“യെസ് സർ,,,,”
താങ്കൾക്ക് ഉറപ്പുണ്ടോ അത് രണ്ടും സബ്മറൈന്റെ ശബ്ദമാണെന്ന്…
“അതിനാണ് സാധ്യത സർ…. മാത്രമല്ല….”
അതുൽ ഒന്നു നിറുത്തി ക്യാപ്ടനെ ശ്രദ്ധിച്ചു…
“അയാം ലിസണിങ് അതുൽ…”
“യെസ്…. അതിൽ ഒരു ശബ്ദം നമ്മുടെ സിന്ധുഘോഷ് ടൈപ്പുമായി മാച്ച് ആണ്…”
“ഐ നോ.. സിന്ധുകീർത്തി…”
“പക്ഷെ, മറ്റൊരു ശബ്ദതരംഗം നമ്മുടെ ഒരു സബ് മറൈനുമായും സാമ്യത തോന്നുന്നില്ല സർ….”
“പിന്നെ??”
“വളരെ കൂടുതൽ ശബ്ദമുള്ള പോലെ…. 150 ഡെസിബെൽ ശബ്ദമെങ്കിലുമുണ്ടാവും അതിന്….”
“ഒക്കെ….”
ഇയാളിതെന്തോന്നു കിഴങ്ങനാ… ക്യാപ്റ്റൻ എന്നും പറഞ്ഞു വന്നേക്കുന്നെ… മുറിയിൽ നിന്ന് പുറത്തിറങ്ങുന്നില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞു അതുൽ വീണ്ടും സോണാർ റൂമിലേക്ക് ചെന്നു….
ടോവ്ഡ് അരേ സോണാർ ആയ റൂബികോൺ ഇന്റെ ഹെഡ്സെറ്റ് ചെവിയിൽ സെറ്റ് ചെയ്തു ട്യൂൺ ചെയ്യുമ്പോൾ അനിൽ കുമാർ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു…
“സർ, ഇപ്പോൾ ഉഷസിലും വോയ്‌സ് വരുന്നുണ്ട്…”
(അന്തർവാഹിനികളെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ട് ഏറിയ ദൗത്യമാണ്… വെള്ളത്തിനടിയിൽ എഞ്ചിൻ വർക്ക് ചെയ്യുമ്പോൾ ഉണ്ടാവുന്ന ശബ്ദതരംഗം പിടിച്ചെടുത്തു അവയെ കണ്ടുപിടിക്കുന്നതാണ് ഏറ്റവും വിശ്വസ്ഥം….
അതിനായ് അന്തർവാഹിനികളോട് ചേർന്നു അവയുടെ ഭാഗമായി ഉണ്ടാവുന്ന തരം റഡാർ ആണ് ഉഷസ്…
പക്ഷെ സ്വന്തം അന്തർവാഹിനികളുടെ ശബ്ദം ശല്യമാവുന്നത് ഒഴിവാക്കാൻ കണ്ടെത്തിയ പുതിയ രീതിയാണ് ടോവ്ഡ് അരേ സോണാർ… അന്തർവാഹിനിയുമായി ഒരു കേബിൾ വഴി മാത്രമായി ബന്ധപെട്ടു ആ കേബിളിനാൽ കെട്ടി വലിച്ചു ഉപയോഗിക്കുന്ന റഡാർ….(റൂബിക്കോൺ ) )
പക്ഷെ അതിലേക്ക് അതുലിന്റെ ശ്രദ്ധ തിരിയും മുമ്പ് ക്യാപ്റ്റൻ അവിടേക്ക് കയറി വന്നു…
Good theme Bro…
Informative….
Pls Continue
??
കൊള്ളാലോ..നൈസ്