“യെസ്… അതുൽ…”
“ആ സബ്മറൈൻ ഇപ്പോൾ സോണാറിൽ ഇല്ല സാർ… രാവിലെ എട്ട് മുതൽ…”
“ഡിസ്റ്റൻസ് ഫ്രം പോർട്ട് ആൻഡ് സ്പീഡ്??”
“3.5 കിലോമീറ്റർ…. സ്പീഡ് 5 നോട്ടിക്കൽ മൈൽ…”
“ഗുഡ്…. ദെൻ സ്റ്റാർട്ട് ആൾ ആറ്റോമിക്ക് ജനറേറ്റേഴ്സ് ഇൻ ഡമ്മി ഫുൾ ലോഡ്…”
“സർ.. ബാറ്ററിക്ക് 47 ശതമാനം ചാർജ് ഉണ്ട്.. ആ നിലക്ക് ഇപ്പോൾ അതിന്റെ ആവശ്യം ഉണ്ടോ?? ഇത്രയും നഷ്ടം സഹിച്ച്???”
“ഡു വാട്ട് ഐ സെ ഫസ്റ്റ്… ദെൻ കം ടു മി…”
ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷം ഉള്ളിൽ ഒതുക്കി അതുൽ മറുപടി നൽകി..
“യെസ് സർ..”
അറ്റമിക് പവർ പ്രവർത്തിപ്പിക്കാൻ വേണ്ട നിർദ്ദേശം നൽകിയ ശേഷം വീണ്ടും ക്യാപ്റ്റനു അടുത്തെത്തി..
“ഡൺ സർ..”
“ദെൻ, കൺഫേം വിത്ത് കൺട്രോൾ സെന്റർ വൺസ് എഗൈൻ, ആൻഡ് ഇഫ് എവെരിതിങ് സേഫ്, സർഫെസ് ദി ഷിപ്.. ആൻഡ് ജോയിൻ മി ഓൺ ദി ഹാച്ച് വിത്ത് യുവർ ഗ്ലാസ് ഫോർ എ പെഗ് വിത്ത് മി മാൻ..”
“ഷുവർ സർ..”
“ലുക്ക് അറ്റ് ദ് പേരിസ്കോപ് ആൾസോ, ബൈ യുവേഴ്സെൽഫ്..”
തനിക്ക് വട്ടാണ്… ലെഫ്റ്റ്. കമാണ്ടർ ആയ എന്നോട് പേരിസ്കോപ് നോക്കാൻ പറയാൻ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും പുറത്തു വന്നത് നേരെ തിരിച്ചാണ്.. ഇന്ത്യൻ നെവിയുടെ ട്രെയിനിങ്ങിന്റെ ഗുണം..
“ഓക്കേ സർ..”
പേരിസ്കോപ്പിലൂടെ നോക്കി കഴിഞ്ഞു താഴോട്ട് ഇറങ്ങി മാറുമ്പോൾ ക്യാപ്റ്റൻ അടുത്തുണ്ട്..
“എന്തെങ്കിലും ഉണ്ടോ വിസിബിലിറ്റിയിൽ അതുൽ??”
“നോ സർ…”
“ഓക്കെ ഞാനൊന്ന് നോക്കട്ടെ… ”
Good theme Bro…
Informative….
Pls Continue
??
കൊള്ളാലോ..നൈസ്