അയാൾ പോയപ്പോൾ വിച്ചു അകത്തേക്ക് കയറി….മോളും ദച്ചുവും എല്ലാം നോക്കി കാണുന്ന തിരക്കിലാണ്… റൂമൊക്കെ വലുതാണ്… അത്പോലെയുള്ള ബാത്രൂം…. പുറത്തേക്ക് പോകാനുള്ള ഒരു ഗ്ലാസ് ഡോർ കണ്ടാണ് ദച്ചു അത് തുറന്നു നോക്കുന്നത്…. ചെറിയൊരു കോർട്ടിയാർഡ് പോലുള്ള ഏരിയ…. ചുറ്റും മതിലുണ്ട്…. അതിലുള്ള ചെറിയ ഗേറ്റ് കടന്നാൽ നേരെ റിസോർട്ടിന്റെ പ്രൈവറ്റ് ബീച്ചാണ്…. അവിടെ അത് കൂടാതെ ഒരു പ്രൈവറ്റ് പൂളും പിന്നെ ഒരു സ്വിങ്ങും ഉണ്ട്
വിച്ചു അന്നുമോളെ സ്വിങ്ങിലേക്ക് കിടത്തി… ആദ്യമൊന്നു പേടിച്ചെങ്കിലും പിന്നെ അതിൽ കിടന്ന് കളിയായിരുന്നു
“അമ്മേ മോടെ ബന്നിയെയും കിട്ടുനേം കൊണ്ട് വാ ….”
ദച്ചു ഒരു ചിരിയോടെ അതിനെ എടുക്കാൻ പോയി…. തിരിച്ചു വന്നപ്പോൾ അന്നു മോള് കൂളിംഗ് ഗ്ലാസ്സൊക്കെ വെച്ച് സ്റ്റൈൽ ആയിട്ട് കിടക്കുവാണ്…. ദച്ചു മോളെ നേരെ കിടത്തി ബന്നിയെയും കിട്ടുനെയും കൊടുത്തു രണ്ട് സൈഡിലും കുഷ്യൻ നേരെ വെച്ച് കൊടുത്തു
വിച്ചു പൂളിന്റെ സൈഡിലെ ചെയറിൽ കണ്ണടച്ച് കിടക്കുവാണ്…. ദച്ചു അവന്റടുത്തു വന്നു ചിരിയോടെ തലമുടിയിലൂടെ വിരലോടിച്ചപ്പോൾ അവനൊരു ചിരിയോടെ അവളുടെ കൈ പിടിച്ചു മടിയിലേക്കിരുത്തി….. ദച്ചു അവന്റെ നെഞ്ചിൽ പുറം തിരിഞ്ഞിരുന്നു…. അവൻ അവളെ ചേർത്തു പിടിച്ചു ചെയറിലേക്ക് ചാരി കിടന്നു
“വിച്ചു…. വിച്ചൂന് എന്നേ ഇഷ്ടാണോ..”
ദച്ചുന്റെ ചോദ്യം കേട്ട് അവനൊന്നു ചിരിച്ചു….
“ഇഷ്ടത്തിന്റെ കാര്യമൊക്കെ കുറെ പറയാനുണ്ട് ദ്രുവി…. അതൊക്കെ സമയം ആകുമ്പോൾ പറയാം… പക്ഷെ ഇപ്പൊ ഒന്ന് പറയാം… ഈ ലോകത്ത് മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് നിന്നെയ…. ഒരുപക്ഷെ അന്നുമോളെക്കാൾ കൂടുതൽ….”
“പക്ഷെ എനിക്കിഷ്ടം അന്നു മോളെയാ… അത് കഴിഞ്ഞേ ഉള്ളു വിച്ചു….”
ദച്ചു പറഞ്ഞതുകേട്ട വിച്ചു ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു…. വിച്ചു അന്നുനെ നോക്കിയപ്പോൾ അവിടെ ബന്നിയെയും കിട്ടുനെയും പാട്ട് പാടി ഉറക്കുവാണ്… വിച്ചു ഒരു ചിരിയോടെ അവളുടെ കഴുത്തിടുക്കിലേക്ക് താടി വെച്ചുരച്ചു… ദച്ചു ഇക്കിളി ആയി ചിരിച്ചു
Nxt part indavo കിറുക്കി ?
Pls update
Please?
Continue cheythoodae
ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??
Something is happening in the background?
Interesting ???
കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️
ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?
അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️
ഇതിപ്പോ പ്രശ്നം ആയല്ലോ ??
എന്തായാലും.. സൂപ്പർ ആകുന്നു ????❤
ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????
Keep going…❤️
Story nannayittund…?