു സബ്മറൈൻന്റെ സൗണ്ട് നമ്മുടെ സോണാർ സിസ്റ്റം പിടിച്ചെടുത്തിട്ടുണ്ട്…”
അരിഹാന്തിന്റെ സോണാർ ഓപറേറ്റർ സുനിൽ കുമാർ വന്നു ക്യാപ്ടനോട് പറഞ്ഞ ശേഷം ഒതുങ്ങി നിന്നു…
വായിക്കുന്ന ബുക്കിൽ നിന്ന് തല ഉയർത്തുക പോലും ചെയ്യാതെ ക്യാപ്റ്റൻ അജയ് താക്കൂർ അയാളോട് ചോദിച്ചു..
“വെയർ ഈസ് അതുൽ???”
“അതുൽ സർ സോണാർ റൂമിലുണ്ട് സർ…”
“പിന്നെ എന്തിനാണ് താങ്കളിവിടെ??അവനു അത് നോക്കാൻ അറിഞ്ഞുകൂടെ??”
“യെസ്… സോറി സർ…”
ക്യാപ്റ്റന്റെ മുൻപിൽ ഷോ ആവാൻ വന്നിട്ട് അമളി പറ്റിയതോടെ പതിയെ അയാൾ തിരിച്ചു പോകാനിറങ്ങി….
“അവനോട് എനിക്കരികിൽ എത്താൻ പറയൂ….”
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അതുൽ വന്നു
“സർ….”
ക്യാപ്റ്റൻ അജയ് പക്ഷെ, വായിച്ചുകൊണ്ടിരുന്ന ബുക്കിലെ പേജ് വായിച്ചു പൂർത്തിയാക്കിയ ശേഷം പേജ് മാർക്കർ വച്ചു പുസ്തകം അടച്ച ശേഷമാണ് തല ഉയർത്തിയത്….
“അതുൽ,”
Good theme Bro…
Informative….
Pls Continue
??
കൊള്ളാലോ..നൈസ്