ക്യാപ്റ്റൻ അജയ് നടന്നു നീങ്ങി പുറകെ അതുലും… ക്യാബിനിൽ കയറി ഡോർ ലോക്ക് ചെയ്യിച്ച ശേഷം ക്യാപ്റ്റൻ ഇരുന്നു എതിർവശത്തുള്ള കസേരയിലേക്ക് അതുലിനെ നോക്കി കൈ ചൂണ്ടി…
അതുൽ ഇരുന്നതോടെ പതിഞ്ഞത് എങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു തുടങ്ങി…
“അതുൽ,,,,,”
“ടൈഫൂൺ ക്ലാസ്സ്…. വേൾഡിലെ ഏറ്റവും വലിയ അന്തർവാഹിനി അല്ലേ 48000 ടണ്ണിൽ….”
“യെസ് സർ….”
“അതിൽ ട്രെയിനിങ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ… അഭിമാനം തോന്നുന്നോ?? അതോ അഹങ്കാരമോ???”
“സർ, അങ്ങനെ….”
“എങ്ങനെ ആയാലും ഇവിടെ വേണ്ട… മനസിലായോ?? ഇവിടെ ഞാനാണ് ക്യാപ്റ്റൻ”
“ഉവ്വ് സർ….”
“മ്മ്….”
അതുൽ തിരിഞ്ഞു ഡോറിൽ കൈ വച്ചതും ക്യാപ്റ്റൻ പുറകിൽ നിന്ന് അല്പം മയത്തിൽ വിളിച്ചു..
“അതുൽ,…”
“യെസ് സർ….”
“യു ആർ റൈറ്റ്…. അത് ഒരു ടയ്പ്പ് 93 ചൈനീസ് സബ് ആണ്…”
(ടൈപ് 93 സബ്മറൈൻ എന്നത് ചൈനയുടെ അറ്റാക്കിങ് മിസൈൽ സബ്മറൈൻ ആണ് (SSN).. മറ്റു കപ്പലുകൾ, തുറമുഖങ്ങൾ തുടങ്ങിയവയെ ആക്രമിക്കാൻ വേണ്ടി തയ്യാർ ചെയ്തവ… ഇന്ത്യയ്ക്ക് നിലവിൽ ഒറ്റ അന്തർവാഹിനി യെ ഈ ടൈപ് ഒള്ളു.. റഷ്യയിൽ നിന്ന് ലീസിൽ എടുത്ത INS ചക്ര…
INS അരിഹാന്ത് ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ ആണ്… അതായത് കടലിൽ ഒളിച്ചു കിടന്നു അടിയന്തിര ആവശ്യം വന്നാൽ ആണവ മിസൈൽ വച്ചു എതിർ രാജ്യത്തെ ആക്രമിക്കാൻ വേണ്ടിയുള്ളവ.. അവയ്ക്ക് മറ്റു കപ്പലുകൾ ആക്രമിക്കാനുള്ള ശേഷി കുറവാണ്…)
“സർ???”
അതിശയമോ പരിഭ്രമമോ നിറഞ്ഞ ശബ്ദത്തിൽ അതുൽ വിളിച്ചു…
Good theme Bro…
Informative….
Pls Continue
??
കൊള്ളാലോ..നൈസ്