ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

ആ വിളി കേട്ടാണ് ദച്ചു നോക്കിയത്…. അവൾക്ക് ഉടലാകെ വിറക്കുന്ന പോലെ തോന്നി….

“നിരഞ്ജൻ……”

“ഹാ അപ്പൊ നീ എന്നേ മറന്നില്ല… അല്ല എന്റടുത്തു നിന്നു പോയതിനു ശേഷം നീയങ്ങു കൊഴുത്തല്ലോ…”

അവൻ പറയുന്ന കേട്ട് ദച്ചു അവനെ കലിയോടെ നോക്കി

“ആരാ നിരഞ്ചേട്ടാ ഇത്….”

“ദ്രുവിക….”

നിരഞ്ജൻ ഒരു പുച്ഛത്തോടെ പറഞ്ഞപ്പോൾ ആ പെണ്ണും ദച്ചുനെ ഒരു പുച്ഛത്തോടെ നോക്കി… ദച്ചുന്റെ സൗന്ദര്യം കണ്ട് അസൂയ തോന്നിയെങ്കിലും അവൾ പുച്ഛത്തോടെ തന്നെ നിന്നു…. ഇതേ സമയം നിരഞ്ജന്റെ കഴുകൻ കണ്ണുകൾ സാരിയുടെ ഇടയിലൂടെ കാണുന്ന അവളുടെ മനോഹരമായ ഇടുപ്പിലേക്കായിരുന്നു….

“ഓഹ് നീയാണല്ലേ ദ്രുവിക… എന്റെ ഏട്ടൻ പറഞ്ഞിട്ടുണ്ട്…. എന്റെ ഏട്ടനെ കണ്ണും കയ്യും കാണിച്ചു വളച്ചിട്ട് കല്യാണം കഴിഞ്ഞപ്പോ അല്ലെ ഏട്ടൻ അറിഞ്ഞേ ഒരു മച്ചിയാ നീയെന്ന്… അത്കൊണ്ട് എന്റെ ഏട്ടൻ രക്ഷപെട്ടു… ഇപ്പൊ നീയെന്താ ഇവിടെ… ഓ കല്യാണം കഴിഞ്ഞല്ലോ….ഏതെങ്കിലും രണ്ടാം കെട്ട്കാരനായിരിക്കും.. ജീവിതമൊക്കെ നല്ലത് പോലെ ആയിരിക്കുമല്ലേ…

നിനക്കൊക്കെ അതല്ലാ കിട്ടു…. എന്തേലും സഹായം വേണമെങ്കിൽ ഏട്ടനോട് പറഞ്ഞാൽ മതി….. എന്ന് കരുതി അതിന്റെ പേരിൽ എന്റെ ഏട്ടനോട് അധികം കൊഞ്ചിക്കുഴയാൻ നിൽക്കരുത് നീ….. ഈ റിസോർട്ടിന്റെ മാനേജരാ എന്റെ ഏട്ടൻ…. അതിന്റെ നിലയും വിലയുമുണ്ട് ഏട്ടനിവിടെ…..”

ദച്ചു അവളെന്തൊക്കെയാ പറയുന്നതെന്നോർത്തു അന്തിച്ചു നിന്നപ്പോഴാണ് ഒരു കയ്യടി ശബ്ദം കേൾക്കുന്നത്….വിച്ചു ആയിരുന്നു അത്… അവനെ അവിടെ കണ്ടപ്പോൾ നിരഞ്ജനു അത്ഭുതം തോന്നി…. ദച്ചൂന് അവനെ കണ്ടപ്പോൾ ആശ്വസം തോന്നി….നിരഞ്ജന്റെ ഭാര്യ സ്മൃതിക്കാകട്ടെ അവനെ കണ്ടയുടനെ അവളുടെ കണ്ണുകൾ ഒരു ലാസ്യത്തോടെ വിടർന്നു വന്നു….എന്നാൽ വിച്ചുന്റെ കണ്ണിൽ പകയും ദച്ചൂന് മാത്രം കാണാൻ സാധിക്കുന്ന പ്രണയവുമായിരുന്നു………………… ?

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.