ഒറ്റപ്പനയിലെ യക്ഷി [ശിവശങ്കരൻ] 200

അതിനും പുറകിൽ മറ്റെന്തോ ശ്ലോകം ചൊല്ലിക്കൊണ്ട് ആ കരിമ്പടം പുതച്ച രൂപം നടന്നകന്നു…

 

****************************

 

പിറ്റേന്ന്, രാവിലെ മുതൽ അമ്മയുടെ മുഖം വീർത്തിരിക്കാണ്… അവനു ചിരി വരുന്നുണ്ട്,

രാവിലെ കുളിയൊക്കെ കഴിഞ്ഞു ഒന്നുഷാറായി, കാവിലൊന്നു പോകണം എന്ന് വിചാരിച്ചിരിക്കുമ്പോൾ, കൂടെ പഠിച്ച ഒന്ന് രണ്ടു പേര് തിരക്കിട്ടു പോകുന്നത് കണ്ടു…കൂടെ മെമ്പറിന്റെ കാറും… അമ്മയും അടുക്കളയിൽ തിരക്കിലാണ്… ഒന്ന് കറങ്ങിയിട്ടു വരാം എല്ലാവരുടെയും പിണക്കം മാറിയോ എന്നറിയാമല്ലോ… അവൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ… മരംവെട്ടുകാരൻ കുഞ്ഞിരാമേട്ടന്റെ മകനും കൂടെ ഒന്ന് രണ്ടു പേരും ആ വഴി പോകുന്നുണ്ടായിരുന്നു… അവൻ മറ്റൊരു വഴിയിലൂടെ പോകുമ്പോൾ… ചേച്ചിമാരൊക്കെ പുതിയൊരു ജീവിയെ കണ്ട പോലെ നോക്കുന്നു, പ്രായമായവർക്കൊക്കെ പരിഭവമാണ്… എന്നാലും ഞങ്ങളെ പറ്റിച്ചില്ലേ… എന്ന ഭാവം… പെൺകുട്ടികൾക്ക് എന്തോ ആരാധന പോലെ തോന്നി… ഹാ… ഒരു സുഖം… കുഞ്ഞു കുട്ട്യോൾക്ക് യക്ഷിയുടെ കഥ കേൾക്കണം… എല്ലാം വൈകീട്ട് പറയാം എന്ന് ഏറ്റു, കണ്ണൻ കാവിലേക്കെത്തി…

 

കാവിലമ്മയുടെ മുന്നിൽ ചെന്നു ചെയ്തുപോയതിൽ അപരാധങ്ങൾ ഉണ്ടെങ്കിൽ പൊറുക്കണമെന്നും മുന്നോട്ട് പോകാൻ മനശ്ശക്തി തരണമെന്നും പ്രാർത്ഥിച്ചു…

 

കാവിലെ ചെമ്പരത്തിയിൽ നിന്നും തന്റെ ശിരസ്സിൽ അറ്റുവീണ ഒരു ചെമ്പരത്തിപ്പൂ, ദേവിയുടെ അനുഗ്രഹത്തിന്റെ പ്രതീകമായി അവൻ കരുതി… ആ പൂവുമായി അവൻ കാവിൽ നിന്നിറങ്ങവേ, അവിടെ വീശിയ ഇളംകാറ്റിൽ യക്ഷിയെ ബന്ധിച്ച ചെമ്പുതകിട് ഇളകുന്നുണ്ടായിരുന്നു…

 

ഇടവഴികൾ കയറി, എല്ലാവരെയും നോക്കിചിരിച്ചിട്ടും തിരിച്ചൊരു പുഞ്ചിരിപോലും കിട്ടാത്തതിന്റെ വിഷമത്തിൽ കവുങ്ങിൻ തോപ്പിലേക്കവൻ കാലെടുത്തു വച്ചതും, ഭീകരമായ ഒരു ശബ്ദത്തോടെ  ആ കൂറ്റൻ പന നിലം പതിച്ചു… അതിന്റെ

കടഭാഗത്തു വിജയചിരിയോടെ, കുഞ്ഞിരാമേട്ടന്റെ മകനും മെമ്പറും, കൂടെ ഇനിയെന്തൊക്കെ സംഭവിക്കും എന്ന ആശങ്ക മുഖത്ത് വാരി വിതറി കുറെ നാട്ടുകാരും അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. താൻ തൊടുത്ത ബ്രഹ്‌മാസ്ത്രം എവിടെ ചെന്നു പതിക്കുമെന്നറിയാതെ അവനും അവരെ നോക്കി നിന്നു…

 

★★★

 

 

 

(Based on a true Story)

 

 

30 Comments

  1. ശിവശങ്കരൻ

    Guys, ee kadhayonnum ente profililekk add aayittilla, cherkkaan njan enthaanu cheyyendath ennu ariyaavunnavar onnu paranju tharaamo? kuttettanu m ail ayachu, reply illa athukondaanu ee chodhyam?

    1. രാഗേന്ദു

      ആദ്യം .user name ningalude author name പാസ്‌വേഡ് കൊടുത്തു.. author ആവണം എന്ന് പറയുക.. കൂട്ടത്തിൽ നിങൾ എഴുതിയ കഥകൾ ഏതൊക്കെ ആണോ അതും പറയുക.. എന്നിട്ടോരുമിച്ച് mail അയ്‌കുക അപ്പൊൾ ശരിയാവും

      1. ശിവശങ്കരൻ

        Author ആണ് പക്ഷേ, പ്രൊഫൈലിൽ ആകെ 2 കഥകൾ മാത്രം

        1. രാഗേന്ദു

          Author aano. Pakshe author listil peru കണ്ടില്ല. പിന്നെ ഇവിടെ author enna സ്ഥലത്ത് dp കാണുന്നില്ല. അതുകൊണ്ട് പറഞ്ഞതട്ടോ.. അപോ mail aychal mathi ee kathakal oke cherkanam enn paranj. Vaiki ആണെങ്കിലും ചേർക്കും

          1. രാഗേന്ദു

            Sorry tto authors listil പേരുണ്ട്. അപ്പോ mail aychal mathi കഥയുടെ പേര് പറഞ്ഞ്

          2. ശിവശങ്കരൻ

            അയച്ചിട്ടുണ്ട് ടോട്ടൽ 3 മെയിൽ ആയി, അടുപ്പിച്ചു മെയിൽ അയച്ചാൽ വെറുപ്പിക്കൽ ആകുമോ എന്നൊരു സംശയം… ?

          3. രാഗേന്ദു

            അല്ല ബ്രോ അല്ലെ ഇത് പബ്ലിഷ് ചെയ്തത്.. author ആണെങ്കിൽ അങ്ങനെ ചെയ്യാമല്ലോ

          4. ശിവശങ്കരൻ

            എനിക്ക് പബ്ലിഷ് ചെയ്യുന്നതിൽ കുറെ ഡൌട്ട്സ് വന്നു, അപ്പൊ അയച്ചു കൊടുക്കുവാ ചെയ്തേ ?

  2. വിശ്വനാഥ്

    സൂപ്പർ ശിവശങ്കരൻ.
    വെറുതെ ഡ്രാമ കൊണ്ടുവരാതെ നന്നായി റിയലിസ്റ്റിക് ആയിട്ടെഴുതി.
    അഭിനന്ദനങ്ങൾ.??

    1. ശിവശങ്കരൻ

      വളരെ നന്ദി, വായനക്കും, വാക്കുകൾക്കും ❤❤❤

  3. നിധീഷ്

    ????

    1. ശിവശങ്കരൻ

      ❤❤❤

  4. Nannayittund

    1. ശിവശങ്കരൻ

      Thanks siz?

  5. Ntha parayuka….adipoli…

    1. ശിവശങ്കരൻ

      താങ്ക്സ് RKD

  6. ആശാനേ ഒരു ഫുൾ horror സ്റ്റോറി ആകുമെന്ന കരുതിയത് പക്ഷെ അവസാനം ട്വിസ്റ്റ്‌ ഗംഭീരം. ഇത്രയും ഇന്റെരെസ്റ്റിൽ മുമ്പ് വായിച്ചിട്ടുള്ളത് nun മാത്രമാണ്. First to end horror നിലനിർത്താൻ കഴിഞ്ഞു ???. വിശ്വാസങ്ങളെ എതിർക്കാൻ വിശ്വാസങ്ങൾ കൊണ്ട് തന്നെ പറ്റൂ….
    ❣️❣️❣️❣️❣️

    1. ശിവശങ്കരൻ

      നടന്ന സംഭവമാണ് സഹോ… മൂഡ് കിട്ടാൻ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തു എന്നെ ഒള്ളൂ ?

  7. സൂപ്പർ

    1. ശിവശങ്കരൻ

      നന്ദി രാവണൻജി ???

  8. Kidilan stry bro

    1. ശിവശങ്കരൻ

      Thanks Luka???

  9. അഭിനന്ദനമർഹിക്കുന്ന എഴുത്താണെന്ന് പറയാനൊരു മടിയുമില്ല. വീണ്ടുമെഴുതുക. നന്ദി

    1. ശിവശങ്കരൻ

      നന്ദി???

    1. ശിവശങ്കരൻ

      താങ്ക്സ്???

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സൂപ്പർ story bro. നന്നായി enjoy ചെയ്തു. ഒരു സിനിമ കാണുമ്പോലെ തോന്നി. വായിക്കുന്നോർക്ക് പേടി സമ്മാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സിനിമയിലെ അതൊക്കെ നടക്കൂ. ഞാനാകെ വായിച്ച് പേടിച്ചൊരു കഥ അപ്പുന്റെ nun ആണ്. അതിന് ശേഷം ദേ ഇതും. കലക്കി bro waiting……??

    1. ശിവശങ്കരൻ

      താങ്ക്സ് ഫോർ യുവർ വേർഡ് ???

  11. ചില വിശ്വാസങ്ങളെ എതിർക്കാൻ ദൈവം നേരിട്ട് അവതരിച്ചാലും കാര്യമില്ല… അന്ധമായ വിശ്വാസം കൊണ്ടുനടക്കുന്നവർക്ക് ആ ദൈവവും ഒരു എതിരാളിയാവും…

    നന്നായി എഴുതി…. ഇനിയും തുടരണം ❤❤

    1. ശിവശങ്കരൻ

      താങ്ക്സ് അപ്പൂ ???

Comments are closed.