അവരുടെ തന്നെ ഹൈപ്പർ മാർക്കെറ്റിൽ പോയി മോൾക്കുള്ള ബാഗും ബുക്കും മറ്റും വാങ്ങാൻ പോയി… അനുക്കുട്ടി ഉത്സാഹത്തോടെ ഡോറയുടെ ബാഗും പൊക്കിമോന്റെ ബോക്സും ഏഞ്ചലയുടെ ടിഫിൻ ബോക്സും വാട്ടർ ബോട്ടിലും എല്ലാം ഉത്സാഹത്തോടെ ഓടി നടന്നു എടുക്കുന്നുണ്ട്…..
“ഈ കാവടി തുള്ളല് നാളെ പ്ലേ സ്കൂളിൽ പോകാൻ നേരത്തും കണ്ടാൽ മതി “
വിച്ചു അവളുടെ ഉത്സാഹം കണ്ട് ഒരു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചു അവന്റെ കയ്യിൽ ഒരടി കൊടുത്തു….സാധങ്ങൾ എല്ലാം വീട്ടിലേക്ക് കൊടുക്കാൻ ഏൽപ്പിച്ചിട്ട് വിച്ചു അവരെയുമായി യാത്ര തുടർന്നു … വീട്ടിലേക്കല്ല പോകുന്നതെന്ന് ദച്ചൂന് മനസിലായി… കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം സമുദ്ര ബീച്ച് റിസോർട്ടിലേക്ക് അവരുടെ കാർ കടന്നു ചെന്നു….
സംശയത്തോടെ നോക്കുന്ന ദച്ചുനെ കണ്ട് വിച്ചു ചിരിച്ചു കാണിച്ചു
“ഞാനീ റിസോർട് വാങ്ങി… അന്ന് നമ്മൾ രാജസ്ഥാനിൽ പോയപ്പോൾ ഇതിന്റെ കാര്യങ്ങളും ഉണ്ടായിരുന്നു….ഇതിന്റെ ഉടമസ്തനെ നേരിൽ കണ്ടായിരുന്നു ഡീലിങ്ങ്സ്……ആദ്യമേ ചോദിച്ചപ്പോൾ വലിയ ഡിമാൻഡ് ആയിരുന്നു….”
” വദേരാ ഗ്രൂപ്പ്സിന് മൂന്ന് ബീച്ച് റിസോർട്ടുണ്ടല്ലോ… പിന്നെ ഇതെന്തിനാ… “
“അതൊക്കെ വഴിയേ പറയാം…. ഭാര്യ വാ…”
അവൻ മോളെയുമായി റിസപ്ഷനിലേക്ക് നടന്നു…. ജോലിക്കാരെല്ലാം ബഹുമാനത്തോടെ അവർക്ക് റൂം കാണിച്ചു കൊടുത്തു….
“മാനേജർ എത്തിയില്ലേ…”
“ഉടനെ വരും സാർ… വരുമ്പോൾ പറഞ്ഞു വിടാം…”
“വേണ്ട കുറച്ചു സമയത്തേക്ക് ആരും ഇങ്ങോട്ട് വരണ്ട… എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം…”
Nxt part indavo കിറുക്കി ?
Pls update
Please?
Continue cheythoodae
ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??
Something is happening in the background?
Interesting ???
കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️
ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?
അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️
ഇതിപ്പോ പ്രശ്നം ആയല്ലോ ??
എന്തായാലും.. സൂപ്പർ ആകുന്നു ????❤
ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????
Keep going…❤️
Story nannayittund…?