“യെസ്… പക്ഷെ ഭയപ്പെടേണ്ട കാര്യമില്ല…. അവരൊരു അറ്റാക്കിന് വന്നതാവില്ല…. ഇവിടെ ഇന്ത്യൻ കപ്പലുകൾ നിറഞ്ഞ കടലിൽ ആയ സാഹസത്തിന് അവർ തയ്യാറാവില്ല…. അതും അവരുടെ അലറികരയുന്ന 93 വച്ചു നെവർ….”
(ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്നു എന്നൊരു ദുഷ് പേര് ചൈനീസ് ബോട്ടുകൾക്ക് ഉണ്ട്… അത് കൊണ്ടു തന്നെ അവയെ എളുപ്പം കണ്ടെത്താം)
“പിന്നെ എന്തായിരിക്കും സർ???”
“നമ്മൾ മൂന്നു ദിവസമായി സൈലന്റ് മോഡിൽ അല്ലേ?? നമ്മളെ കണ്ടെത്താൻ അവർക്ക് കഴിവില്ല… അപ്പോൾ വേറെ എന്തോ ഉദ്ദേശം കൂടി അതിനുണ്ട്…”
“എന്ത് ചെയ്യണം ഇനി???”
“വാട്ട് ഈസ് ദി ഡെപ്ത് നൗ??”
“18 മീറ്റർ സർ, റണ്ണിങ് സൈലന്റ് മോഡ് ഓൺ ബാറ്ററി അറ്റ് 6 നോട്ടിക്കൽ മൈൽ(11.2km)…”
“ബാറ്ററി ചാർജ്??”
“67 പേഴ്സന്റ് ഉണ്ട് സർ..”
“നൈസ്.. ദെൻ ഡൈവ് ടു 200 മീറ്റെഴ്സ്…. അതിനെ ഡിറ്റക്ട് ചെയ്യാവുന്നിടത്തോളം ചെയ്യ്.. നമുക്ക് നോക്കാം…”
ഷുവർ സർ….”
“പിന്നെ,, അതുൽ,,”
അതുൽ തലയുയർത്തി നോക്കുമ്പോളേക്ക് ക്യാപ്റ്റൻ പറഞ്ഞു തുടങ്ങി…
“ഈ വിധ സംസാരങ്ങൾ എല്ലാം നമ്മൾ തമ്മിൽ മാത്രമേ പാടൂ… എല്ലാവരുടെയും മുൻപിൽ വച്ചല്ല…”
“ഓക്കേ സർ… ”
“നിഴലിനെ പോലും വിശ്വസിക്കാൻ പാടില്ല…അത് മാത്രമല്ല നമ്മുടെ കുട്ടികളെ വെറുതെ ഭയപ്പെടുത്തേണ്ട…”
“മ്മ്… യൂ ആർ റൈറ്റ് സർ… ”
ക്യാപ്റ്റൻ മുമ്പ് വായിച്ചു നിറുത്തിയ ബുക്ക് എടുത്തു വായിക്കാൻ തുടങ്ങിയതോടെ അതുൽ പുറത്തേക്ക് ഇറങ്ങി…
പിന്നെ രാവിലെ 10 മണിക്കാണ് അതുൽ വീണ്ടും ക്യാപ്റ്റനു അടുത്തേക്ക് വരുന്നത്…
Good theme Bro…
Informative….
Pls Continue
??
കൊള്ളാലോ..നൈസ്