ആമുഖം,
പ്രിയപ്പെട്ടവരെ,
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്‍പികം ആണ് … ഇനി അര്‍ക്കെലും ആരേലും ഒക്കെ ആയി സാമ്യം തോന്നിയാല്‍ എന്‍റെ കുഴപ്പം അല്ല … അപ്പോള്‍ കഥയിലേക്ക് കടക്കാം ….
****************
ഒരു വെള്ളരി-ചേന അപാരത
കൃഷി നല്ല ഒരു ടൈം പാസ്സ് ആണെന്ന് കണ്ട ശശിക്കും കൃഷി ചെയ്യാൻ ഒരു മോഹം…
ശശിയും കൂട്ടുകാർ ചങ്കരനും പാച്ചുവും കോവാലനും കൂടി കോവാലന്റെ വീട്ടിൽ ഒത്തു കൂടുക പതിവാണ്…
ശശി കൃഷിയോടുള്ള താല്പര്യം പങ്ക് വച്ചപ്പോൾ അവർ എല്ലാം ശശിയെ പ്രോഹൽസാഹിപ്പിച്ചു…
അങ്ങനെ ശശി ചെറിയ ചെറിയ കൃഷി ചെയ്ത് പോന്നു… വലിയ ലാഭം ഒന്നുമില്ല എങ്കിലും നല്ല ഒരു കർഷകൻ ആയി ശശി മാറിക്കൊണ്ടിരുന്നു…
അങ്ങനെ ഇരിക്കെ ചേന കൃഷി ലാഭവും ഭയങ്കര സബ്‌സിടിയും ആണെന്ന് കണ്ട ശശി ചേന കൃഷിയിലേക്ക് തിരിഞ്ഞു…
ശശി മറ്റൊരു കർഷകനായ എൽദോയുടെ കൃഷി മാതൃക ആക്കി ചേന കൃഷി ആരംഭിച്ചു…
ശശിയുടെ ചേനക്ക് നല്ല വിളവ് ലഭിച്ചു… നല്ല മുട്ടൻ മുഴുത്ത ചേന തന്നെയാണ് വിളവ് കിട്ടിയിരുന്നത്… ശശി പോലും അത് പ്രതീക്ഷിച്ചില്ല എന്നതാണ് വാസ്തവം… അതിന് വിപണിയിൽ നല്ല വിലയും ലഭിച്ചു തുടങ്ങി…
ശശിയുടെ ചേനക്ക് ഇത്തിരി പുഴു ഉണ്ടാവാറുണ്ട്… ചില കസ്റ്റമേഴ്‌സ് ഇത് പറയുമ്പോൾ ശശിയുടെ പൊട്ട ചേന പോലും നല്ലത് എന്ന് പറയുന്ന സ്ഥിരം കസ്റ്റമേഴ്‌സ് പുഴു പ്രോടീൻ ആണെന്ന് പറഞ്ഞു അവരെ പഞ്ഞിക്കിടുന്നത് പതിവാണ്…
“പുഴു പ്രോടീൻ ആണെന്ന് അറിയാത്ത കൺട്രി പീപ്പിൾസ് ??…”
ശശിക്ക് പ്രോഹത്സാഹനം നൽകാൻ ശശിയുടെ ചേന കസ്റ്റമേഴ്സ് ആയി ശശിയുടെ സുഹൃത്തുക്കൾ ആയ ചങ്കരനും പക്കരനും കോവാലനും…
അതിൽ ചങ്കരൻ ഒരു കൃഷിക്കാരൻ ആണ്… സബ്‌സിടിയും വിലയും കണ്ട് അടുത്തിടെ ചേന കൃഷി തുടങ്ങിയിരുന്നു…
അങ്ങനെ ഒരു ദിവസം വിപണിൽ നിന്ന് ചേന വാങ്ങി വന്ന പാക്കരൻ, ചേന പുഴുങ്ങി കഴിചിട്ട് വന്ന് കോവാലന്റെ വീട്ടിൽ പതിവ് പോലെ കൂടുമ്പോൾ പറഞ്ഞു-
“ഈ തവണ ശശിയുടെ ചേനക്ക് എന്തോ ഒരു കുഴപ്പമുണ്ട്…”
ശശി അടുത്ത സുഹൃത്ത് ആണല്ലോ… മാത്രം അല്ലാ പതിവ് കസ്റ്റമറും… അത് കൊണ്ടൊക്കെ തന്നെ ചങ്കരൻ തമാശ രൂപേണ ചോദിച്ചു –
“എത്ര പുഴുനെ കിട്ടി പാക്കരാ…”
ഇതും കേട്ടോണ്ട് വന്ന ശശിക്ക് അത് തീരെ പിടിച്ചില്ല?…
ശശി കലിപ്പ് മോഡ് സ്വിച്ച് ഓൺ ആക്കി പറഞ്ഞു-
“നിങ്ങൾക്ക് എന്റെ ചേനയെ പറ്റി വല്ലോം പറയാൻ ഉണ്ടേൽ കൃഷി ഇടത്തിൽ വന്നു പറയണം… അല്ലാതെ ഇവിടെ പറ്റൂല… “
????.
എനിക്കൊന്നും പറയാനില്ല ?
എല്ലാം സാങ്കല്പികം ??
വളരെ മികച്ച ഒരു കഥ. നമുക്കും ഇതുപോലെ ഒരു കഥയെഴുതണം. നല്ലൊരു പ്ലോട്ട് കയ്യിൽ കിട്ടട്ടെ ?. സംഭവം ആക്ഷേപഹാസ്യം തന്നെ. അതു കലക്കി ?
Ninkinim mathiyayilleda
ആളുടെ അടുത്ത പാർട്ട് വരുമ്പോൾ അറിയാം എന്താവുമെന്ന് ?
പ്ലോട്ട്?.. അയിന് ഒരു പഞ്ഞവും ഇല്ലാ?… എല്ലാം സാങ്കല്പികം ആണേൽ പൊളിക്കും… എഴുതാൻ ആവട്ടെ ?
കൃഷി കൊള്ളാം… ???
നല്ല രീതിയില്‍ ആക്ഷേപ ഹാസ്യം ഇട്ടിട്ടുണ്ട് ??????
എന്നാലും എന്റെ ജീവാ????
ഖൽബെ? കൃഷി എങ്ങനെ പോണ് ?
ഈ കഥ വായിച്ചിട്ട് ഒന്നും മനസിലായില്ലെങ്കിൽ ഏതോ കഥയുടെ കമന്റിൽ പോയി നോക്കിയാൽ മതി… എന്ന് പറയുന്നത് നേരാണോ ജീവേട്ടാ ???
ethu kathayude anu bro?
ഏയ്… ഇത് സാങ്കല്പികം അല്ലേ… ??
“പ്രമുഖർക്ക്” ഇട്ട് നല്ല അണ്ണാക്കിൽ അടി ആണല്ലോ മച്ചാനെ ???
ശോ… സങ്കല്പികം… അമുഖം കണ്ടില്ലേ ??
Hayyo വയ്യാ എന്റെ പോന്നോ നമിച്ചു
???
Aarko ettu kanathill kottiyathaanenn manasilaayi…. nhn comment boxil oke kereett kore aayi touch complaint aanu kashttapetta vayikana thanne…. enganelum cmnt boxil keri nokum enn✌️ sangathi ekadesham kathiyittund?
എല്ലാം സാങ്കല്പികം അല്ലേ… അപ്പോൾ എളുപ്പം കത്തും ??
?????
കൂട്ടു കൃഷി തുടങ്ങണം ???
ഇവിടെ ഒക്കെ ഉണ്ടായാൽ മതി… അവസരം വന്നോളും ?
ടാ പ്വോളി ?????
കൊള്ളാടാ മുത്തേ
??????
ജീവൻ ബ്രോ….
ആദ്യമായാണ് ഞാൻ നിങ്ങളുടെ കഥ വായിക്കുന്നത്… ഈ പേരാണ് എന്നെ അതിനു നിർബന്ധിച്ചത്… ഹോ, പൊളി… ആദ്യം വായിച്ചപ്പോൾ ഒന്നും കലങ്ങിയില്ല… പിന്നെ പിന്നെയാണ് ഇതിന്റെ പുറകിലെ സർക്കാസം കത്തിയത്… നിരീക്ഷണപാടവം കലക്കി സഹോ, ഉദ്ദേശിച്ചവർക്ക് പോലും ദേഷ്യം തോന്നാത്തത്ര മികച്ച മിമിക് ആയിപ്പോയി.. ആരെയും hurt ചെയ്യാതെ എന്നാൽ പറയാനുള്ളത് മൊത്തം പറഞ്ഞു…
Keep it up
Ningde oru stry varan ille
നന്ദി സഹോ ?… പിന്നെ എല്ലാം സാങ്കല്പികം ആയോണ്ട് ഒന്നും നമ്മുടെ കുഴപ്പം അല്ലല്ലോ ??
ഇത്രേം പറയാൻ ഒള്ളു… അടിച്ച് അണ്ണാക്കിൽ കൊടുത്തു…
????
ഇത് ആർക്കോ ഇട്ട് കൊട്ടിയതാണെന്ന് മാത്രം മനസിലായി,
ഇന്ന് ചില തർക്കങ്ങളും കണ്ടു അതിന്റെ
“കാരണവും വ്യക്തമല്ല അറിയണ്ണമെന്ന് താല്പര്യവുമില്ല”. ഇവിടെ പറയേണ്ടന്നറിയാം പറജൂന്ന് മാത്രം.
എഴുത് നന്നായിട്ടുണ്ട്.
എല്ലാം സാങ്കല്പികം ??
ഇവിടെയും മാറ്റങ്ങൾ വരണം..
കൊറേ കമന്റ് കൊണ്ട് ജയിച്ചു എന്ന് കരുതുന്ന ചിലരൊക്കെ ഉണ്ട്
കൈലാസനാഥൻ
നിങ്ങളൊരു മികച്ച കർഷക തൊഴിലാളി ആണ്
പലരും പറയാൻ മടിക്കുന്നത് നിങ്ങൾ തുറന്നു പറഞ്ഞു
അത് കണ്ടു ഒരു പാട് സന്തോഷം തോന്നി
മികച്ച എഴുത്ത് ആണെന്ന് കരുതി
Mtആണെന്ന് കരുതി കൊണ്ട് സംസാരിക്കുന്ന
ചില ചേച്ചിമാർ ഉണ്ട്
എന്റെ പൊന്നോ
ഇമ്മാതിരി ഒരു കൊട്ട് നിങ്ങളുടെ ഒറ്റ കമന്റിന്റെ ബാക്കി പത്രം ആണ്
പൊളിച്ചു ബ്രോ
അക്ഷരത്തെറ്റുണ്ട് എന്ന് പറയാതെ തിരുത്തി കാണിക്കണം മിസിസ്റ്റർ (രണ്ടും ഒരാൾ തന്നെയാ ) കുമ്പിടിയാ ചിലയിടത്ത് മാലാഖ ചിലയിടത്ത് മൈറാഘ ഇവിടെ ഉളള ബാക്എകി എല്ലാവരും പൊട്ടൻന്മാരും
തൊലിഞ്ഞ
Dialoge അടിക്കാൻ പറന്നു നടക്കരുത്
സഹോദരാ ഞാനിവിടെ കഥകൾ വായിക്കുന്ന തോടൊപ്പം വിദ്യാർത്ഥികളായവർക്ക് ഒരു മാർഗ്ഗദർശ്ശി ആകാമെന്നും വിചാരിച്ചു വശായി പ്പോയി എന്നൊന്നും കരുതേണ്ട . എനിക്കറിയാവുന്ന പഠിച്ചിട്ടുള്ള ഭാഷാ പ്രയോഗങ്ങൾ വ്യാകരണം എന്നിവ ചില മഹാൻമാരെ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണ് . ഒരു കഥയിൽ സാധാരണ പ്രയോഗിക്കാത്ത ഒരു പ്രയോഗം തലക്കെട്ടായി കണ്ടപ്പോൾ ഞാൻ ചോദിച്ചു. അതിന്റെ മറുപടി കിട്ടുന്നതിന് മുമ്പ് പിൻവലിച്ചു. “അങ്ങനെ അ കല്യാണം” എന്നതാണ് കഥ. ഈ മാന്യൻ ” ആ ” എന്നതിന് പകരം ” അ ” എന്ന് പ്രയോഗിച്ചു , പക്ഷേ അക്ഷരത്തെറ്റുകളുടെ ഒരു കൈലാസം തന്നെയുമായിരുന്നു. ഭാഷാപ്രാവീണ്യമുള്ളവൻ ഇങ്ങനെ ഒരു പാട് തെറ്റുകൾ വരുത്തി വെക്കുക വെറും പ്രഹസനമാണെന്ന് ആ തലക്കെട്ടിൽ മനസ്സിലായി. പിന്നീടത് മറ്റൊരാളുടെ കോപ്പിയടി ആണെന്നും മനസ്സിലായി. ഇവിടുത്തെ സ്ഥിരം പല്ലവി എഴുതിക്കാണിക്കൂ എന്നാണ്. എല്ലാ അദ്ധ്യാപകര് പോലും എഴുത്തുകാരല്ല എന്ന സത്യം മനസ്സിലാക്കിയാൽ മാതൃഭാഷയെ സ്നേഹിക്കുന്നവർക്ക് മനസ്സിലാക്കും. ഇവിടുത്തെ എഴുത്തുകാർ ” എം കൃഷ്ണൻ നായർ ” എന്ന സാഹിത്യനിരൂപകനെ പഠിക്കുന്നത് നല്ലതാണ് .കാരണം ചെമ്മീൻ എന്ന നോവലിനെ താരതമ്യ പഠനം നടത്തിയത് ഒരു വിദേശഭാഷാ കൃതിയുമായി തുലനം ചെയ്താണ് വിമർശിച്ചത്. എന്ന് പറഞാൽ ഞാൻ എം കൃഷ്ണൻ നായർ എന്നല്ല അർത്ഥമാക്കേണ്ടത്. ഞാനൊക്കെ ചെറുപ്പം മുതലേ സാഹിത്യവാരഫലം ഒക്കെ വായിച്ചാണ് പല കൃതികളെ പറ്റിയും മനസ്സിലാക്കിയത് തന്നെ. വിരോധാഭാസം എന്തെന്നാൽ മലയാളത്തിന് SSLC ക്ക് തോറ്റവനുമാണ് ഞാൻ. അതാണ് പഴയ ഭാഷാ പഠനത്തിന്റെ ഗുണം പഠിച്ചത് മറന്നിട്ടില്ല ഇപ്പോൾ വീണ്ടും പഴയ പാഠഭാഗങ്ങൾ വീണ്ടും പഠിക്കുന്നു കാരണം മകളെ നല്ല രീതിയിൽ ഭാഷ പഠിപ്പിക്കുവാൻ വേണ്ടി. ആരോടും വിരോധം ഉണ്ടായിട്ടല്ല , നല്ലതിന് ശ്രമിച്ചാൽ ഫലം വിപരീതമാണ് ജാതകഫലം എന്ന് കരുതാം. എത്ര വേണ്ട വേണ്ട എന്ന് വച്ചാലും ചിലത് കാണുമ്പോൾ ഉള്ളിലെ മൃഗം തുടല് പൊട്ടിച്ച് പുറത്ത് വന്നു പോകുന്നു. ഇനി വീണ്ടും ശ്രമിക്കാം . കൂടുതൽ താല്പര്യമുണ്ടെങ്കിൽ മെയിൽ അയക്കാം. സിറിൾ അയച്ചിട്ടുണ്ട്. പുതിയ ഭാഷാ പ്രയോഗങ്ങൾ അത്ര പിടിയില്ല കാരണം സിനിമാ കാഴ്ച പ്രീ ഡിഗ്രി കാലത്ത് മതിയാക്കിയതാണ് . ശരിക്കും തട്ടുപൊളിപ്പൻ സിനിമകളാണ് ഭാഷയെ കൊല്ലാകൊലെ ചെയ്യുന്നത്. ചെറുപ്പകാലത്ത് പൊളി എന്ന് പറഞ്ഞാൽ മോശം എന്നായിരുന്നു. അന്നും വിപരീതാർത്ഥ പ്രയോഗം ഉണ്ടായിരുന്നു പക്ഷേ അത് വാക്യത്തിന്റെ ഘടനക്ക് അനുസരിച്ചായിരുന്നു. മലയാളം ഭാഷ ഞങ്ങൾ പഠിച്ചപ്പോൾ 56 അക്ഷരമുണ്ടായിരുന്നു. അതിന്റെ കുഴപ്പം ആയിരിക്കും. സ്നേഹത്തോടെ നിർത്തുന്നു.
അങ്ങനെ അ കല്യാണം” എന്നതാണ് കഥ. ഈ മാന്യൻ ” ആ ” എന്നതിന് പകരം ” അ ” എന്ന് പ്രയോഗിച്ചു , പക്ഷേ അക്ഷരത്തെറ്റുകളുടെ ഒരു കൈലാസം തന്നെയുമായിരുന്നു. ഭാഷാപ്രാവീണ്യമുള്ളവൻ ഇങ്ങനെ ഒരു പാട് തെറ്റുകൾ വരുത്തി വെക്കുക വെറും പ്രഹസനമാണെന്ന് ആ തലക്കെട്ടിൽ മനസ്സിലായി. പിന്നീടത് മറ്റൊരാളുടെ കോപ്പിയടി ആണെന്നും മനസ്സിലായി. ഇവിടുത്തെ സ്ഥിരം പല്ലവി എഴുതിക്കാണിക്കൂ
വളരെ ശെരിയായ കാര്യം
ഇപ്പൊ. ഈ കമന്റ് ഒക്കെ. കണ്ടു കുരു പൊട്ടി തോലഞ്ഞു കുട്ടേട്ടണ് മെയിൽ ചെയ്തി ട്ടുണ്ടാവും എന്റെ ടീമേ
ഇതിപ്പോ വേറെ ഒരാളുടെ വാൾ ആയത്കൊണ്ട് കമന്റുകൾ റിമൂവ് ചെയ്യാനോ മുക്കാനോ പറ്റില്ല..
” അ മൂല ഇലേക്ക് മ ആറി ഇരുന്നു മുക്കിക്കോ ” ഇത് നിങ്ങൾക്കുള്ള മറുപടി അല്ല ചേട്ടാ അറിയാലോ കൊള്ളേണ്ട ഇടത്ത് കൃത്യമായി കൊണ്ടോളും
നമ്മക്കിനിയും കമന്റ് ബോക്സിൽ കാണാം
ഒന്നും പറയാനില്ല ?????????????????….. എല്ലാം ഇതിലുണ്ട്…..
ഉണ്ടാവണമല്ലോ ??
ആഹ് ഇജ്ജാത്തി അണ്ണാക്കിലടി
ജീവാ മുത്തേ ഉമ്മ
??
Poli……?❤️???
പറയാതെ പറയണം….ഞാനോന്നും കണ്ടില്ലേ രാമനാരായണ….???
ഇങ്ങടെ ചിന്ത അപാരം….എത്രനേരം എടുത്താ തട്ടിക്കൂട്ടിയെ……
LAD എന്തെങ്കിലും അപ്പ്ഡേറ്റ് ഉണ്ടോ
അപ്പോ സ്നേഹത്തോടെ ഹൃദയം ❤️?
???
45 min… അത്രേം വേണ്ടി വന്നുള്ളൂ ??.. LAD എഴുത്ത് പുരോഗമിക്കുന്നു ?
?❤️
// ചേനക്കാരും **കിളച്ചും** വെള്ളം ഒഴിച്ചും വളമിട്ടും തന്നെയാണ് കൃഷി ചെയുന്നത്…
ആ tone..
ഹഹഹ
//പാവപെട്ടവരുടെ നാട്ടിൽ ചെന്ന് ആഗോളവത്കരണം മൂലം ലോകത്ത് പട്ടിണി കിടക്കുന്നുണ്ട്
ഹഹ.
രണ്ടു വശത്തിനും ആവശ്യത്തിന് കൊട്ട്..:)
??? കൃത്യമായി കലക്കി എടുത്തു അല്ലേ???
ആഹഹ അത്യുഗ്രൻ നന്നായി ബോധിച്ചു. ഇതാണ് ഒരു കഥാകാരന്റെ നിരീക്ഷണ പാടവം. നമ്മൾ കർഷകനൊന്നുമല്ല വെറും കർഷക തൊഴിലാളി വെള്ളമൊഴിക്കാനും വളം ഇടാനും മാത്രം അറിയാം. അത് കൊണ്ട് ചേനയിൽ പുഴുക്കുത്ത് ഉണ്ടാകുമോന്ന് അറിയില്ല. ഇനിയും ഇതേ പോലെ ഒരുപാട് എഴുതുവാൻ സാധിക്കട്ടെ. സ്നേഹം മാത്രം.
നമ്മൾ അല്പം നേരത്തെ കണ്ടു മുട്ടേണ്ടവർ ആയിരുന്നു… ❤️?… ന്തായാലും കിടുക്കി
?
?
കിളച്ചു മുറിച് നോക്കിയാൽ അല്ലേ പുഴുക്കുത്തു ഉണ്ടോ എന്ന് അറിയൂ… പ്രധാന പ്രശ്നം അതല്ല… ഈ പുഴു കുത്തുള്ള ചേന വീണ്ടും നടാൻ പാടില്ല… എന്ത് ചെയ്യാൻ ???
അതിനു മരുന്നില്ലേ…??
കൊള്ളാം… നല്ല ഒര് വൈബ് ???.
എന്നാലും എജ്ജാതി എഴുത്ത്…. ചാൾസ് ശോഭരാജിൽ മാത്രേ ഞാനിത്രക്കും ധൈര്യം കണ്ടോള്ളൂ… എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ ?
?
ഇതൊക്കെ എന്ത്… ഹു.. ഹ്ഹു ??
ഇതിപ്പോ എന്താ പറയാ…. സർക്കാസം അറ്റ് പീക്ക് എന്ന് വേണമെങ്കിൽ പറയാം… വായിച്ചപ്പോൾ ആദ്യം ഓർമ്മ വന്നത് കലാഭവൻമണിയുടെ അറിഞ്ഞുകൊണ്ടല്ലല്ലോ മനപ്പൂർവ്വല്ലേ എന്ന് ഡയലോഗ് ആണ്… കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം ആണ് എന്ന് പറഞ്ഞത് വളരെ നന്നായി ഇല്ലെങ്കിൽ തെറ്റിദ്ധരിച്ചേനെ…???… ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ… എന്തായാലും സംഗതി ഉഷാർ ആയിട്ടുണ്ട്….
Shey… Ith full sankalpikam alle… Jeevichirkkunnavaro marichavaro aya vekthikalum ayi oru bandhavum illa… Pinne angane thonniyal arude kuzhappam akum???
???????????????????
വേട്ടക്കാരന്റെ കൗശലം ട്രപ്പീസുകാരന്റെ മെയ്‌വഴക്കം പൊളിറ്റീഷ്യന്റെ കുശാഗ്രബുദ്ധി സമാസമം. ഹെന്റെ പൊന്നോ………. I admire you dude?
????
Sarcasm at its peak than ith inn thattikkoottiya alledo….kollam…kollendidthe kollumarikum but shashi pavam aane vayankara emotional aane shashi ne ingane onum parayanda
Athe… Theme kittyal apol choodode ezhuthanam…ith just kadha alle… ?
ഹമ്മച്ചി… ചിരിച്ചു ഞാനൊരു വഴിയായിട്ടോ… ????
???
ഹോ.. ബല്ലാത്ത ജാതി തന്നെ??
???
അമുഖത്തിൽ തുടങ്ങി അവസാനത്തെ ആ ചിരി വരെ ചിരിച്ചുകൊണ്ടാണ് വായിച്ചു തീർത്തത്..,, കണ്ണിന് സ്‌ട്രെയിൻ ചെയ്യാൻ പറ്റില്ല എന്നാലും ഒരു പേജ് അല്ലെ എന്ന രീതിയിൽ തുടങ്ങി…,,
കുറെ നാൾ കഥകളൊന്നും വായിക്കാത്തത് കൊണ്ടാണോ എന്നൊന്നും അറിയില്ല പെട്ടന്ന് തന്നെ വായിച്ചു തീർത്തു..,,,
എന്നാലും എവിടെയോ എന്തോ പറയാതെ പറഞ്ഞത് പോലെ തോന്നിയെങ്കിലും സംഭവം ഉഷാറായിരിക്കണ് മോനെ…
???
ഏയ് വെറും സാങ്കല്പികം… പിന്നെ അമുഖം പോലെ… എന്തേലും തോന്നിയാൽ എന്റെ കൊയപ്പല്ല ???