എല്ലാ അടയാളങ്ങളും പൂർത്തി ആയതോടെ കൈ ഉയർത്തി വീശി ആശംസകൾ സമ്മാനിച്ചു ഹെലികോപ്റ്റർ ഉയർന്നു പൊന്തി അകന്നുപോയി…
“എന്തിനാണ് ആറ്റമിക്ക് പവറിൽ ഫുൾ ലോഡിൽ സർഫെസ് ചെയ്യാൻ തുടങ്ങിയത് എന്ന് മനസിലായോ???? ”
“അത്….. സർ…””
“വേൾഡിലേ ഏറ്റവും നിശബ്ദ ആയവയിൽ പെടും അരിഹാന്ത്…. പക്ഷെ അത് അവരെ (ചൈനക്കാരെ) അറിയിക്കണോ?? ലെറ്റ് ദം അസ്യൂമ് വീ ആർ ആൾസോ നോയ്സി… ”
“താങ്ക്സ് സർ പുതിയ അറിവുകൾക്ക്…. ”
പതിയെ അവന്റെ ഉള്ളിൽ ക്യാപ്റ്റനോട് തോന്നിയ ദേഷ്യം ഇല്ലാതായികൊണ്ടിരുന്നു…
“ആർ യൂ ഇറിറ്റേറ്റഡ്?? അതോ ദേഷ്യം തോന്നുന്നോ എന്നോട്??”
അവന്റെ ഉള്ള് മനസിലായി എന്നവണ്ണം ക്യാപ്റ്റൻ ചോദിച്ചപ്പോൾ അതുൽ അദ്ദേഹത്തെ നോക്കി മന്ദഹസിച്ചു…
അല്പം കഴിഞ്ഞപ്പോൾ ഷിപ്പിന് നേരെ ടഗ് ബോട്ടുകൾ അടുത്തു തുടങ്ങി.
എല്ലാം സേഫ് ആണെന്ന് ഒരു വട്ടം കൂടി ഉറപ്പ് വരുത്തി ടഗ് ചെയ്യാൻ വേണ്ടി അവർ വഴി ഒഴിഞ്ഞു താഴോട്ടു ഇറങ്ങി..
അവർ നേരെ പോയത് ക്യാപ്‌റ്റന്റെ ക്യാബിനിലേക്ക് ആണ്.. അയാൾ രണ്ടു ഗ്ലാസ്സിൽ മദ്യം പകർത്തി ഒന്ന് അതുലിനു നേരെ നീട്ടി…
“അതുൽ, വാട്ട് ഈസ് നെക്സ്റ്റ്??”
“നതിങ് സർ,,”
“ഐ മീൻ.. ഷിപ്പിനൊപ്പം ഡ്രൈ ഡോക്കിൽ നിൽക്കുന്നോ?? നല്ലൊരു എക്സ്പീരിയൻസ് ആവും…. ഷിപ്പ് നിയന്ത്രിക്കുന്നത് എളുപ്പമാണ്…. അതങ്ങ് പൊക്കോളും….പക്ഷെ, യുദ്ധത്തിൽ ജയിക്കണേൽ ഇവളെ അറിയണം… ഇവളുടെ കഴിവുകൾ അറിയണം… ദൗർബല്യങ്ങളും…..”
ഒരു നിമിഷം മനസ്സിൽ നാട്ടിലെ ചിന്തകൾ തെളിഞ്ഞു.. അച്ഛൻ… അമ്മ… തുളസി…. പിന്നെ…. പിന്നെ….. ഇല്ല ഇനി അതിനെ കുറിച്ച് ചിന്തിക്കാൻ പോലും അവകാശം തനിക്കില്ല…. പിന്നെ ഒരാളും ഓർമയിൽ പോലും വരാതിരിക്കട്ടെ….
“അതുൽ, ആർ യു ഹിയർ മാൻ… ഓ നാടും വീടും മനസ്സിൽ വന്നു ല്ലേ…. അതുലിന്റെ ഫാമിലി???”
“അച്ഛൻ അമ്മ, ചേച്ചി തുളസി… പിന്നെ ഞാൻ…അത്രേം ഒള്ള കൊച്ചു കുടുംബം ആണ് സർ…”
സ്റ്റിൽ നോട്ട് മാരീഡ്???”
Good theme Bro…
Informative….
Pls Continue
??
കൊള്ളാലോ..നൈസ്