ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

കഴിച്ചു കഴിഞ്ഞു അവൾ എണിറ്റു പോകാൻ തുടങ്ങി

“ആലി നാളെ ഇതേ സമയം ഇതേ സ്ഥലം നാളെയും ഇതുപോലെ ടേസ്റ്റി ഫുഡ്‌ കൊണ്ട് വരണേ….”

അപ്പു വിളിച്ചു പറഞ്ഞപ്പോൾ ആലി ഒരു ചിരിയോടെ തലയാട്ടി പോയി

“ടാ നിന്റെ വേലക്കാരിയാണോ അവൾ നീ പറയുന്ന ഫുഡ്‌ ഉണ്ടാക്കിത്തരാൻ…”

ഹരി ചോദിച്ചപ്പോൾ അപ്പു അവനെ ഒന്ന് ഉഴിഞ്ഞു നോക്കി

“ഹേയ് മിസ്റ്റർ ഹരിനന്ദൻ…. അവൾ ഫുഡ്‌ കൊണ്ട് വന്നാൽ രണ്ടുണ്ട് കാര്യം… ഒന്ന് എനിക്ക് നല്ല ഫുഡ്‌ കിട്ടും..

രണ്ട് നിനക്കവളെ ആവശ്യം പോലെ വായിനോക്കാം… ഞാൻ കണ്ട് നോക്കിക്കൊണ്ട് വെള്ളമിറക്കുന്നത്….”

അപ്പു ഒരു വഷളൻ ചിരിയോടെ പറഞ്ഞപ്പോൾ ഹരി അവനെ നോക്കി പേടിപ്പിച്ചു… അപ്പോഴേക്കും അവൻ എഴുന്നേറ്റ് ഓടി…. ഹരി ഒരു ചിരിയോടെ ബാക്കി കഴിച്ചു….

?……………………………………. ?

വിച്ചൂവും ദച്ചുവും മോളും പിറ്റേന്ന് രാവിലത്തെ ഭക്ഷണം കഴിഞ്ഞു അമരാവതിയിൽ നിന്നും ഇറങ്ങി… അവിടെ എല്ലാവർക്കും നല്ല വിഷമം ആയിരുന്നു അവര് പോകുമ്പോൾ… ഇനിയും ഉടനെ തന്നെ വരാമെന്നും പറഞ്ഞാണ് അവർ ഇറങ്ങിയത്….

തിരിച്ചു വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും അവരെ മൂന്നിനെയും മിസ്സ്‌ ചെയ്ത കാര്യമേ പറയാൻ ഉണ്ടായിരുന്നുള്ളു….. എല്ലാവർക്കും രാജസ്ഥാനി സ്വീറ്റ്സും പിന്നെ ജ്വല്ലെറിയും വസ്ത്രങ്ങളുമെല്ലാം ദച്ചു വാങ്ങിയിരുന്നു….

രാത്രിയിൽ കൊണ്ട് വന്ന തുണിയോക്കെ അടുക്കി വെക്കുവാണ് ദച്ചു… മോളും വിച്ചൂവും കട്ടിലിൽ കിടന്ന് വീഡിയോ ഗെയിം കളിക്കുവാണ്… ഇടയ്ക്ക് രണ്ടും കൂടെ അടി കൂടുന്നുമുണ്ട്….

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.